
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

ബാങ്കോക്ക്: കംബോഡിയയുടെ മുൻ നേതാവ് ഹുൻ സെന്നുമായുള്ള വിവാദപരമായ ഫോൺ സംഭാഷണത്തിന്റെ പേരിൽ തായ്‌ലൻഡ് ഭരണഘടനാ കോടതി സസ്‌പെൻഡ് ചെയ്ത പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ (Paetongtarn Shinawatra) സ്ഥാനത്തുനിന്ന് നീക്കി. 2008 ന് ശേഷം തായ് ജഡ്ജിമാർ സ്ഥാനഭ്രഷ്ടനാക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് പയേതുങ്താൻ ഷിനവത്ര. തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഷിനവത്ര.
ഹുൻ സെന്നുമായുള്ള സംഭാഷണത്തിനിടെ, 39 കാരിയായ പയേതുങ്താൻ ഷിനവത്ര രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുകളിൽ തന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ പ്രതിഷ്ഠിച്ചുവെന്നും ഇത് അവരുടെ നേതൃത്വത്തിലുള്ള പൊതുജന വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും കോടതി വ്യക്തമാക്കി. ഒരു പ്രധാനമന്ത്രിക്ക് ആവശ്യമായ ധാർമ്മിക മാനദണ്ഡങ്ങൾ ഗുരുതരമായി ലംഘിച്ചു എന്നും കോടതി വിധിയിൽ പറഞ്ഞു.
കംബോഡിയയുടെ മുൻ നേതാവും സെനറ്റ് പ്രസിഡൻറുമായ ഹുൻ സെന്നിനെ അങ്കിൾ (അമ്മാവൻ) എന്ന് വിളിക്കുന്നതും, തായ് ആർമിയിലെ ഒരു മുതിർന്ന കമാൻഡറെ എതിരാളി എന്ന് വിമർശിച്ചതുമാണ് പയേതുങ്താൻ ഷിനവത്രയ്ക്ക് വിനയായത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഹുൻ സെൻ പുറത്തുവിട്ടതോടെ സംഭവം തായ്‌ലൻഡിൽ ഏറെ വിവാദമായി.
തായ്‌ലാൻഡും കംബോഡിയയും തമ്മിൽ അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഉണ്ടായ വിവാദം സർക്കാരിനെ പിടിച്ചുകുലുക്കി. സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്ന് വിമർശനം ഉയർന്നു. ഘടക കക്ഷികൾ സർക്കാർ വിട്ടതോടെ ഭരണം പ്രതിസന്ധിയിലായിരുന്നു.
ഇതിനിടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി തർക്കം പിന്നീട് സായുധ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങി. ഇരുവശത്തുനിന്നും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു.
അതേസമയം, വിധിന്യായത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പയേതുങ്താൻ ഷിനവത്ര, രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ ഐക്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. തന്റെ ഉദ്ദേശ്യങ്ങൾ രാജ്യത്തിന്റെ നേട്ടത്തിനുവേണ്ടിയായിരുന്നു. വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ല. മറിച്ച് സാധാരണക്കാരും സൈനികരും ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവിതത്തിനുവേണ്ടിയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 3 hours ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 3 hours ago
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 3 hours ago
ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 3 hours ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• 3 hours ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 3 hours ago
ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 4 hours ago
താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• 4 hours ago
ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും
International
• 4 hours ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• 4 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 6 hours ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 6 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 6 hours ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 6 hours ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 8 hours ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 8 hours ago
കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും
uae
• 9 hours ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്
crime
• 9 hours ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 6 hours ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 7 hours ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 7 hours ago