HOME
DETAILS

‘ദയാലുവായൊരു ജഡ്ജി’; അന്തരിച്ച ഫ്രാങ്ക് കാപ്രിയോയുടെ ദുബൈ സന്ദര്‍ശനം ഓര്‍ത്തെടുത്ത് യുഎഇയിലെ താമസക്കാര്‍ | Frank Caprio

  
Web Desk
August 21 2025 | 12:08 PM

Judge Frank Caprios Dubai Visit Fondly Remembered by UAE Residents

ദുബൈ: കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ഏറ്റവും പേരുകേട്ട ജഡ്ജിമാരില്‍ ഒരാളും ലോകത്തിലെ ഏറ്റവും മികച്ച ന്യായാധിപന്മാരില്‍ ഒരാളെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ഫ്രാങ്ക് കാപ്രിയോ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘകാലം ചികിത്സയിലായിരുന്ന ഫ്രാങ്ക് 88-ാം വയസ്സിലാണ് അന്തരിച്ചത്.

പ്രൊവിഡന്‍സ് മുനിസിപ്പല്‍ കോടതിയിലെ ജഡ്ജിയായ ഫ്രാങ്ക് 'കോര്‍ട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന പരിപാടിയിലൂടെയാണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. ക്യാന്‍സര്‍ ബാധിക്കുന്നതിന് മുമ്പ് 2022ലും 2023ലും അദ്ദേഹം യുഎഇ സന്ദര്‍ശിച്ചിരുന്നു. 

ദുബൈ സന്ദര്‍ശിച്ചതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫ്രാങ്ക് തനിക്ക് ഊഷ്മളമായ സ്വീകരണമാണ് ദുബൈയില്‍ ലഭിച്ചതെന്നും അന്ന് കുറിച്ചിരുന്നു. അദ്ദേഹം ഒരു പ്രചോദനമാണെന്നാണ് ഫ്രാങ്കിനെ ദുബൈ മാളില്‍ വെച്ച് കണ്ട താമസക്കാര്‍ അന്ന് പ്രതികരിച്ചത്. 

2023ല്‍ ദുബൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തിന്റെ പന്ത്രണ്ടാം എഡിഷനില്‍ ഫ്രാങ്കായിരുന്നു മുഖ്യ പ്രഭാഷകന്‍. 

'കരുണയുടെയും അനുകമ്പയുടെയും സന്ദേശവുമായാണ് എന്റെ വീട്ടില്‍ നിന്ന് പന്ത്രണ്ടായിരം കിലോമീറ്റര്‍ അകലെയുള്ള ഷാര്‍ജയിലെ ഈ മനോഹരമായ സാംസ്‌കാരിക കേന്ദ്രത്തില്‍ ഞാനിന്ന് ഉള്ളത്', 2023ലെ സമ്മേളനത്തില്‍ വെച്ച് അദ്ദേഹം പറഞ്ഞു.

'സംഘര്‍ഷങ്ങളും വിഭജനവും നിറഞ്ഞ ഈ ലോകത്ത് ആളുകള്‍ ദയയ്ക്കായി കൊതിക്കുന്നു, എന്റെ കോടതി മുറിയിലും ഷാര്‍ജയിലും ഞാന്‍ അത്തരം മനുഷ്യരെ കണ്ടെത്തി', ഷാര്‍ജ ഭരണാധികാരി അടക്കം സന്നിഹിതരായിരുന്ന വേദിയെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാങ്ക് പറഞ്ഞു.

ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹം സജീവമായിരുന്നു. നിരവധി റീലുകളും മറ്റും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന യുഎഇയെയും ഭരണാധികാരികളെയും അദ്ദേഹം അന്ന് പ്രശംസിച്ചിരുന്നു. 

UAE residents recall the heartwarming visit of America’s beloved “kind judge” Frank Caprio to Dubai, praising his compassion and humility during his time in the city.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംജിആർ തുടങ്ങിയ എഐഎഡിഎംകെ ഇന്ന് ആർഎസ്എസിന്റെ അടിമകൾ; ഡിഎംകെയോടാണ് മത്സരം- വിജയ്

National
  •  6 hours ago
No Image

37 വര്‍ഷത്തിന് ശേഷം സിഎംഎസ് കോളജില്‍ യൂണിയന്‍ പിടിച്ച് കെഎസ്‌യു; പിന്നാലെ വാക്കുതർക്കം; പരസ്പരം ഏറ്റുമുട്ടി എസ്എഫ്‌ഐ- കെഎസ്‌യു പ്രവർത്തകർ

Kerala
  •  6 hours ago
No Image

വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസർകോട് സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലംമാറ്റി

Kerala
  •  7 hours ago
No Image

എറണാകുളം പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; കസ്റ്റഡിയിലെടുത്ത പ്രതികളുടെ മകൾക്ക് ജാമ്യം

Kerala
  •  7 hours ago
No Image

സ്‌കൂൾ തുറക്കുന്നതിന് മുമ്പേ റോഡുകളിൽ 'ട്രാഫിക് ജാം'; ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ റോഡിലിറങ്ങുന്ന സമയം മാറ്റി താമസക്കാർ

uae
  •  7 hours ago
No Image

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം; കോവിഡ് വാക്സിൻ കാരണമല്ലെന്ന് കേന്ദ്ര റിപ്പോർട്ട്

National
  •  7 hours ago
No Image

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ

National
  •  7 hours ago
No Image

കർണാടക സർക്കാർ വയനാടിനായി 10 കോടി രൂപ അനുവദിച്ചു; കന്നഡി​ഗരുടെ നികുതിപ്പണം ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താൻ ഉപയോ​ഗിക്കുന്നതായി ബിജെപിയുടെ വിമർശനം

National
  •  7 hours ago
No Image

ദുബൈയിലേക്ക് വെറും മൂന്ന് മണിക്കൂര്‍: എന്നാൽ വിമാനത്താവളത്തിലെത്താന്‍ പന്ത്രണ്ട് മണിക്കൂര്‍; കനത്ത മഴയില്‍ വലഞ്ഞ് അവധിക്കെത്തിയ പ്രവാസികള്‍

uae
  •  8 hours ago
No Image

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

Kerala
  •  8 hours ago