HOME
DETAILS

കുവൈത്തില്‍ ഫാക്ടറിയിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികള്‍ മരിച്ചു

  
August 05 2025 | 04:08 AM

Three expatriates die in Kuwait factory water tank explosion

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാക്ടറിയിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം. 
കുവൈത്തിലെ മിന അബ്ദുള്ളയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാസവസ്തുക്കള്‍ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. മരിച്ച മൂന്ന് തൊഴിലാളികളും ഏഷ്യക്കാരാണ്. ഇവരുടെ രാജ്യം ഏതാണെന്ന് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 
തൊഴിലാളികള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉയര്‍ന്ന താപനില മൂലമുണ്ടാകുന്ന ഒരു രാസപ്രവര്‍ത്തനം മാരകമായ സ്‌ഫോടനത്തിലേക്ക് നയിച്ചതായി പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു.

അടിയന്തര പോലീസും ആംബുലന്‍സ് സംഘങ്ങളും ഉടന്‍ സ്ഥലത്തെത്തി. സ്ഥലം പരിശോധിക്കുന്നതിനും വിശദമായ സംഭവ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ഫോറന്‍സിക് അന്വേഷണ സംഘത്തെ നിയോഗിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണവും സുരക്ഷാ ലംഘനങ്ങള്‍ സംഭവത്തിന് കാരണമായോ എന്നും കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.

Three expatriate workers lost their lives on Monday following a tragic explosion of a water tank in the Mina Abdullah area. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയിൽ മെസിയുടെ പകരക്കാരൻ അവനായിരിക്കും: മുൻ പരിശീലകൻ

Football
  •  8 hours ago
No Image

പാറന്നൂർ ഉസ്താദ് പണ്ഡിത പ്രതിഭ പുരസ്‌കാരം ഒളവണ്ണ അബൂബക്കർ ദാരിമിക്ക്

Kerala
  •  8 hours ago
No Image

വായ്പാ തട്ടിപ്പ് കേസ്; അനില്‍ അംബാനി ഇ.ഡി ഓഫിസില്‍ ഹാജരായി

National
  •  8 hours ago
No Image

സ്വകാര്യതാ ലംഘനത്തിന് കടുത്ത ശിക്ഷ: ഒരു വർഷം തടവും 100,000 റിയാൽ പിഴയും; സ്വകാര്യതാ നിയമത്തിൽ ഭേദ​ഗതിയുമായി ഖത്തർ

qatar
  •  8 hours ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡനം: നാടൻപാട്ട് കലാകാരനും, ബസ് ജീവനക്കാരനും പിടിയിൽ

Kerala
  •  8 hours ago
No Image

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയം; നിരവധി വീടുകള്‍ ഒഴുകിപ്പോയി, ആളുകളെ കാണാതായി

National
  •  9 hours ago
No Image

''ഭവന ജിഹാദ്' ആരോപണമുയര്‍ത്തി ശിവസേനാ നേതാവ്; മുംബൈയില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന്

National
  •  9 hours ago
No Image

ഒഡീഷയിൽ ബി.എഡ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: രണ്ട് എബിവിപി പ്രവർത്തകർ അറസ്റ്റിൽ

National
  •  9 hours ago
No Image

ദുബൈ ഹോള്‍ഡിംഗുമായി സഹകരിച്ച് 29,600 പെയ്ഡ് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കാന്‍ പാര്‍ക്കിന്‍

uae
  •  9 hours ago
No Image

തിരിച്ചടികളിൽ നിന്നും കരകയറി; ഏഷ്യ കപ്പിലേക്ക് ഇന്ത്യയുടെ വെടിക്കെട്ട് താരം തിരിച്ചെത്തുന്നു

Cricket
  •  9 hours ago