HOME
DETAILS

39ാമത് അബൂദബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണന്‍ പുരസ്‌കാരം ഡോ. എ.കെ നമ്പ്യാര്‍ക്ക്

  
August 21 2025 | 04:08 AM

Abu Dhabi Shakti Award announced TK Ramakrishnan Award to Dr AK Nambiar

അബൂദബി: മലയാളത്തിലെ സര്‍ഗധനരായ എഴുത്തുകാരെ ആദരിക്കാനായി ശക്തി തിയറ്റേഴ്‌സ് അബൂദബി ഏര്‍പ്പെടുത്തിയ 39ാമത് അബൂദബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. നാടോടി വിജ്ഞാനീയം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്‌കാരിക മണ്ഡലം എന്നീ മേഖലകളിടെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചുള്ള ശക്തി ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് ഡോ. എ.കെ നമ്പ്യാരെ തെരഞ്ഞെടുത്തു.

മികച്ച നിരൂപണത്തിനുള്ള അബൂദബി ശക്തി തായാട്ട് പുരസ്‌കാരം ഡോ. ടി.കെ സന്തോഷ് കുമാറിന്റെ 'കവിതയുടെ രാഗപൂര്‍ണിമ' എന്ന കൃതിക്കാണ് ലഭിച്ചത്. ഇതര സാഹിത്യത്തിനുള്ള ശക്തി എരുമേലി പുരസ്‌കാരം കെ.എസ് രവികുമാര്‍ (കടമ്മനിട്ട), കെ.വി സുധാകരന്‍ (ഒരു സമര നൂറ്റാണ്ട്) പങ്കിട്ടെടുത്തു.

കഥ: എം.മഞ്ജു (തലപ്പന്ത്), കവിത: എം.ഡി രാജേന്ദ്രന്‍ (ശ്രാവണ ബളഗോള), നാടകം: അനില്‍ കുമാര്‍ ആലത്തുപറമ്പ് (മഹായാനം), റഫീഖ് മംഗലശ്ശേരി (കിത്താബ്), ബാലസാഹിത്യം: ജി.ശ്രീകണ്ഠന്‍ (മുതലക്കെട്ട്), പായിപ്ര രാധാകൃഷ്ണന്‍ (സല്‍ക്കഥകള്‍), വിജ്ഞാന സാഹിത്യം: എം.ജയരാജ് (വൈക്കം സത്യഗ്രഹ രേഖകള്‍), എം.കെ പീതാംബരന്‍ (മതം, മാനവികത, മാര്‍ക്‌സിസം) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.

എം.വി ജനാര്‍ദനന്റെ 'പെരുമലയന്‍', കെ.ആര്‍ അജയന്റെ 'സൂക്കോ കടന്ന് വടക്ക്കിഴക്ക്', ഗിരിജ പ്രദീപിന്റെ 'നക്ഷത്രങ്ങള്‍ക്കിടയില്‍ മിന്നാമിനുങ്ങ്' എന്നീ കൃതികള്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തു.

1987 മുതലാണ് അബൂദബി ശക്തി അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് അവാര്‍ഡ് നല്‍കി വരുന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും മലയാളത്തിലെ എല്ലാ സാഹിത്യ ശാഖകള്‍ക്കും നല്‍കി വരുന്ന ഒരേയൊരു പുരസ്‌കാരമാണ് അബൂദബി ശക്തി അവാര്‍ഡ്.

അബൂദബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി.കരുണാകരന്‍, കണ്‍വീനര്‍ എ.കെ മൂസ മാസ്റ്റര്‍, കമ്മിറ്റി അംഗം എന്‍.പ്രഭാവര്‍മ്മ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

50,00 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് ശക്തി ടി.കെ രാമകൃഷ്ണന്‍ അവാര്‍ഡ്. മറ്റു ജേതാക്കള്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

Abu Dhabi Shakti Award announced; TK Ramakrishnan Award to Dr. AK Nambiar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബില്‍ ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്

organization
  •  2 days ago
No Image

അങ്കണവാടികളിലെ പരിഷ്‌കരിച്ച മെനു അടുത്തമാസം മുതൽ

Kerala
  •  2 days ago
No Image

ഉത്തരവ് കടലാസിൽ തന്നെ; ഓങ്കോളജിക്കും റേഡിയോളജിക്കും ഒരേ ഡോക്ടർ!

Kerala
  •  2 days ago
No Image

ഉത്തരമില്ലാ 'ചോദ്യങ്ങൾ'; പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വിതരണത്തിൽ താളപ്പിഴ; വലഞ്ഞ് പ്രധാനാധ്യാപകർ

Kerala
  •  2 days ago
No Image

വാഴൂര്‍ സോമന് വിട; രാവിലെ 11ന് വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; വൈകീട്ട് നാലുമണിക്ക് സംസ്‌കാരം

Kerala
  •  2 days ago
No Image

ഇനി രണ്ട് ജിഎസ്ടി സ്ലാബുകള്‍; 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും വില കുറയും

National
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  2 days ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  2 days ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  2 days ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  2 days ago