HOME
DETAILS

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ഒരു പാക് വിമാനം പോലും തകര്‍ത്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി

  
Web Desk
August 10 2025 | 10:08 AM

Pakistan Denies Any Fighter Jet Losses in Operation Sindhuura Challenges Indian Air Force Claims

ഇസ്‌ലാമാബാദ്: ഓപറേഷന്‍ സിന്ദൂറിനിടെ ഒരു പാക് വിമാനം പോലും തകര്‍ക്കാന്‍ ഇന്ത്യക്കായിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങളടക്കം ആറ് വിമാനങ്ങള്‍ തകര്‍ത്തതായ ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ പരാമര്‍ശങ്ങള്‍ അസംഭവ്യമാണെന്നും പാക് മന്ത്രി ചൂണ്ടിക്കാട്ടി. 

' ഒരു പാക് വിമാനം പോലും ഇന്ത്യന്‍ സൈന്യം ഇടിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് മാസത്തേക്ക് അത്തരം അവകാശവാദങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല. പാകിസ്താന്‍ വിശദമായ സാങ്കേതിക വിശദീകരണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു'  ഖ്വാജ ആസിഫ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ നഷ്ടങ്ങള്‍ കനത്തതാണെന്നും അദ്ദേഹം ആരോപിച്ചു.


ഇരു രാജ്യങ്ങളും അവരുടെ വിമാന ഇന്‍വെന്ററികള്‍ സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇന്ത്യയുടെ വാദത്തെ വെല്ലുവിളിച്ചുകൊണ്ട് ആസിഫ് നിര്‍ദ്ദേശിച്ചു. അത് 'ഇന്ത്യ മറയ്ക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാകിസ്ഥാന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നേര്‍ക്കുണ്ടായ ഏതൊരു ലംഘനത്തിനും 'വേഗത്തിലുള്ളതും ഉറപ്പുള്ളതും ആനുപാതികവുമായ പ്രതികരണം' ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു ഖ്വാജ ആസിഫ്. 

ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു എ.പി. സിങ്ങിന്റെ വെളിപ്പെടുത്തല്‍. ഓപറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധവിമാനങ്ങളടക്കം പാകിസ്താന്റെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്നാണ് സിങ് പറഞ്ഞത്. യുദ്ധവിമാനങ്ങള്‍മാത്രമല്ല, തകര്‍ക്കപ്പെട്ടതില്‍ പാകിസ്താന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനവുമുണ്ടാവാമെന്നും ഐ.എ.എഫ് മേധാവി പറഞ്ഞിരുന്നു. ഇന്ത്യയുടെ കൈവശമുള്ള റഷ്യന്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനം പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതില്‍ കരുത്തുകാട്ടി. ദൗത്യത്തിനിടെ പാകിസ്താന്റെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഷഹബാസ് ജേക്കബാബാദിനെയും വ്യോമസേന ലക്ഷ്യമിട്ടിരുന്നു. ഇവിടെ നടത്തിയ ആക്രമണത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ചാരവിമാനവും ഒന്നിലധികം എഫ്-16 യുദ്ധവിമാനങ്ങളും തകര്‍ന്നതായാണ് സൂചന. പാക്കിസ്താന്‍ ആക്രമണത്തിന് ഉപയോഗിച്ച ആളില്ലാ വിമാനങ്ങളും ഡ്രോണുകള്‍ അടക്കമുളളവയും വെടിവെച്ചിട്ടു. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വീണ ഇത്തരം വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ പാകിസ്താന്റെ യുദ്ധതന്ത്രങ്ങളെക്കുറിച്ച് കുടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. പ്രാദേശിക മാധ്യമങ്ങളില്‍ നിന്നടക്കം കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്ന് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമായി എന്നും എ.പി. സിങ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

പാകിസ്താന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേന ഉന്നതോദ്യോഗസ്ഥരില്‍നിന്നും ലഭ്യമാകുന്ന ആദ്യ സ്ഥിരീകരണമായിരുന്നു ഇത്.

 

Pakistan Defence Minister Khawaja Asif has refuted Indian Air Force Chief Air Marshal A.P. Singh’s claim that six Pakistani aircraft, including fighter jets, were destroyed during Operation Sindhuura. Asif challenged India’s narrative, calling for independent verification of aircraft losses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു

Kerala
  •  a day ago
No Image

വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ

Kerala
  •  a day ago
No Image

സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്‌കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ

International
  •  a day ago
No Image

യുഎഇയില്‍ സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്

uae
  •  a day ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍

National
  •  a day ago
No Image

ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി

National
  •  a day ago
No Image

തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും

Kerala
  •  a day ago
No Image

ഈ വസ്തുക്കള്‍ ഹാന്റ്‌ ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്‌ | Banned and restricted items for hand luggage ​in UAE airports

uae
  •  a day ago
No Image

സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ

Kerala
  •  a day ago