
2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'

ദുബൈ: ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ 2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡുകളില്‍ ദുബൈ മുനിസിപ്പാലിറ്റിയെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് 'UAE Country Winner' ആയി തെരഞ്ഞെടുത്തു. തൊഴില്‍ ആരോഗ്യത്തിലും സുരക്ഷയിലും ലോകത്തിലെ ഏറ്റവും അഭിമാനകരമായ ബഹുമതികളില്‍ ഒന്നാണിത്. സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന മുന്‍നിര സ്ഥാപനങ്ങളെയാണ് അവാര്‍ഡ് നല്കി ആദരിക്കുന്നത്.
യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നൂറുകണക്കിന് എന്‍ട്രികളില്‍ നിന്നാണ് ദുബൈ മുനിസിപ്പാലിറ്റിയെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം രാഷ്ട്ര ജേതാവ് പദവി ലഭിച്ച ലോകമെമ്പാടുമുള്ള 10 സ്ഥാപനങ്ങളില്‍ ഒന്നാണിത്.
ദുബൈയുടെ ആഗോള നേതൃത്വത്തിനായുള്ള കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതാണീ പുരസ്കാരമെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജന്‍സി സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. 'സുസ്ഥിരമായ പ്രതിരോധ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലും അന്താരാഷ്ട്ര മികച്ച രീതികള്‍ക്ക് അനുസൃതമായി അപകട സാധ്യത കൈകാര്യം ചെയ്യുന്നതിലും ദുബൈ മുനിസിപ്പാലിറ്റിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ലോകോത്തര ആരോഗ്യഭക്ഷ്യ സുരക്ഷാ ആവാസ വ്യവസ്ഥയോടെ ദുബൈയെ ജീവിക്കാന്‍ കഴിയുന്ന ആഗോള മാനദണ്ഡമാക്കുക എന്ന ഞങ്ങളുടെ ദര്‍ശനത്തെ ഇത് പിന്തുണയ്ക്കുന്നു. ഏറ്റവും ഉയര്‍ന്ന ആഗോള മാനദണ്ഡങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തൊഴില്‍ സുരക്ഷാ മാതൃകകള്‍ പ്രയോഗിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തര ശ്രമങ്ങളെ ഈ അവാര്‍ഡ് സ്ഥിരീകരിക്കുന്നു'' അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴില്‍ സുരക്ഷയില്‍ സംയോജിത മികവ്
ആരോഗ്യസുരക്ഷാ മാനേജ്മെന്റിനുള്ള മുന്‍കൈയെടുത്ത സമീപനത്തിലൂടെയാണ് ദുബൈ മുനിസിപ്പാലിറ്റി ഈ ആഗോള അംഗീകാരം നേടിയത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സംവിധാനങ്ങള്‍ സ്വീകരിക്കല്‍, ജീവനക്കാരെ സംരക്ഷിക്കുന്നതിനും ജോലി സ്ഥലത്തെ അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമുള്ള ഭാവിയിലേക്കുള്ള നയങ്ങള്‍ നടപ്പിലാക്കല്‍, സുരക്ഷാ നവീകരണത്തില്‍ സുസ്ഥിരമായ നിക്ഷേപം എന്നിവ ഇതിലേക്ക് നയിച്ച പ്രധാന ഘടകങ്ങളാണ്.
ജീവനക്കാരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും, അപകടങ്ങളും പരുക്കുകളും കുറയ്ക്കുന്നതിലും; വിദ്യാഭ്യാസം, പരിശീലനം, സ്മാര്‍ട്ട് സാങ്കേതിക വിദ്യകളുടെ പ്രയോഗം എന്നിവയിലൂടെ സുരക്ഷാ സംസ്കാരം ഉള്‍ക്കൊള്ളുന്നതിലും മുനിസിപ്പാലിറ്റി നേതൃ വൈഭവം പ്രകടിപ്പിക്കുന്നു. ഈ സംയോജിത ശ്രമങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവും കൂടുതല്‍ സുസ്ഥിരവുമായ ഒരു തൊഴില്‍ അന്തരീക്ഷത്തിന് സംഭാവന നല്കുന്നു. നഗര മികവിനുള്ള ഒരു മാതൃകാ നഗരമെന്ന ദുബൈയുടെ പ്രശസ്തിയെ ശക്തിപ്പെടുത്തുന്നു അദ്ദേഹം വിശദീകരിച്ചു.
Dubai Municipality named the United Arab Emirates Country Winner in the 2025 International Safety Awards by the British Safety Council — one of the world’s most prestigious honours in the field of occupational health and safety. The award recognises leading organisations that demonstrate a robust commitment to creating safe, healthy, and sustainable work environments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ: മയക്കുമരുന്ന് ഉപയോഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ
uae
• 8 hours ago
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ
Kerala
• 8 hours ago
നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി
National
• 9 hours ago
മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി
Kerala
• 9 hours ago
ഗസ്സ: പ്രശ്നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza
uae
• 9 hours ago
ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്
Cricket
• 9 hours ago
ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ
International
• 9 hours ago
കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍
Kerala
• 10 hours ago
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്
National
• 10 hours ago
മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു
Kerala
• 11 hours ago
മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
Kerala
• 11 hours ago
സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ
Kerala
• 11 hours ago
കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 11 hours ago
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
Kerala
• 12 hours ago
കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ
Kerala
• 20 hours ago
നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ്
Cricket
• 20 hours ago
ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം
latest
• 20 hours ago
കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല
National
• 20 hours ago
മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്
National
• 12 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election
National
• 12 hours ago
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്
National
• 19 hours ago