HOME
DETAILS

ഗസ്സ: പ്രശ്‌നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza

  
Web Desk
August 02, 2025 | 4:13 AM

Gaza UAE consistently leads intensive diplomatic efforts to resolve the issue

അബൂദബി: 2023 ഒക്ടോബറില്‍ ഗസ്സ മുനമ്പില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതു മുതല്‍ യു.എ.ഇ തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. ആക്രമണം നിയന്ത്രിക്കാനും, കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാനും പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി യു.എ.ഇ പ്രവര്‍ത്തിച്ചു വരുന്നു. അതേസമയം, സഹോദര ഫലസ്തീന്‍ ജനതയ്ക്ക് മാനുഷികദുരിതാശ്വാസവൈദ്യ സഹായങ്ങള്‍ വേഗത്തിലും വലിയ തോതിലും തടസ്സമില്ലാതെയും എത്തിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ നിരന്തരം നിറവേറ്റുകയും ചെയ്യുന്നു.

ഗസ്സയിലെ സാഹചര്യങ്ങളോടുള്ള യു.എ.ഇയുടെ നിലപാട് അറബ്അന്തര്‍ദേശീയ നിലപാടുകള്‍ക്കനുസൃതമായി ഫലസ്തീന്‍ ജനതയ്ക്ക് കൂടുതല്‍ ദുരന്തങ്ങളും മാനുഷിക കഷ്ടപ്പാടുകളും ഒഴിവാക്കുന്ന രാഷ്ട്രീയ പരിഹാരം പിന്തുടരാനുള്ള അതിന്റെ നയത്തെയും ആത്മാര്‍ത്ഥമായ ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്.

ഗസ്സയിലെ അക്രമവും സംഘര്‍ഷവും തടയാനുള്ള ശ്രമങ്ങള്‍ അറബ്‌വിദേശ രാജ്യങ്ങളിലെ നേതാക്കളുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ആശയ വിനിമയങ്ങളുടെയും കൂടിക്കാഴ്ചകളുടെയും പ്രധാന ശ്രദ്ധാ കേന്ദ്രമായിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും, ആശങ്കാജനകമായ സംഭവ വികാസങ്ങളുടെ ഫലമായി വഷളാകുന്ന ദുരിതങ്ങള്‍ ഒഴിവാക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

2023 നവംബറില്‍ 'ഗസ്സയിലെ മിഡില്‍ ഈസ്റ്റ് സാഹചര്യത്തെക്കുറിച്ചുള്ള ബ്രിക്‌സ് അസാധാരണ സംയുക്ത യോഗ'ത്തില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് വെര്‍ച്വലായി പങ്കെടുത്തു. ഗസ്സ മുനമ്പിലെ സാധാരണക്കാരുടെ സംരക്ഷണം, തടസ്സമില്ലാത്ത മാനുഷിക പ്രവേശനം, ഉടനടി വെടിനിര്‍ത്തല്‍ എന്നിവയ്ക്കുള്ള യു.എ.ഇയുടെ ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനും ദുരിത ബാധിതരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും പരമാവധി ശ്രമിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഗസ്സയിലേക്ക് സഹായം എത്തിക്കാന്‍ അനുവദിക്കുന്ന മാനുഷിക ഉടമ്പടികളും കരാറുകളും ഉറപ്പാക്കുന്നതില്‍ യു.എ.ഇയുടെ നയതന്ത്ര ശ്രമങ്ങള്‍ നിരവധി വിജയങ്ങള്‍ നേടിയിട്ടുണ്ട്. ജൂലൈ 21ന് യു.എ.ഇ ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും, ഇസ്രാഈല്‍ വിദേശ കാര്യ മന്ത്രി ഗിഡിയന്‍ സറും തമ്മില്‍ നടത്തിയ സംഭാഷണത്തെത്തുടര്‍ന്ന്, ഗസ്സയിലെ ഏകദേശം 15,000 സിവിലിയന്മാര്‍ക്ക് ആദ്യ ഘട്ടമായി അടിയന്തര ഭക്ഷ്യ സഹായം എത്തിക്കാനുള്ള കരാറില്‍ യു.എ.ഇ ഒപ്പു വച്ചു.

ഗസ്സ പ്രതിസന്ധി ആരംഭിച്ചതു മുതല്‍ ഫലസ്തീന്‍ ജനതയ്ക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ നല്‍കുന്നതില്‍ യു.എ.ഇക്ക് നീണ്ട ചരിത്രം തന്നെയുണ്ട്. 2023 നവംബര്‍ 15ന് അംഗീകരിച്ച യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2,712 പ്രധാന നാഴികക്കല്ലുകള്‍ ഉള്‍പ്പെടുന്നതാണ്. മറ്റ് കാര്യങ്ങള്‍ക്കൊപ്പം തടസ്സങ്ങളില്ലാതെ മാനുഷിക സഹായം സാധ്യമാക്കുന്നതിന് ''ഗസ്സ മുനമ്പിലുടനീളം മതിയായ ദിവസങ്ങളിലേയ്ക്ക് അടിയന്തിരവും വിപുലീകൃതവുമായ മാനുഷിക താല്‍ക്കാലിക സൗകര്യങ്ങളും ഇടനാഴികളും' യു.എ.ഇ ആവശ്യപ്പെടുകയുണ്ടായി.
യു.എന്‍ സുരക്ഷാ കൗണ്‍സിലെ അറബ് അംഗമെന്ന നിലയില്‍ യു.എ.ഇ മാള്‍ട്ടയുടെ യു.എന്നിലേക്കുള്ള സ്ഥിരം ദൗത്യവുമായി അടുത്ത് പ്രവര്‍ത്തിച്ചു. പ്രമേയം സ്വീകരിക്കാനാവശ്യമായ പിന്തുണയും നല്‍കി.

