
അപകടം നടന്നാല്‍ അതു കാണാനായി 'സ്ലോ' അക്കേണ്ട; 1,000 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

ദുബൈ: അപകട സ്ഥലങ്ങള്‍ കാണാന്‍ വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യുന്ന അപകടകരമായ ശീലത്തിനെതിരെ ദുബൈ പൊലിസ് മുന്നറിയിപ്പ്. ഇങ്ങനെ ചെയ്യുന്നത് ഗതാഗതം തടസ്സപ്പെടുത്തുക മാത്രമല്ല, ജീവന് അപകടത്തിലാക്കുകയും, അടിയന്തര പ്രതികരണം വൈകിപ്പിക്കുകയും ചെയ്യുന്നുവെന്നും
ദുബൈ പൊലിസ് ജനറല്‍ ഡിപാര്‍ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ പറഞ്ഞു.
വാഹനമോടിക്കുന്നവര്‍ അപകട സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഫെഡറല്‍ ട്രാഫിക് നിയമ പ്രകാരം 1,000 ദിര്‍ഹം പിഴയും, അവരുടെ ഡ്രൈവിംഗ് റെക്കോഡില്‍ ബ്ലാക്ക് പോയിന്റുകളും നേരിടേണ്ടി വരുമെന്നും അദ്ദേഹം താക്കീത് ചെയ്തു.
അത്തരം പെരുമാറ്റം റോഡ് സുരക്ഷയ്ക്കും മനുഷ്യ ജീവിതത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നുവെന്നും, അടിയന്തര സംഘങ്ങളുടെ സമയോചിത വരവിനെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അപകട സ്ഥലങ്ങളില്‍ തിരക്ക് കൂടുന്നത് പലപ്പോഴും പരുക്കുകള്‍ വഷളാക്കുകയും, രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ ഓരോ സെക്കന്‍ഡും പ്രധാനമാണെന്ന് ഓര്‍മപ്പെടുത്തിയ ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍, അനാവശ്യമായ തിരക്ക് മൂലമുണ്ടാകുന്ന കാലതാമസം ഒരു ജീവന് നഷ്ടപ്പെടുത്തിയേക്കാം എന്ന് ഉണര്‍ത്തുകയും, അതിനാല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും ഒരു കാരണവശാലും റോഡിന്റെ മധ്യത്തില്‍ നിര്‍ത്തുന്നത് ഒഴിവാക്കാനും ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വാഹനം നീക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍, സഹായത്തിനായി വാഹനമോടിക്കുന്നവര്‍ ഉടന്‍ ദുബൈ പൊലിസുമായി ബന്ധപ്പെടാനും അദ്ദേഹം നിര്‍ദേശിച്ചു.
വാഹനമോടിക്കുന്നവരില്‍ കൗതുകമുള്ളവര്‍, വാഹനങ്ങളുടെ വേഗത കുറയ്ക്കുകയോ പെട്ടെന്ന് നിര്‍ത്തുകയോ ചെയ്യുന്നത് ഗതാഗതക്കുരുക്കിനും ഇരട്ട കൂട്ടിയിടികള്‍ക്കും കാരണമാകും.
വാഹനങ്ങള്‍ക്കിടയില്‍ ശരിയായ അകലം പാലിക്കുക, വേഗ പരിധി പാലിക്കുക, ലെയ്ന്‍ മാറ്റുന്നതിന് മുമ്പ് സിഗ്നല്‍ നല്‍കുക എന്നിവയുള്‍പ്പെടെ സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കാന്‍ പൊലിസ് ഡ്രൈവര്‍മാരെ ഉപദേശിച്ചു.
സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങള്‍ ശക്തിപ്പെടുത്താനും, ''അപകട സ്ഥലങ്ങളിലെ നിരീക്ഷണ ജിജ്ഞാസ ഒരു മോശം ശീലം മാത്രമല്ല, ദുരന്തത്തില്‍ അവസാനിക്കുന്ന ഗതാഗത ലംഘനം കൂടിയാണ്' എന്ന് വാഹനമോടിക്കുന്നവരെ ഓര്മിപ്പിക്കാനുമായി നേരിട്ടും ഓണ്‍ലൈനിലും നടന്നു വരുന്ന ബോധവത്കരണ കാംപയിനുകളും അധികൃതര്‍ എടുത്തുകാട്ടി.
