HOME
DETAILS

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

  
August 21 2025 | 17:08 PM

Decomposed Body Found in saudi Desert Identified as Indian Man Zakir Who Came to Earn for Daughters Wedding

റിയാദ്: സഊദി അറേബ്യയില്‍ അറാറിലെ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ സാക്കിര്‍ അന്‍സാരിയുടെ മൃതദേഹമാണ് അറാറിന് സമീപമുള്ള മരുഭൂമിയില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ മാസം 19-നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അറാറില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ദൂരെ അസ്സം ജലമീദ് മരുഭൂമിയില്‍ നിന്നാണ് സാക്കിറിന്റെ മൃതദേഹം ലഭിച്ചത്.

മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ സഹായത്തിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ മലയാളി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇയാള്‍ മരുഭൂമിയില്‍ വെച്ച് മരിച്ച് ഒരു മാസത്തിലേറെയായതിനാല്‍ മൃതദേഹം അഴുകി അസ്ഥികൂടം മാത്രമാണ് ശേഷിച്ചിരുന്നത്. എംബാം ചെയ്യാന്‍ പോലും സാധിക്കാത്ത നിലയിലാണ് സാക്കിറിന്റെ മൃതദേഹം ലഭിച്ചത്.

സാക്കിറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായില്ല. വീട്ടുകാരുടെ സമ്മതത്തോടെ അറാര്‍ പ്രവാസി സംഘം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അറാറിലെ ജിദൈത ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കി. സാക്കിറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എംബാം ചെയ്യാന്‍ കഴിയാത്തതിനാല്‍ സാക്കിറിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായില്ല.

മൂന്ന് മാസം മുമ്പാണ് ഏറെ പ്രതീക്ഷയോടെ സാക്കിര്‍ സഊദിയിലെ വടക്കന്‍ പ്രവിശ്യയായ അറാറിലെത്തിയത്. ആട്ടിടയന്‍ ജോലിക്കായാണ് സാക്കിര്‍ അറാറിലെത്തിയത്. മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാനും ഭാര്യയെയും ഭിന്നശേഷിക്കാരനായ മകനനെയും സംരക്ഷിക്കാനുമായാണ് സാക്കിര്‍ മാര്‍ച്ച് അവസാന വാരം സഊദിയില്‍ എത്തിയത്. 

സാക്കിറിന്റെ പിതാവ് ലത്തീഫും മാതാവ് മൈമൂനയുമാണ്. അനീസ് ബീവിയാണ് ഭാര്യ. റുഖിയയും അഹമ്മദ് റാസയുമാണ് സാക്കിറിന്റെ മക്കള്‍.

Authorities confirm the decomposed body found in the saudi desert belongs to Zakir, an Indian national who came to the country to support his daughter’s wedding. Investigation ongoing.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  4 hours ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  4 hours ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  4 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  4 hours ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  4 hours ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  4 hours ago
No Image

ആലപ്പുഴയില്‍ ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില്‍ എത്തിയത് മദ്രാസ് ടൈഗേഴ്‌സിന്റെ പേരില്‍

Kerala
  •  5 hours ago
No Image

യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡും അപാര്‍ ഐഡിയും ആവശ്യമുണ്ടോ?; സിബിഎസ്ഇയുടെ പുതിയ നിയമം പറയുന്നതിങ്ങനെ

uae
  •  5 hours ago
No Image

കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ തകർത്ത് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

എംജിആർ തുടങ്ങിയ എഐഎഡിഎംകെ ഇന്ന് ആർഎസ്എസിന്റെ അടിമകൾ; ഡിഎംകെയോടാണ് മത്സരം- വിജയ്

National
  •  6 hours ago