HOME
DETAILS

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

  
August 29 2025 | 13:08 PM

case against doctor-rajeev kumar trivandrum

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഡോകടര്‍ രാജീവ് കുമാറിനെതിരേ കേസെടുത്തത്. 

കാട്ടക്കട മലയിന്‍കീഴ് സ്വദേശിനി സുമയ്യയാണ് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നത്. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കുടുംബം പ്രതിജ്ഞയെടുത്തു.

2023 മാര്‍ച്ച് 22ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനായി സുമയ്യ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോ. രാജീവ് കുമാര്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ, രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈന്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ശസ്ത്രക്രിയയ്ക്ക് ശേഷം ഈ ലൈനിന്റെ ഗൈഡ് വയര്‍ നീക്കം ചെയ്യാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായത്. ഇത് ഇപ്പോഴും സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിക്കിടക്കുകയാണ്.

പിന്നീട് ശ്രീചിത്ര ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സ തേടിയപ്പോള്‍, എക്‌സ്‌റേ പരിശോധനയില്‍ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയയിലൂടെ ട്യൂബ് നീക്കം ചെയ്യാനാകില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന്, ഗുരുതരമായ ഈ പിഴവിന് നീതി ലഭിക്കണമെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും സുമയ്യ ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് ഈ വിഷയത്തെ നിസ്സാരമായാണ് കാണുന്നതെന്നാണ് സുമയ്യയുടെ സഹോദരീഭര്‍ത്താവ് സബീര്‍ ആരോപിക്കുന്നത്. ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ ആരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും സബീര്‍ വെളിപ്പെടുത്തി. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോ. രാജീവ് കുമാറിന് പണം നല്‍കിയിരുന്നതായും, നെടുമങ്ങാട്ടെ ഒരു സ്വകാര്യ ക്ലിനിക്കില്‍ അദ്ദേഹത്തെ കണ്ടിരുന്നതായും സബീര്‍ പറഞ്ഞു.

നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഉറപ്പിച്ച്, സുമയ്യയും കുടുംബവും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. ആരോഗ്യവകുപ്പ് ഈ വിഷയത്തില്‍ മൗനം തുടരുകയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  2 hours ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  2 hours ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  2 hours ago
No Image

ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  2 hours ago
No Image

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala
  •  2 hours ago
No Image

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും

International
  •  2 hours ago
No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  3 hours ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  3 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago