HOME
DETAILS

ബഹിരാകാശത്തേക്ക് ആദ്യമായി പോയത് ഹനുമാനാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളോട് ബിജെപി എംപി അനുരാഗ് താക്കൂര്‍

  
Web Desk
August 25 2025 | 03:08 AM

hanuman was the first to land on the moon says anurag thakur sparks controversy

 

 ഷിംല: ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് ഹനുമാന്‍ ആണെന്നാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂര്‍ പറയുന്നത്. ഇന്ത്യന്‍ പാരമ്പര്യങ്ങളെ കുറിച്ചറിയണമെങ്കില്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു താക്കൂര്‍.

ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍, എന്ന അടിക്കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വിഡിയോയും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. ആദ്യമായി ബഹിരാകാശത്ത് സഞ്ചരിച്ചത് ആരാണെന്ന് അറിയുമോ' എന്ന ചോദ്യത്തിന് വിദ്യാര്‍ഥികള്‍ വ്യക്തമായ മറുപടി നല്‍കാതെ വന്നപ്പോഴാണ് ഹനുമാനെ കുറിച്ച് എംപി സംസാരിച്ചത്.

ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യം, അറിവ്, സംസ്‌കാരം, എന്നിവ അറിയാത്തിടത്തോളം കാലം നമ്മള്‍ ബ്രിട്ടീഷുകാര്‍ കാണിച്ചുതന്ന വര്‍ത്തമാനകാലത്ത് തന്നെ തുടരുമെന്നുമാണ് വിദ്യാര്‍ഥികളോട് താക്കൂര്‍ പറഞ്ഞത്. 

 

എന്നാല്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന് ഡിഎംകെ. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ശാസ്ത്രീയ മനോഭാവം വളര്‍ത്തണമെന്ന ഭരണഘടനാ തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി എംപി വിമര്‍ശിച്ചു.

 ആദ്യം ചന്ദ്രനില്‍ കാലുകുത്തിയത് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ നീല്‍ ആംസ്‌ട്രോങ് അല്ല, ഹനുമാന്‍ ആണെന്നാണ് ബഹിരാകാശ ദിനത്തില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞത്. കുട്ടികളോടുള്ള പ്രതികരണം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കനിമൊഴി വിമര്‍ശിച്ചു.

ചരിത്രപരമായ വസ്തുതകളും ഐതിഹ്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടയുന്ന പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും കനിമൊഴി പ്രതികരിച്ചു. പുരാണങ്ങള്‍ക്ക് സാംസ്‌കാരികവും സാഹിത്യപരവുമായ സ്ഥാനമുണ്ടെങ്കിലും അത് വസ്തുതയായി ക്ലാസ് മുറികളില്‍ അവതരിപ്പിക്കുന്നത് ശാസ്ത്ര പഠനത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തുമെന്നും ഇതിന് മുന്‍പും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

 

 

 

In a school event in Himachal Pradesh, BJP MP and former Union Minister Anurag Thakur claimed that Hanuman was the first to set foot on the moon. He urged students to look beyond textbooks to understand India’s heritage. Sharing a video captioned "Hanuman ji is the first astronaut", he made the statement after students failed to answer who first travelled to space.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  a day ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  a day ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  a day ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  a day ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  a day ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  a day ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  a day ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago
No Image

'ഇസ്‌റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി

International
  •  a day ago