അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്: സൂപ്പർതാരത്തെക്കുറിച്ച് ഹാലണ്ട്
നിലവിൽ ഫുട്ബോളിലെ യുവ സ്‌ട്രൈക്കർമാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം ഏർലിങ് ഹാലണ്ട്. ഇപ്പോൾ ഭാവിയിൽ എംഎൽഎസിലേക്ക് പോവുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി താരം. ഭാവിയിൽ എന്ത് നടക്കുമെന്ന് തനിക്ക് പ്രവചിക്കാൻ സാധിക്കില്ലെന്നാണ് ഹാലണ്ട് പറഞ്ഞത്. എംഎൽഎസിൽ ലയണൽ മെസിയും ഡേവിഡ് ബെക്കാമും ചെയ്ത കാര്യങ്ങൾ വളരെ മികച്ചതാണെന്നും ഹാലണ്ട് പറഞ്ഞു.
''ഭാവിയിൽ എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് ഒരിക്കലും അറിയില്ല. മെസി ഇപ്പോൾ മേജർ ലീഗ് സോക്കറിൽ ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. ബെക്കാം ചെയ്തതും അത്ഭുതകരമാണ്," ഏർലിങ് ഹാലണ്ട് ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2023ൽ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിൽ നിന്നുമാണ് മെസി ഇന്റർ മയാമിയിൽ എത്തിയത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്.
അതേസമയം 2025 ലീഗ്‌സ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി തകർപ്പൻ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. അറ്റ്ലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിയും മെസി തിളങ്ങിയിരുന്നു.
ഇന്റർ മയാമിയുടെ തട്ടകമായ ചെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയിലൂടെ ഇന്റർ മയാമിയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ മത്സരം അവസാനിക്കാൻ 10 മിനിറ്റുകൾ ബാക്കിനിൽക്കെ റിവാൾഡോ ലൊസാനോയിലൂടെ അറ്റ്ലസ് സമനില ഗോൾ നേടുകയായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ വെയ്ഗാന്റ് ഇന്റർ മയാമിക്കായി വിജയഗോൾ നേടുകയായിരുന്നു.
നിലവിൽ ടൂർണമെന്റിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. മൂന്ന് പോയിന്റാണ് മയാമിക്കുള്ളത്. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഓഗസ്റ്റ് മൂന്നിന് നേക്കാകസ്‌ക്കെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.
Manchester City's Norwegian star Erling Haaland is currently one of the most promising young strikers in football. Now, the Manchester City star has answered the question of whether he will go to MLS in the future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."