HOME
DETAILS

യെമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് ആശ്വാസം, എമര്‍ജന്‍സി പാസ് ലഭിച്ചു, അഞ്ജനയും കുടുംബവും ഇനി നാട്ടിലേക്ക് മടങ്ങും

  
August 05, 2025 | 3:49 AM

Malayali family stranded in Yemen gets relief receives emergency pass

ദുബൈ/മസ്‌കത്ത്: തൊഴില്‍ കരാര്‍ സമയം കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ യെമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് ഒടുവില്‍ ആശ്വാസം. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഇവര്‍ക്ക് എമര്‍ജന്‍സി പാസ് ലഭിച്ചു. ഒമാനിലെ റൂവി കെ.എം.സി.സി, റിയാദ് കെ.എം.സി.സി എന്നിവയുടെ സംയുക്ത ശ്രമഫലമായി റിയാദ് ഇന്ത്യന്‍ എംബസി ആണ് ഇവര്‍ക്ക് എമര്‍ജന്‍സി പാസ് നല്‍കിയത്. തെക്കന്‍ യെമനിലെ ഏദനില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇടുക്കി സ്വദേശിനിയായ അഞ്ജനയും കുഞ്ഞുമാണ് തൊഴില്‍ കോണ്‍ട്രാക്ട് അവസാനിച്ചിട്ടും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ യമനില്‍ കുടുങ്ങിയത്.
പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാലാണ് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് ജനിച്ച മകന്‍ ലിയോ ലിയാമിന് പാസ്‌പോര്‍ട്ട് എടുക്കാനും ഇത വരെ സാധിച്ചിരുന്നില്ല. നിലവില്‍ യമനില്‍ ഇന്ത്യന്‍ എംബസി സൗകര്യം ഇല്ലാത്തതായിരുന്നു ദുരിതത്തിന് കാരണം. മുമ്പ് ജിബൂട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന യെമനിലെ ഇന്ത്യന്‍ എംബസി ഇപ്പോള്‍ യെമനിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിശ്ചലമാണ്. കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി സനായില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക കേന്ദ്രവും അടച്ചുപൂട്ടി. അഞ്ജനയുടെ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് കാലാവധി ഉള്ളതാണെങ്കിലും അഞ്ജനയുടെയും കുട്ടിയുടെയും പാസ്‌പോര്‍ട്ട് ഇല്ലാതെ കുടുംബത്തിനാകെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഈ അവസ്ഥക്കാണ് ഒമാനിലെ റൂവി കെ.എം.സി.സി, റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരുടെ സംയുക്ത ഇടപെടലില്‍ ആശ്വാസം ലഭിച്ചത്. എമര്‍ജെന്‍സി പാസ്‌പോര്‍ട്ട് നേടാനായി കുടുംബം മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പേരെ സമീപിച്ചിരുന്നു.