Dubai: Dubai Police have warned motorists against the dangerous habit of drivers slowing down or stopping to watch accident scenes, a practice officials say not only disrupts traffic but also endangers lives and delays emergency response.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍
uae
• 5 hours ago
പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി
Kerala
• 5 hours ago
പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ
Kerala
• 5 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്
Kerala
• 5 hours ago
തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി
Kerala
• 6 hours ago
അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates
uae
• 6 hours ago
ആലപ്പുഴയില്‍ ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില്‍ എത്തിയത് മദ്രാസ് ടൈഗേഴ്സിന്റെ പേരില്‍
Kerala
• 6 hours ago
യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡും അപാര്‍ ഐഡിയും ആവശ്യമുണ്ടോ?; സിബിഎസ്ഇയുടെ പുതിയ നിയമം പറയുന്നതിങ്ങനെ
uae
• 6 hours ago
കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ തകർത്ത് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ
Kerala
• 6 hours ago
എംജിആർ തുടങ്ങിയ എഐഎഡിഎംകെ ഇന്ന് ആർഎസ്എസിന്റെ അടിമകൾ; ഡിഎംകെയോടാണ് മത്സരം- വിജയ്
National
• 7 hours ago
വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസർകോട് സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലംമാറ്റി
Kerala
• 8 hours ago
എറണാകുളം പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; കസ്റ്റഡിയിലെടുത്ത പ്രതികളുടെ മകൾക്ക് ജാമ്യം
Kerala
• 8 hours ago
സ്കൂൾ തുറക്കുന്നതിന് മുമ്പേ റോഡുകളിൽ 'ട്രാഫിക് ജാം'; ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ റോഡിലിറങ്ങുന്ന സമയം മാറ്റി താമസക്കാർ
uae
• 8 hours ago
യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം; കോവിഡ് വാക്സിൻ കാരണമല്ലെന്ന് കേന്ദ്ര റിപ്പോർട്ട്
National
• 8 hours ago
‘ദയാലുവായൊരു ജഡ്ജി’; അന്തരിച്ച ഫ്രാങ്ക് കാപ്രിയോയുടെ ദുബൈ സന്ദര്‍ശനം ഓര്‍ത്തെടുത്ത് യുഎഇയിലെ താമസക്കാര്‍ | Frank Caprio
uae
• 9 hours ago
'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു': രാഹുല്‍ മാങ്കൂട്ടത്തിനെതിരേ പൊലിസിലും ബാലാവകാശ കമ്മീഷനിലും പരാതികള്‍
Kerala
• 10 hours ago
പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കി; പാർലമെന്റ് സമ്മേളനം സമാപിച്ചു
National
• 10 hours ago
കാണാതായതിനെ തുടർന്ന് രാവിലെ മുതൽ തിരച്ചിൽ; ഒടുവിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ
Kerala
• 10 hours ago
റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്ലൈൻ രീതികൾ ഇതാ
National
• 8 hours ago
കർണാടക സർക്കാർ വയനാടിനായി 10 കോടി രൂപ അനുവദിച്ചു; കന്നഡിഗരുടെ നികുതിപ്പണം ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്നതായി ബിജെപിയുടെ വിമർശനം
National
• 9 hours ago
ദുബൈയിലേക്ക് വെറും മൂന്ന് മണിക്കൂര്‍: എന്നാൽ വിമാനത്താവളത്തിലെത്താന്‍ പന്ത്രണ്ട് മണിക്കൂര്‍; കനത്ത മഴയില്‍ വലഞ്ഞ് അവധിക്കെത്തിയ പ്രവാസികള്‍
uae
• 9 hours ago