ഇതുമായി ബന്ധപ്പെട്ട ഒരു സന്ദര്‍ഭത്തില്‍, യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത അംഗത്വത്തിനിടയിലും, യു.എ.ഇ യു.എന്‍.എസ്.സി പ്രമേയം 2720 (ഡിസംബര്‍ 2023) സമര്‍പ്പിച്ചു. ഇത് ഗസ്സ മുനമ്പിലേക്കുള്ള മാനുഷിക സഹായത്തിന്റെ ഒഴുക്ക് കൂട്ടുന്നതിനും മുനമ്പിലെ യു.എന്‍ ജീവനക്കാരുടെയും മാനുഷിക പ്രവര്‍ത്തകരുടെയും ജീവന്‍ സംരക്ഷിക്കുന്നതിനുമുള്ള വ്യക്തമായ നടപടികള്‍ ആവശ്യപ്പെടുന്നതായിരുന്നു.

2024 മാര്‍ച്ചില്‍ കയ്‌റോയില്‍ നടന്ന അറബ് മന്ത്രിതല യോഗത്തില്‍ യു.എ.ഇ പങ്കെടുത്തു. സമഗ്രവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തല്‍ കൈവരിക്കാനും, മാനുഷിക സഹായം വര്‍ധിപ്പിക്കാനും, ഇസ്രാഈലിനും ഗസ്സക്കുമിടയിലുള്ള മുഴുവന്‍ അതിര്‍ത്തികളും തുറക്കാനും, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സിക്ക് (യു.എന്‍.ആര്‍.ഡബ്ലിയു.എ) പൂര്‍ണ പിന്തുണ ഉറപ്പാക്കാനും മുന്‍ഗണന നല്‍കാന്‍ ആഹ്വാനം ചെയ്തു.

2024 മെയ് മാസത്തില്‍ റഫ ഗവര്‍ണറേറ്റിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്താനും, ഗസ്സ മുനമ്പിലെ വിനാശകരമായ മാനുഷിക സാഹചര്യം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് ഇസ്രാഈലിനെതിരെ കൂടുതല്‍ താല്‍ക്കാലിക നടപടികള്‍ ഏര്‍പ്പെടുത്താനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ യു.എ.ഇ സ്വാഗതം ചെയ്തു.
2024 മെയ് 29ന് ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യ കൗണ്‍സില്‍ യോഗത്തില്‍ യു.എ.ഇ പങ്കെടുത്തു. ആ യോഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ഗസ്സയ്ക്ക് മാനുഷിക സഹായം നല്‍കാനും ആവശ്യപ്പെട്ടു.

2024 ഡിസംബറില്‍ കയ്‌റോയില്‍ നടന്ന അടിയന്തര മാനുഷിക പ്രതികരണ മന്ത്രിതല സമ്മേളനത്തിലും, 2025 മാര്‍ച്ചില്‍ സഊദി അറേബ്യയില്‍ നടന്ന ഇസ്ലാമിക സഹകരണ സംഘടന(ഒ.ഐ.സി)യുടെ വിദേശ കാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ അസാധാരണ യോഗത്തിലും പങ്കെടുത്ത വേളയില്‍, ഫലസ്തീന്‍ ജനതയ്ക്ക് തുടര്‍ച്ചയായ മാനുഷികദുരിതാശ്വാസ പിന്തുണ നല്‍കാനുള്ള പ്രതിബദ്ധത യു.എ.ഇ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാനുമായി അടുത്തിടെ ന്യൂയോര്‍ക്കിലെ ഐക്യ രാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന ഉന്നത തല അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കവേ, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ഫലസ്തീന്‍, ഇസ്രാഈല്‍ സംഘര്‍ഷത്തിന് സുസ്ഥിര രാഷ്ട്രീയ പരിഹാരം മുന്നോട്ട് കൊണ്ടുപോകാനുമുള്ള കൂട്ടായ ആഗോള ശ്രമങ്ങള്‍ക്കുള്ള ആഹ്വാനം യു.എ.ഇ ആവര്‍ത്തിച്ച് ഉന്നയിക്കുകയുണ്ടായി.


The UAE has been leading intensive diplomatic efforts since the outbreak of the crisis in the Gaza Strip in October 2023, working with regional and international partners to contain the violence and avert further escalation, while consistently stressing the urgent need for the swift, large-scale, and unimpeded delivery of humanitarian, relief, and medical aid to the brotherly Palestinian people.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  4 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  4 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  4 days ago
No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  4 days ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  4 days ago
No Image

വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം

National
  •  4 days ago
No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  4 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  4 days ago