HOME
DETAILS

കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ കേന്ദ്രമില്ലാതെ വലഞ്ഞ് കേരളം; 30 ലക്ഷം വാഹനങ്ങൾ പെരുവഴിയിൽ

  
ഗിരീഷ് കെ. നായർ
August 27 2025 | 02:08 AM

there are no scraping centeres for kerala after vehicle scrapping policy 30 lakh vehicles lying abandoned

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ നൽകണമെന്ന കേന്ദ്ര പദ്ധതി നടപ്പായി നാല് വർഷം പിന്നിടുമ്പോഴും കേന്ദ്രങ്ങളില്ലാതെ കേരളം. ഏതാണ്ട് 30 ലക്ഷത്തിലേറെ വാഹനങ്ങൾ പൊളിക്കലിനായി നിരത്തുകളിലും മറ്റുമായി ഉണ്ടെന്നാണ് കണക്ക്. എന്നാൽ സംസ്ഥാന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് കണക്കാക്കുന്നത് 15 ലക്ഷം മാത്രമാണ്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉടമകൾ പൊളിച്ചുവിറ്റിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഈ കണക്ക്. ഇക്കാര്യത്തിൽ എം.വി.ഡിയുടെ പക്കൽ വ്യക്തമായ കണക്കുകളില്ലെന്നതാണ് ശ്രദ്ധേയം.

രണ്ടുവർഷം മുമ്പ് സർക്കാർ പുറത്തുവിട്ട വിവരമനുസരിച്ച് 2,506 സർക്കാർ വാഹനങ്ങളാണ് 15 വർഷം കാലാവധി കഴിഞ്ഞത്. പ്രതിമാസം ഈ എണ്ണത്തിൽ വർധനവുണ്ടായപ്പോൾ ഈ വർഷം മാർച്ചിൽ അത് 3,591 ആയി വർധിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ നികുതി വകുപ്പ് പിടിച്ചെടുത്ത 1,400 വാഹനങ്ങൾ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി ലേലത്തിൽ സ്‌ക്രാപ്പിന് അയച്ചിരുന്നു.

കാലാവധി കഴിഞ്ഞതും നിരത്തിലിറക്കാൻ യോഗ്യമല്ലാത്തതുമായ വാണിജ്യവാഹനങ്ങൾ പൊളിച്ചുവിൽക്കാനാണ് നിയമം അനുശാസിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ പരിപാലനം അനുസരിച്ച് ലൈസൻസ് നീട്ടി നൽകാറുണ്ട്. സംസ്ഥാനത്ത് രജിസ്റ്റേഡ് വെഹിക്കിൾസ് സ്‌ക്രാപ്പിംഗ് ഫെസിലിറ്റീസ് നടപ്പാക്കുന്നത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയിലാണ്. പൊതുമേഖല-സ്വകാര്യ പദ്ധതിയായി പി.പി.പി മോഡലിലാണ് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഒന്ന് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ബ്രെയ്ത് വെയ്റ്റ് എന്ന പൊതുമേഖലാ സ്ഥാപനവുമായി ചേർന്ന് മലപ്പുറം എടപ്പാളിലാണ് സ്ഥാപിക്കുന്നത്. 

മൂന്ന് മേഖലകളിലായി തിരിച്ചാണ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മധ്യമേഖലയിലേതാണ് എടപ്പാളിൽ സ്ഥാപിക്കുന്നത്. ഉത്തരമേഖലയിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളെ ഉൾപ്പെടുത്തിയുള്ളതാണ്. ദക്ഷിണമേഖലയിലെ പൊളിക്കൽ കേന്ദ്രം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളെ ഉൾപ്പെടുത്തിയാണ്. ഈ രണ്ടു കേന്ദ്രങ്ങളുടെയും ടെൻഡർ നടപടികൾ ഈ ഏപ്രിലിലാണ് പൂർത്തിയായത്. 

നിരവധി സ്വകാര്യ പൊളിക്കൽ കേന്ദ്രങ്ങൾ കേരളത്തിലുണ്ടെങ്കിലും അവയ്‌ക്കൊന്നും ഔദ്യോഗിക പരിഗണന നൽകിയിട്ടില്ല. പൊളിക്കുമ്പോൾ അനാരോഗ്യകരമായ വസ്തുക്കൾ നിർഗമിക്കുമെന്നതിനാൽ അത് കൈകാര്യം ചെയ്യാൻ സ്വകാര്യ കേന്ദ്രങ്ങൾക്ക് കഴിയില്ലെന്നു കണ്ടാണ് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. പൊളിക്കുമ്പോൾ  ലഭിക്കുന്ന ഘടകങ്ങൾ പുനരുപയോഗിക്കാനും ലക്ഷ്യമിടുന്നു. ഡീ രജിസ്‌ട്രേഷനും അപ്പോൾത്തന്നെ നടത്തും.

അതേസമയം രാജ്യത്ത് 20 സംസ്ഥാനങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. കർണാടകത്തിലും ആന്ധ്രയിലും തെലുങ്കാനയിലും കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുമ്പോൾ കേരളത്തിനൊപ്പം തമിഴ്‌നാടും ദേശീയ നയത്തിൽ കാട്ടുന്ന വിമുഖത തുടരുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  a day ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  a day ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  a day ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  a day ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  a day ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  a day ago
No Image

വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം

uae
  •  a day ago
No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  a day ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  a day ago

No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  a day ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  a day ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  a day ago