HOME
DETAILS

അവസാന തീയതി സെപ്റ്റംബർ 10; കേരള പൊലിസിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്; യോ​ഗ്യത ഡി​ഗ്രി

  
August 26 2025 | 09:08 AM

Kerala PSC special DSP recruitment Kerala Police Department

കേരള പൊലിസ് വകുപ്പിൽ ഡിഎസ്പി തസ്തികയിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കായി നടത്തുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. ആകെ ഒഴിവുകൾ 02. യോഗ്യരായവർക്ക് സെപ്റ്റംബർ 10ന് മുൻപായി അപേക്ഷ നൽകാം. 

തസ്തിക & ഒഴിവ്

കേരള പൊലീസ് സർവീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ട്രെയിനി) റിക്രൂട്ട്‌മെന്റ്. എസ്.സി, എസ്.ടിക്കാർക്കായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്. 

കാറ്റഗറി നമ്പർ: 265/2025

പട്ടികജാതി/ പട്ടികവർഗം - 01 ഒഴിവ്
പട്ടിക വർഗം = 01 ഒഴിവ്

പ്രായപരിധി

20 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇവർ 02.01.1989നും 01.01.2005നും ഇടയിൽ ജനിച്ചവരായിരിക്കണം. 

യോഗ്യത

കേരള സർക്കാരിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട്, അല്ലെങ്കിൽ യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റികൾ എന്നിവക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിജയിച്ചിരിക്കണം. 

ഭിന്നശേഷി കാറ്റഗറിക്കാർക്ക് അപേക്ഷിക്കാൻ സാധ്യമല്ല. 

പട്ടികജാതി/ പട്ടികവർഗത്തിൽപ്പെടാത്ത ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാനാവില്ല. 

ഫിസിക്കൽ ടെസ്റ്റ്

പുരുഷൻ: 160 സെ.മീ ഉയരം. 81 സെ.മീ നെഞ്ചളവും വേണം. 5 സെ.മീ ചെസ്റ്റ് എക്‌സ്പാൻഷൻ ആവശ്യമാണ്. 

വനിതകൾ: കുറഞ്ഞത് 155 സെ.മീ ഉയരം വേണം. 

കാഴ്ച്ച ശക്തി ഉണ്ടായിരിക്കണം. കായികമായി ഫിറ്റായിരിക്കണം. 

ഈ യോഗ്യതകൾക്ക് പുറമെ ഉദ്യോഗാർഥികളെ കായിക ക്ഷമത പരീക്ഷക്ക് വിധേയമാക്കുന്നതാണ്. താഴെ നൽകിയിട്ടുള്ള എട്ടിനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. നിശ്ചിത ശാരീരിക അളവുകൾ ഇല്ലാത്ത ഉദ്യോഗാർഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കില്ല.

100 മീറ്റർ ഓട്ടം - 14 സെക്കന്റ്

ഹൈജമ്പ് = 132.20 സെ.മീറ്റർ

ലോംഗ്ജമ്പ് = 457.20 സെ.മീറ്റർ

ഷോട്ട്പുട്ട് (7264 ഗ്രാം) = 609.60 സെ.മീറ്റർ

ക്രിക്കറ്റ് ബോൾ ത്രോ = 6096 സെ.മീറ്റർ

റോപ്പ് ക്ലൈംബിങ് (കൈകൾ മാത്രം ഉപയോഗിച്ച്) = 365.80 സെ.മീറ്റർ

പുള്ളപ്പ് അഥവാ ചിന്നിങ് = 8 തവണ

1500 മീറ്റർ ഓട്ടം = 5 മിനുട്ടും, 44 സെക്കന്റും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 63,700 രൂപമുതൽ 1,23,700 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ട്രെയിനി) തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

അപേക്ഷ: CLICK 

വിജ്ഞാപനം: CLICK 

The Kerala PSC has invited applications for special recruitment to the post of DSP in the Kerala Police Department. This special recruitment is for candidates belonging to the SC and ST categories. There are a total of 02 vacancies. Eligible candidates can apply before September 10.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  6 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  6 days ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  6 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  6 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  6 days ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  6 days ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  6 days ago
No Image

വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം

uae
  •  6 days ago
No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  6 days ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  6 days ago

No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  6 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  6 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  6 days ago