HOME
DETAILS

സ്കൂട്ടർ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് അധ്യാപകന് ദാരുണാന്ത്യം

  
August 17 2025 | 02:08 AM

Kerala Teacher Killed in Tipper Lorry Crash After Scooter Collision

തിരുവനന്തപുരം: ആര്യനാട്-നെടുമങ്ങാട് റോഡിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് പാരലൽ കോളജ് അധ്യാപകൻ മരിച്ചു. ഉഴമലയ്ക്കൽ മുതിയംകോണം കിഴക്കേതിൽ ഹൗസിൽ സത്യനേശൻ (62) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ആര്യനാട് റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം.

പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് പുറത്തേക്ക് വന്ന ഒരു സ്കൂട്ടറും, റോഡിലൂടെ വന്നിരുന്ന സത്യനേശന്റെ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കുറ്റിച്ചലിലെ പാരലൽ കോളജിൽ ട്യൂഷൻ കഴിഞ്ഞ് ഉഴമലയ്ക്കലിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. കൂട്ടിയിടിയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സത്യനേശന്റെ തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി, സംഭവസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു.

ടിപ്പർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സത്യനേശന്റെ ഭാര്യ: ഇന്ദിര. മക്കൾ: ഹിമ (ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക, മലപ്പുറം), രേഷ്മ. മരുമക്കൾ: കോൺക്ലീൻ ജിമ്മിജോൺ, വിമൽരാജ്.

A 62-year-old retired labor officer and parallel college teacher, Sathyanesan, died in Thiruvananthapuram after a scooter collision caused him to fall under a tipper lorry. The accident occurred near a private auditorium on the Aryanad-Nedumangad road. The lorry driver is in custody, and the body was moved to Nedumangad District Hospital.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു'  വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍ 

National
  •  8 hours ago
No Image

പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക

uae
  •  8 hours ago
No Image

ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  9 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം

International
  •  9 hours ago
No Image

'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്‌തെന്ന് സഹോദരന്‍; ലോകകപ്പ് വേദിയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം

qatar
  •  9 hours ago
No Image

ജാഗ്രത! വ്യാജ ക്യാപ്‌ച വഴി സൈബർ തട്ടിപ്പ്; വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

National
  •  9 hours ago
No Image

ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി

Cricket
  •  10 hours ago
No Image

'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ'  സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്‌റാഈല്‍ തെരുവുകള്‍ 

International
  •  10 hours ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത

Kerala
  •  10 hours ago
No Image

നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  11 hours ago

No Image

പാകിസ്ഥാനിൽ മിന്നൽ പ്രളയം; 307 പേർ മരണം, രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടർ തകർന്നു

International
  •  14 hours ago
No Image

പുടിന്‍ - ട്രംപ് ചര്‍ച്ചയില്‍ സമാവായമില്ല; തൊട്ടു പിന്നാലെ ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ മഴ, റഷ്യക്ക് വഴങ്ങാന്‍ ഉക്രൈന് യുഎസിന്റെ നിര്‍ദേശവും

International
  •  14 hours ago
No Image

കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  14 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം, ഡല്‍ഹിയില്‍ ഇന്ന് തെര.കമ്മിഷന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലും; മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടികളെ കുറ്റപ്പെടുത്തി കമ്മിഷന്‍

National
  •  15 hours ago