HOME
DETAILS

വില കുറയുമോ പൊന്നേ...സ്വര്‍ണത്തില്‍ നിര്‍ണായക ഉത്തരവിന് അമേരിക്ക, വിപണിയില്‍ പ്രതീക്ഷ

  
Web Desk
August 10 2025 | 09:08 AM

Gold Prices Soar to Unaffordable Highs US Policy Shift May Offer Relief Say Experts

ചെന്നൈ: വല്ലാത്ത കുതിപ്പിലാണ് ഇപ്പോള്‍ സ്വര്‍ണം. സാധാരണക്കാരന് തീര്‍ത്തും അപ്രാപ്യമായ കുതിപ്പ്. അമേരിക്കയുടെ നയങ്ങളാണ് പലപ്പോഴും സ്വര്‍ണ വില നിര്‍ണയിക്കുന്നത്. ലോകത്തിന്റെ ഏത് വിപണിയിലും അതങ്ങിനെ തന്നെ. അതേ സമയം, സ്വര്‍ണ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില നയമാറ്റങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് അമേരിക്കയാണെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങിനെയെങ്കില്‍ സ്വര്‍ണ വില കുറയാനും സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

സ്വര്‍ണ്ണക്കട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവക്ക് ഇളവ് പ്രഖ്യാപിക്കാനാണ് അമേരിക്കയുടെ നീക്കം. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ ഈ പുതിയ നയം ആഗോള സ്വര്‍ണ്ണ വിപണിയില്‍ വലിയ സ്വാധീനം ചെലുത്തിയേക്കാമെന്ന് വിപണി വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

ഇറക്കുമതി തീരുവക്ക് ഇളവ് അനുവദിക്കുന്നത് വിപണിയിലെ അനിശ്ചിതത്വം ലഘൂകരിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ജൂലൈ 31-നാണ് യു എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി.) ഒരു കിലോഗ്രാം, 100 ഔണ്‍സ് സ്വര്‍ണ്ണക്കട്ടികളെ തീരുവ ബാധകമായ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, 39 ശതമാനം പകരം തീരുവ ഏര്‍പ്പെടുത്തിയത്. ഇതുവരെ തീരുവയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സ്വര്‍ണ്ണക്കട്ടികള്‍ക്ക് ഈ തീരുമാനം അപ്രതീക്ഷിതമായ മാറ്റമുണ്ടാക്കിയിരിക്കുകയാണ്.

അമേരിക്കയുടെ തീരുവ നയം ആഗോള സ്വര്‍ണ്ണ വിതരണ ശൃംഖലയില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അമേരിക്കയിലേക്ക് പ്രധാനമായും സ്വര്‍ണ്ണക്കട്ടികള്‍ വിതരണം ചെയ്യുന്ന സ്വിസ് റിഫൈനറികള്‍ ഷിപ്പ്മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഔണ്‍സിന് 3534 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. വര്‍ധനവ് പിന്നീട് നിയന്ത്രണ വിധേയമായി തുടരുകയായിരുന്നു. 

യു.എസിന്റെ നിര്‍ണായക തീരുമാനം വന്നാല്‍ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. സ്വര്‍ണ്ണക്കട്ടികളുടെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതായിരിക്കും വരാനിരിക്കുന്ന തീരുമാനമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ ഇളവ് ഉടനടി ആശ്വാസം നല്‍കുമെങ്കിലും, ഉത്തരവില്‍ വൈകലോ അവ്യക്തതയോ ഉണ്ടായാല്‍ വിപണിയില്‍ ചാഞ്ചാട്ടം തുടരാമെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.

സ്വിസ് റിഫൈനറികള്‍ ഷിപ്പ്മെന്റുകള്‍ പുനരാരംഭിക്കുന്നതോടെ, അമേരിക്കയിലേക്കുള്ള സ്വര്‍ണ്ണ വിതരണം സാധാരണ നിലയിലാവും. ഇത് ആശങ്കകള്‍ ലഘൂകരിക്കുകയും, വില വര്‍ധനവിനുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. തീരുവ ഇളവ് വിപണിയില്‍ ആത്മവിശ്വാസം വീണ്ടെടുക്കും, ഇത് സുരക്ഷിത നിക്ഷേപ മാര്‍ഗമായി സ്വര്‍ണ്ണത്തോടുള്ള ഡിമാന്‍ഡ് നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍, ഉത്തരവില്‍ വൈകലോ അവ്യക്തതയോ ഉണ്ടായാല്‍, ഹ്രസ്വകാലത്തേക്ക് ഏറ്റക്കുറച്ചിലുണ്ടാകാമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ഇന്നത്തെ വില നോക്കാം
24 കാരറ്റ് ഗ്രാമിന് 10,304 രൂപയാണ് ഇന്നത്തെ വില. പവന് 82,432 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിനാകട്ടെ ഗ്രാമിന് 9,445 രൂപയും പവന് 75,560 രൂപയുമാണ്. 18 കാരറ്റിന് ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് നല്‍കേണ്ടത് 7,728 രൂപ നല്‍കണം. പവന് 61,824 രൂപയാണ് 18 കാരറ്റ് പവന് വിപണിയിലെ ഇന്നത്തെ വില.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസരവാദി പരാമർശം; നിലപാടിൽ ഉറച്ച് എംവി ​ഗോവിന്ദൻ; ബി.ജെ.പി ഓഫിസിലേക്ക് കേക്കുമായി വൈദികർ പോയത് അവസരവാദമല്ലാതെ പിന്നെ എന്താണ്?

Kerala
  •  4 hours ago
No Image

യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍

uae
  •  4 hours ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്‌ലിം ലീഗ്

Kerala
  •  4 hours ago
No Image

ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്‌ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി

Kerala
  •  5 hours ago
No Image

ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding

uae
  •  5 hours ago
No Image

മരിച്ചവർക്കൊപ്പം 'ഒരു ചായ കുടി'; അവസരം നൽകിയ ഇലക്ഷന്‍ കമ്മീഷന് നന്ദി; ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി

National
  •  5 hours ago
No Image

ഡിസിഎ പരീക്ഷാഫലത്തിൽ പിഴവ്: വെബ്സൈറ്റ് അപ്‌ഡേറ്റ് ചെയ്തപ്പോൾ വിജയിച്ച വിദ്യാർഥികൾ തോറ്റതായി പരാതി: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ 

Kerala
  •  5 hours ago
No Image

ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി 

uae
  •  5 hours ago
No Image

ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദ​ഗ്ധർ

uae
  •  6 hours ago
No Image

'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി 

National
  •  6 hours ago


No Image

പട്ടാമ്പിയിൽ ബസ് ബൈക്കിലിടിച്ചു; ബസ് അമിത വേ​ഗതയിലെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു; സ്ഥലത്ത് സംഘർഷവും വാക്കേറ്റവും

Kerala
  •  7 hours ago
No Image

എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത 

Weather
  •  7 hours ago
No Image

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി

Kerala
  •  7 hours ago
No Image

ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച്  പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് 

National
  •  7 hours ago
No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  8 hours ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  8 hours ago
No Image

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  8 hours ago
No Image

'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍

National
  •  8 hours ago