HOME
DETAILS

റെനോ ഡസ്റ്റർ തീപിടിത്തം: ആശങ്കയ്ക്ക് പിന്നിലെ സത്യം

  
August 13 2025 | 11:08 AM

renault duster fire the truth behind the concerns

വാഹനപ്രേമികൾക്കിടയിൽ പ്രത്യേകിച്ച് റെനോ ഡസ്റ്റർ ഉടമകൾക്കിടയിൽ ഹൈറേഞ്ച് യാത്രകളിൽ വാഹനത്തിന് തീപിടിക്കുന്നുവെന്നതിൽ കുറച്ച് നാളുകളായി ആശങ്ക ശക്തമാണ്. സാമൂഹ്യമാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ എല്ലാം വാഹനപ്രേമികളും മെക്കാനിക്കുകളും ഉന്നയിക്കുന്ന ഒരു പ്രധാന ആരോപണം, എഞ്ചിൻ ബേയിലെ ഷീൽഡ് അയഞ്ഞ് എക്സ്ഹോസ്റ്റ് പൈപ്പിൽ വീണ് ചൂടാകുന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ്. എന്നാൽ, ഈ വാദത്തിന്റെ സത്യാവസ്ഥ എന്താണ്? നോക്കാം.

റെനോ ഷോറൂമിലെ സർവീസ് ഹെഡ് പറയുന്നത് പ്രകാരം  ഇൻസുലേഷൻ അയഞ്ഞ് എക്സ്ഹോസ്റ്റ് പൈപ്പിൽ മുട്ടി തീപിടിക്കാനുള്ള സാധ്യത തീർത്തും നിഷേധിച്ചു. റെനോ ഡസ്റ്റർ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ഷോറൂമിൽ എത്തുമ്പോൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുകയും, എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ അപ്പോൾ തന്നെ പരിഹരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തത്തിന് പിന്നിൽ?

അന്വേഷണത്തിൽ വെളിവായത്, പുതിയ വാഹനം വാങ്ങിയവർ പലപ്പോഴും ആഫ്റ്റർ മാർക്കറ്റ് ആക്സസറികൾ വാങ്ങി ലോക്കൽ വർക്ഷോപ്പുകളിൽ ഘടിപ്പിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്നാണ്. ഷോറൂമുകളിൽ ലഭ്യമായ ഇത്തരം ആക്സസറികൾ വില കൂടുതലുള്ളതിനാൽ, ഓൺലൈനിൽ വാങ്ങി ചെറിയ വർക്ഷോപ്പുകളിൽ ഘടിപ്പിക്കുന്ന പ്രവണത വ്യാപകമാണ്. എന്നാൽ, ചില ലോക്കൽ വർക് ഷോപ്പുകളിലെ അശ്രദ്ധമായ വയറിങ് ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നുണ്ട്.

ഹൈറേഞ്ച് യാത്രകളിൽ വാഹനം അമിതമായി ചൂടാകുമ്പോൾ, ഗുണനിലവാരമില്ലാത്ത വയറിങ് ഉപയോഗിച്ച ആക്സസറികൾ എളുപ്പത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കി തീപിടിത്തത്തിന് ഇടയാക്കുന്നു. 

2025-08-1317:08:94.suprabhaatham-news.png
 
 

റെനോയുടെ മറുപടി

റെനോയുടെ ഔദ്യോഗിക സർവീസ് സെന്ററുകളിൽ ഇതുവരെ തീപിടിത്തവുമായി ബന്ധപ്പെട്ട ഒരു പരാതിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കമ്പനി നിർദ്ദേശിക്കുന്ന മോഡിഫിക്കേഷനുകൾ മാത്രം നടത്തുകയും, സർവീസുകൾ ഷോറൂമുകളിൽ നിന്ന് തന്നെ നടത്തുകയും ചെയ്യണമെന്ന് അവർ ഉപദേശിക്കുന്നു.