സുരേഷ് ഗോപി എം.പി, മന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ മന്ത്രി വി. മുരളീധരന്‍, നോര്‍ക്ക റൂട്ട്‌സ് എന്നിവര്‍ക്ക് പ്രശ്‌നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഇ മെയില്‍ സന്ദേശം അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി യുടെ പ്രത്യേക ഇടപെടല്‍ കുടുംബത്തിനു ഏറെ ആശ്വാസമായതായും കുടുംബം പറഞ്ഞു. റിയാദില്‍ നേരിട്ട് എത്തിയാല്‍ എമര്‍ജെന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് നല്‍കാം എന്നായിരുന്നു ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഓഫിസിനു എംബസിയില്‍ നിന്ന് കിട്ടിയ മറുപടി. പക്ഷേ ഇതിനായി സഊദി വിസ ലഭിക്കുന്നതിന് പ്രായോഗിക തടസങ്ങള്‍ ഉള്ളതിനാല്‍ ഈ വഴി അത്ര എളുപ്പമായിരുന്നില്ല. ഒമാനിലെ മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് ഇവര്‍ സമര്‍പ്പിച്ച അപേക്ഷ എംബസി തള്ളുകയും റിയാദ് എംബസിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം പറഞ്ഞു. കെ.എം.സി.സി പ്രവര്‍ത്തകര്‍ മുഖേന ഇവര്‍ മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയെയും റിയാദിലെ ഇന്ത്യന്‍ എംബസിയെയും സമീപിച്ചിരുന്നു. സഊദി കെ.എം.സി.സി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റിയാദ് കെ.എം.സി.സി കണ്ണൂര്‍ ജില്ല വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ ഇര്‍ഷാദ് കായക്കൂലിന്റെ പേരില്‍ ഈ വിഷയത്തില്‍ ഇടപ്പെട്ട് പരിഹാരം കാണുന്നതിനു വേണ്ടി അധികാരപ്പെടുത്തി കോണ്‍സുലേറ്റില്‍ നിന്ന് കുടുംബം വക്കാലത്ത്  ഇഷ്യു ചെയ്യിപ്പിച്ചു. അതുപ്രകാരം അദ്ദേഹത്തിന്റെ അപേക്ഷയില്‍ ആണ് അഞ്ജനക്കും കുഞ്ഞിനും റിയാദിലെ ഇന്ത്യന്‍ എംബസി എമര്‍ജെന്‍സി പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കിയത്. റഫീഖ് ശ്രീകണ്ഠപുരം, സഊദി കെ.എം.സി.സി നേതാവ് ഷാജി ആലപ്പുഴ, റിയാദ് കെ.എം.സി.സി സെന്റ്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു.പി മുസ്തഫ, റിയാദ് കെ.എം.സി.സി കണ്ണൂര്‍ ജില്ല വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ ഇര്‍ഷാദ് കായക്കൂല്‍ എന്നിവരുടെ ശ്രമഫലമായാണ് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ലഭിച്ചത്.

റിയാദ് എംബസിയില്‍ ഇവരുടെ ഉത്തരവാദിത്തം കെ.എം.സി.സി നേതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഇത്തരം വിഷയങ്ങളില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സഹകരണം ഒരിക്കലും വിലമതിക്കാനാവാത്തതാണെന്ന് ഇര്‍ഷാദ് കായക്കൂല്‍ പറഞ്ഞു. യെമന്‍ അധികൃതരുടെ സഹായത്താല്‍ ഇവര്‍ നാട്ടിലേക്ക് പോകാന്‍ ആദ്യം ഒരു ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി താല്‍ക്കാലിക യാത്രാപാസ് നല്‍കാന്‍ യമന്‍ അധികൃതര്‍ ശ്രമിച്ചങ്കിലും വിമാനത്താവളത്തില്‍ വിമാന അധികൃതര്‍ അതുമായി യാത്ര അനുവദിച്ചില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയിലേക്ക് അയക്കാന്‍ നിര്‍വാഹമില്ലെന്ന് വിമാന അധികൃതര്‍ നിലപാട് എടുത്തതോടെ അന്ന് യാത്ര മുടങ്ങി. അഞ്ജനയുടെ യെമന്‍ താമസ വിസ സെപ്റ്റംബര്‍ 21 വരെ ഉണ്ടെങ്കിലും തൊഴില്‍ കോണ്‍ട്രാക്ട് അവസാനിച്ചതോടെ ജോലി ഇല്ലാതെയായിരുന്നു കുടുംബം യെമനില്‍ തുടര്‍ന്നിരുന്നത്. ഞായറാഴ്ച ഇഷ്യു ചെയ്ത് കിട്ടിയ എമര്‍ജെന്‍സി പാസ്‌പോര്‍ട്ട് ബസ് മാര്‍ഗം യെമനില്‍ എത്തിച്ചുനല്‍കി. കുടുംബത്തിന് ഒമാന്‍ വഴി നാട്ടിലേക്ക് മടക്ക യാത്രയും ഒരുക്കുമെന്ന് കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.

Malayali family stranded in Yemen gets relief, receives emergency pass



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  2 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  2 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  2 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  2 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  2 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  2 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  2 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago