HOME
DETAILS

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ

  
Web Desk
August 29 2025 | 14:08 PM

Portugal football team is paying tribute to Diego Jota

2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന പോർച്ചുഗൽ വാഹനാപകടത്തിൽ മരണപ്പെട്ട ഡിയാഗോ ജോട്ടക്ക് ആദരം നൽകുന്നു. അർമേനിയ, ഹങ്കറി എന്നീ ടീമുകൾക്കെതിരെയാണ് പോർച്ചുഗൽ സെപ്റ്റംബറിൽ യോഗ്യത മത്സരങ്ങൾ കളിക്കുക. സെപ്റ്റംബർ ആറിന് അർമേനിയക്കെതിരെയും സെപ്റ്റംബർ പത്തിന് ഹങ്കറിക്കെതിരെയുമാണ്‌ പോർച്ചുഗലിന്റെ മത്സരങ്ങൾ. ഈ മത്സരങ്ങളിൽ ജോട്ടയുടെ അടുത്ത സുഹൃത്തായ റൂബൻ നെവാസ്‌ താരത്തിന്റെ 21 ജേഴ്സി നമ്പർ അണിയുമെന്നാണ് പോർച്ചുഗീസ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് വ്യക്തമാക്കിയത്. 

ലിവർപൂളും ഡിയോഗോ ജോട്ടയോടുള്ള ആദരസൂചകമായി താരത്തിന്റെ 20ാം നമ്പർ ജേഴ്സി റിട്ടയർ ചെയ്തിട്ടുണ്ട്. ജോട്ടയുടെ കുടുംബങ്ങളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ലിവർപൂൾ താരത്തിന്റെ ജേഴ്സി നമ്പർ റിട്ടയർ ചെയ്യാൻ തീരുമാനിച്ചത്. ലിവർപൂൾ തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജേഴ്സി നമ്പർ ഇത്തരത്തിൽ റിട്ടയർ ചെയ്യുന്നത്. ലിവർപൂളിന്റെ പുരുഷ ടീം മാത്രമല്ല വനിതാ, അക്കാദമി ടീമുകൾ തുടങ്ങി ക്ലബ്ബിന്റെ എല്ലാ ടീമുകളിൽ നിന്നും ഈ ജേഴ്സി നമ്പർ റിട്ടയർ ചെയ്തിട്ടുണ്ട്. 

ജൂലൈ മൂന്നിന് സ്‌പെയിനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഡിയാഗോ ജോട്ട മരണപ്പെട്ടത്. സ്പെയ്നിലെ മുർസിയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. അപകടത്തിൽ ജോട്ടയുടെ സഹോദരനായ ആന്ദ്രേ സിൽവയും മരണപ്പെട്ടു. 

അതേസമയം 2025 യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയത് പോർച്ചുഗലാണ്. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്.

Portugal is paying tribute to Diego Jota, who died in a car accident, as they prepare for the 2026 World Cup qualifiers. Portugal will play qualifiers against Armenia and Hungary in September.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  2 days ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  2 days ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  2 days ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  2 days ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  2 days ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  2 days ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  2 days ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  2 days ago