HOME
DETAILS

കുടുംബശ്രീ സര്‍വേ പാളി; നിരവധിപേര്‍ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്ത്

ADVERTISEMENT
  
backup
September 06 2016 | 21:09 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%a8


ഫറോക്ക്: സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ പാളി. സാമൂഹ്യ ക്ഷേമ പെന്‍ഷനു അര്‍ഹരായ നിരവധിപേര്‍ക്ക് ഇതോടെ പെന്‍ഷന്‍ കിട്ടാതായി.
രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ നിന്നും മാത്രം 700 പേര്‍ക്കാണ് സര്‍വേ ലിസ്റ്റില്‍ ഇല്ലാത്തത് കാരണം പെന്‍ഷന്‍ നിഷേധിച്ചത്. ഇത് നിരവധി പേരുടെ ഓണം ബക്രീദ് ആഘോഷങ്ങളാണ് അവതാളത്തിലാക്കിയത്.
    നഗരസഭയില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ ലിസ്റ്റ് കുടുംബശ്രീ പ്രവര്‍ത്തകരാണ് ശേഖരിച്ചത്. സര്‍വേയില്‍ സ്ഥലത്തില്ലാത്തവരും വീടു മാറിയവരും വാര്‍ഡ് മാറിയവരെയുമാണ്  ലിസ്റ്റില്‍ നിന്നും നീക്കിയത്. വര്‍ഷങ്ങളായി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് സര്‍വേ നടത്തിയവരുടെ കെടുകാര്യസ്ഥത മൂലം തിരിച്ചടിയായത്.
ഫറോക്ക് മുനിസിപ്പാലിറ്റിയിലും സമാന സ്ഥിതിയാണ്. കരുവന്‍തിരുത്തി, പെരുമുഖം മേഖലകളില്‍ പെന്‍ഷന്‍ വാങ്ങിയിരുന്ന നിരവധി പേരാണ് കുടംബശ്രീക്കാരുടെ സര്‍വേ ലിസ്റ്റില്‍ നിന്നും പുറത്തായിരിക്കുന്നത്.
കടലുണ്ടി പഞ്ചായത്തില്‍ ആകെയുളള ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്ന 4240 പേരില്‍ 845 പേര്‍ക്ക് മാത്രമാണ് ഇതുവരെ പെന്‍ഷന്‍ ലഭിച്ചത്.
    എല്ലാ വര്‍ഷവും ഓണത്തിനു പെന്‍ഷന്‍ വാങ്ങിയിരുന്നവര്‍  പഞ്ചായത്ത് നഗരസഭ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. സഹകരണ ബാങ്ക് വഴി പെന്‍ഷന്‍ കൊടുക്കുന്നെണ്ടറിഞ്ഞാണ് ഗുണഭോക്താക്കള്‍  തദ്ദേശ സ്ഥാപന അധികൃതരെ സമീപച്ചത്. പെന്‍ഷന്‍ തേടി ഓഫിസിലെത്തുന്നവരുടെ വിവരങ്ങള്‍ ജനപ്രതിനിധികള്‍ ഇടപെട്ട് കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ട് ശേഖരിപ്പിക്കുന്നുണ്ട്. എന്നാലും ഇവര്‍ക്ക് ഓണത്തിന് മുന്‍പ് പെന്‍ഷന്‍ കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ല.
    സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ അട്ടിമറിച്ചതായി രാമനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പല സ്ഥലത്തും ഡിവിഷന്‍ കൗണ്‍സിലര്‍മാരെ പോലും അറിയിക്കാതെ സി.പി.എം. പ്രവര്‍ത്തകരാണ് പെന്‍ഷന്‍ വിതരണം നടത്തിയത്.
രാഷ്ട്രീയ മുതലെടുപ്പിനായി സി.പി.എം. പെന്‍ഷന്‍ വിതരണത്തെ മാറ്റുകയാണെന്ന് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.പി.ജനാര്‍ദ്ദനന്‍, എം.സുകുമാരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •11 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •11 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •11 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •11 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •12 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •12 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •13 hours ago
ADVERTISEMENT
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •18 minutes ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •2 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •2 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •2 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •9 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •9 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •10 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •10 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago

ADVERTISEMENT