റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ
റേഷൻ കാർഡ് ഉടമകൾക്ക് സുപ്രധാന അറിയിപ്പ്! നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ഉടൻ തന്നെ ഈ നടപടി സ്വീകരിക്കുക. എല്ലാ റേഷൻ കാർഡ് ഉടമകളും ഇ-കെവൈസി (e-KYC) പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനും, യഥാർത്ഥ ഗുണഭോക്താക്കൾക്ക് സബ്‌സിഡികൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആധാർ-റേഷൻ കാർഡ് ലിങ്കിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ഈ നടപടിയിലൂടെ ഡ്യൂപ്ലിക്കേറ്റ്, വ്യാജ റേഷൻ കാർഡുകൾ ഇല്ലാതാക്കാനും സാധിക്കും. ആധാർ കാർഡ് ഉപയോഗിച്ച് റേഷൻ കാർഡ് ഉടമകളുടെ ഐഡന്റിറ്റി പരിശോധിക്കുന്ന ഡിജിറ്റൽ പ്രക്രിയയാണ് ഇ-കെവൈസി.
റേഷൻ കാർഡ് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് നോക്കാം?
ഓൺലൈൻ രീതി:
- കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക (ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോർട്ടൽ ഉണ്ടായിരിക്കും).
- ആധാർ ലിങ്കിംഗിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങലുടെ ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകുക.
- ആവശ്യമായ മറ്റ് വിവരങ്ങൾ പൂരിപ്പിക്കുക.
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകുക.
- പരിശോധന പൂർത്തിയായതിന് ശേഷം, ലിങ്കിംഗ് വിജയകരമായതായി സ്ഥിരീകരണ സന്ദേശം ലഭിക്കും.
ഓഫ്‌ലൈൻ രീതി:
- അടുത്തുള്ള പൊതുവിതരണ കേന്ദ്രമോ റേഷൻ കടയോ സന്ദർശിക്കുക.
- ഇനിപ്പറയുന്ന രേഖകളുടെ ഫോട്ടോകോപ്പികൾ സമർപ്പിക്കുക:
- ആധാർ കാർഡ്
- റേഷൻ കാർഡ്
- ബാങ്ക് പാസ്ബുക്ക്
- പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ
- കേന്ദ്രത്തിൽ ബയോമെട്രിക് പരിശോധന പൂർത്തിയാക്കുക.
- വിജയകരമായി ലിങ്കിംഗ് പൂർത്തിയാകുന്നതോടെ, നിങ്ങലുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കപ്പെടും.
റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടത് സബ്‌സിഡി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് അത്യന്താപേക്ഷിതമായ കാര്യമാണ്. അതിനാൽ, ഉടൻ നടപടി സ്വീകരിച്ച് ആധാർ ലിങ്കിംഗ് പൂർത്തിയാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."