വാഹന ഉടമകൾക്ക് ഉപദേശം

കമ്പനി ഫിറ്റഡ് ആക്സസറികൾ മാത്രം ഉപയോഗിക്കുക.

വയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ മോഡിഫിക്കേഷനുകൾ ഔദ്യോഗിക സർവീസ് സെന്ററുകളിൽ നിന്ന് നടത്തുക.

ലോക്കൽ വർക്ഷോപ്പുകളിൽ ഗുണനിലവാരമില്ലാത്ത വയറിങ് ഒഴിവാക്കുക.

സർവീസ് സെന്ററുകളിൽ നിന്നുള്ള പതിവ് പരിശോധന ഉറപ്പാക്കുക.

വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ, ആയിരം രൂപയുടെ ലാഭം നോക്കി ജീവൻ അപകടത്തിലാക്കരുതെന്ന് വാഹന വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ്, ഔദ്യോഗിക സർവീസ് സെന്ററുകളുമായോ മറ്റ് ഡസ്റ്റർ ഉടമകളുമായോ ആശയവിനിമയം നടത്തുന്നത് നല്ലതാണ്.

 

 

Concerns about Renault Duster catching fire during high-range trips have sparked debates among enthusiasts. Social media claims suggest loose insulation in the engine bay causes fires, but Renault’s service head denies this, citing rigorous checks. Experts point to faulty aftermarket accessories and poor wiring in local workshops as the real culprits, urging owners to stick to authorized service centers for modifications and maintenance to ensure safety



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവാര്‍ഡ് വാങ്ങാന്‍ കാത്തു നില്‍ക്കാതെ ജസ്‌ന പോയി; കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് ജസ്‌നയുടെ മരണം

Kerala
  •  2 days ago
No Image

വിഎസിനെ ഓര്‍മിച്ച് മകന്‍ അരുണ്‍കുമാര്‍; 'ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം' 

Kerala
  •  2 days ago
No Image

നെഹ്റു ഇല്ല, ​ഗാന്ധിജിക്ക് മുകളിൽ സവർക്കർ: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ; മന്ത്രാലയത്തിന്റെ ചുമതല ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിയ്ക്കും; വ്യാപക വിമർശനം

National
  •  2 days ago
No Image

ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം: ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Kerala
  •  2 days ago
No Image

റെയില്‍വേയുടെ പ്രത്യേക മുന്നറിയിപ്പ്; ടിക്കറ്റില്ലാതെ ഇനി യാത്ര വേണ്ട - ഓണക്കാലത്ത് യാത്ര ചെയ്യുന്നവരും ജാഗ്രതൈ 

Kerala
  •  2 days ago
No Image

കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്നു വീണ സംഭവം: മുൻവിധിയോടെ ഒന്നും പറയുന്നില്ല; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  2 days ago
No Image

നിറമില്ലാത്ത പൂമ്പാറ്റകൾക്കും പറക്കേണ്ടേ മന്ത്രി സാറേ... ആഘോഷങ്ങളിലെ യൂനിഫോം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തോട് വിയോജിപ്പ് 

Kerala
  •  2 days ago
No Image

പഴയ ടിവിയും വാഷിംഗ് മെഷീനും എടുക്കാനുണ്ടോ..? ആക്രിക്കടയിലേക്ക് മിനക്കെടാതെ; ഹരിതകർമസേന ഇ-മാലിന്യ പദ്ധതി; മുന്നിൽ ആലപ്പുഴ ന​ഗരസഭ

Kerala
  •  2 days ago
No Image

ആര്‍.എസ്.എസിനെ വാഴ്ത്തിപ്പാടി പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗം; നൂറു വര്‍ഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്ന്

National
  •  2 days ago
No Image

വീട്ടമ്മയുടെ കൈവിരലിനു നടുവില്‍ കൂടി തയ്യല്‍ മെഷീനിന്റെ സൂചി കയറി;  കുടുക്കഴിച്ച് അഗ്നിരക്ഷാസേന

Kerala
  •  2 days ago