
ഇന്നോവ ഹൈക്രോസ് വാങ്ങാൻ കാശ് തികയില്ല? കുറഞ്ഞ വിലയിൽ അതേ ഹൈബ്രിഡ് എഞ്ചിന് ഉള്ള മാരുതിയുടെ ഒരു കാർ ആയാലോ

ടൊയോട്ട ഇന്നോവ ഹൈക്രോസ് ആരാധകർക്കിടയിൽ വലിയ ആവേശമാണ്. മികച്ച വലിപ്പവും 8 സീറ്ററിന്റെ സൗകര്യം, ശക്തമായ റോഡ് പ്രസൻസ് എന്നിവയാൽ ഹൈക്രോസ് പലരുടേയും ഒരു സ്വപ്ന വാഹനമാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ഡീസലിനേക്കാൾ മികവുറ്റ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ കൂടിയാവുമ്പോൾ ആകർഷണവും ഇരട്ടിയാകുന്നു. എന്നാൽ, ഹൈക്രോസിന്റെ ടോപ്പ് വേരിയന്റിന്റെ ഓൺ-റോഡ് വില 41 ലക്ഷം രൂപയോളം വരുമെന്നറിയുമ്പോഴാണ് പലരും പിന്മാറുന്നത്. അതേ സമയം വില കുറഞ്ഞ ഒരു ബദൽ മോഡലാണ് അന്വേഷിക്കുന്നതെങ്കിൽ മാരുതി സുസുക്കിയുടെ ഇൻവിക്റ്റോ എന്ന പുത്തൻ എംപിവി രംഗത്തെത്തിയിരിക്കുകയാണ്.

ലക്ഷങ്ങൾ ലാഭിക്കാം, കാത്തിരിപ്പില്ല
ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ സഹോദര മോഡലാണ് മാരുതി ഇൻവിക്റ്റോ എന്ന് പറയാം. ഒരേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച, ഒരേ ഹൈബ്രിഡ് എഞ്ചിനും സമാനമായ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഇൻവിക്റ്റോ, 1.40 ലക്ഷം രൂപ വരെ വിലക്കുറവിൽ ഇപ്പോൾ ലഭ്യമാണ്. ഹൈക്രോസിന് 8 മാസം വരെ കാത്തിരിപ്പ് വേണമെങ്കിൽ, ഇൻവിക്റ്റോ കുറഞ്ഞ വെയിറ്റിംഗ് പിരീഡിൽ ഡെലിവറി ഉറപ്പാക്കുന്നുമുണ്ട്.
ഓഫറുകളുടെ വിശദാംശങ്ങൾ
30.98 ലക്ഷം രൂപയാണ് ഇന്നോവ ഹൈക്രോസ് ZX(O) വേരിയന്റിന്റെ എക്സ്ഷോറൂം വില. എന്നാൽ, ഇൻവിക്റ്റോ ആൽഫ പ്ലസ് വേരിയന്റിന് നിലവിലെ ഓഫറുകൾ കണക്കിലെടുത്താൽ 27.82 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ലഭിക്കും. ഇതിനു പുറമേ, 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 1.15 ലക്ഷം രൂപ സ്ക്രാപ്പേജ് ബോണസും ഉൾപ്പെടെ 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ആൽഫ പ്ലസ് വേരിയന്റിൽ ലഭിക്കും. സീറ്റ പ്ലസ് (7, 8 സീറ്റർ) വേരിയന്റുകളിൽ 1.15 ലക്ഷം രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. 2024 സ്റ്റോക്കുകളിൽ ചില ഡീലർമാർ അധിക വിലക്കുറവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇൻവിക്റ്റോയുടെ പ്രത്യേകതകൾ
2.0 ലിറ്റർ ഫോർ-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് 184 bhp കരുത്ത് ഉൽപ്പാദിപ്പിക്കുന്നു. e-CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയാണ് ഇൻവിക്റ്റോ, വരുന്നത്. 23.24 കിലോമീറ്റർ/ലിറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ എംപിവിക്ക് ഇലക്ട്രിക്-ഒൺലി മോഡും ഉണ്ട്. പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ഹൈക്രോസുമായുള്ള വ്യത്യാസങ്ങൾ
ഹൈക്രോസിന്റെ ഉയർന്ന ട്രിമ്മുകളിൽ ADAS, ഒട്ടോമൻ സീറ്റുകൾ എന്നിവ ലഭിക്കുമെങ്കിലും ഇൻവിക്റ്റോയിൽ ഇവയില്ല. എന്നിരുന്നാലും, വിലയിൽ 3-4 ലക്ഷം രൂപയുടെ ലാഭവും കുറഞ്ഞ കാത്തിരിപ്പ് സമയവും ആണ് ഇൻവിക്റ്റോയെ ആകർഷകമാക്കുന്നത്. അധികം ചെലവഴിക്കാൻ മടിക്കുന്നവർക്ക് ഒരേ സൗകര്യങ്ങളോടെ കുറഞ്ഞ വിലയിൽ ഇൻവിക്റ്റോ സ്വന്തമാക്കാൻ മാരുതി സുസുക്കി നെക്സ ഷോറൂമുകളിലേക്ക് പോകാം

Struggling to afford the Toyota Innova Hycross? Maruti Suzuki Invicto offers the same hybrid engine and 8-seater comfort at a lower price, with up to 1.40 lakh discounts and shorter waiting periods
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?
International
• 16 hours ago
20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 17 hours ago
അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 18 hours ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 18 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500
Kerala
• 18 hours ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 18 hours ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 19 hours ago
ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
qatar
• 19 hours ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 19 hours ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 19 hours ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• a day ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• a day ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• a day ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• a day ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• a day ago
വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം
crime
• a day ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• a day ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• a day ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• a day ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• a day ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• a day ago