HOME
DETAILS

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

  
Web Desk
August 29 2025 | 17:08 PM

India defeated Tajikistan CAF Nations Cup 2025

കാഫ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. താജിക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിലുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ വിജയം കൂടിയാണിത്. താജിക്കിസ്ഥാനൈൽ ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് നേടി.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ അൻവർ അലിയിലൂടെ ഇന്ത്യ ആദ്യ ഗോൾ നേടി. ആദ്യ ഗോളിന്റെ ആവേശം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ രണ്ടാം ഗോളും നേടി. ഒമ്പതാം മിനിറ്റിൽ സന്ദേശ് ജിങ്കനിലൂടെയാണ് ഇന്ത്യ രണ്ടാം ഗോൾ നേടിയത്. എന്നാൽ 22ാം മിനിറ്റിൽ താജിക്കിസ്ഥാൻ ഗോൾ തിരിച്ചടിക്കുകയായിരുന്നു. സമീവിലൂടെയാണ് താജിക്കിസ്ഥാൻ ഗോൾ നേടിയത്. 

ഒന്നാം പകുതിയിൽ ഇന്ത്യ ഒരു ഗോളിന്റെ പിൻബലത്തിൽ രണ്ടാം പകുതിയിലും ആത്മവിശ്വാസത്തോടെ കളിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ സമനില ഗോളിനായി താജിക്കിസ്ഥാൻ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇന്ത്യ ആവേശമായ വിജയം സ്വന്തമാക്കുകയായിരുന്നു. 

ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ സെപ്റ്റംബർ ഒന്നിന് ഇറാനെയാണ് ഖാലിദ് ജമീലും സംഘവും നേരിടുക. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് താജിക്കിസ്ഥാന്റെ എതിരാളികൾ. 

India won their first match of the CAF Nations Cup. India defeated Tajikistan by 2 goals to 1. This was also the first victory for the Indian team under new coach Khalid Jameel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമിയിൽ അനധികൃത മദ്യനിർമാണശാല; അബ്ദാലിയിൽ ആറ് പ്രവാസികൾ അറസ്റ്റിൽ

latest
  •  2 days ago
No Image

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  2 days ago
No Image

പൊന്നണിയുന്നത് സ്വപ്നമായി മാറുമോ? 500 ദിർഹം കടന്ന് യുഎഇയിലെ സ്വർണവില

uae
  •  2 days ago
No Image

ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണക്കാരനായ ഡി.ജി.പിയെ നിർബന്ധിത അവധിയിൽ വിട്ടു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം, രാഹുൽ ഗാന്ധി വൈകീട്ട് എത്തും

National
  •  2 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച തുറക്കും; സന്ദർശകർക്കായി നാല് ബസ് റൂട്ടുകൾ പുനരാരംഭിച്ച് ആർടിഎ

uae
  •  2 days ago
No Image

പി.എഫില്‍ നിന്ന് ഇനി 100 ശതമാനം തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇ.പി.എഫ്.ഒ, തീരുമാനങ്ങള്‍ അറിയാം

info
  •  2 days ago
No Image

ഫുട്ബാളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ അവരാണ്: ഇബ്രാഹിമോവിച്ച്

Football
  •  2 days ago
No Image

യുഎഇയിൽ ഒരു ജോലിയാണോ ലക്ഷ്യം? എങ്കിലിതാ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

uae
  •  2 days ago
No Image

ദുബൈ മെട്രോ യാത്രക്കാരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴയടക്കേണ്ടി വരില്ല

uae
  •  2 days ago
No Image

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

National
  •  2 days ago