HOME
DETAILS

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

  
Web Desk
August 29 2025 | 07:08 AM

mariam abu daggas final message to her son

ഗസ്സ സിറ്റി: മരണത്തിന്റെ ആ തീവര്‍ഷം തനിക്ക് മേല്‍ പതിയുന്നതിന്റെ തലേ ദിവസം രാത്രി മരണത്തിന്റെ തണുപ്പ് മാത്രം നിറയുന്ന ഗസ്സയിലെ അല്‍ നാസര്‍ ആശുപത്രിക്ക് സമീപത്തുള്ള മോര്‍ച്ചറിക്ക് സമീപമിരുന്നാണ് മറിയം അബു ദഖ എന്ന മാധ്യമപ്രവര്ത്തക ആ വാക്കുകള്‍ കുറിച്ചത്. തന്നില്‍ നിന്നും ഏറെ അകലെയുള്ള തന്റെ കരളിന്റെ കഷ്ണത്തിനായി. ഈ ലോകത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായ കുഞ്ഞുമോനായി.

'പ്രിയപ്പെട്ട ഗൈത്ത്...നിന്റെ ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചാല്‍ നീ എനിക്കായി പ്രാര്‍ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.  ഞാന്‍ സന്തോഷവതിയായിരിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ മരിച്ചാല്‍ എന്റെ കുഞ്ഞുമോനേ...നീ കരയരുത്. എനിക്ക് അഭിമാനമായി മിടുക്കനായ ഉത്തരവാദിത്തമുള്ളവനായി നീ വളരണം. നീ ഒരു മിടുക്കനായ ബിസിനസ്സുകാരനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നീ ഒരിക്കലും ഒരിക്കലും എന്നെ മറന്നു കളയരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ സന്തോഷവാനും സുരക്ഷിതനുമാക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. നീ വളര്‍ന്ന് വലുതായി, കല്യാണം കഴിച്ച് നിനക്കൊരു മകള്‍ പിറക്കുമ്പോള്‍ അവളെ മറിയം എന്ന് വിളിക്കുക. പൊന്നുമോനേ...നീയാണ് എന്റെ സ്‌നേഹം...എന്റ ഹൃദയത്തുടിപ്പ്...എന്റെ ആത്മാവ്...എന്റെ കരുത്ത്.... കുഞ്ഞുമോനേ നീയാണ് എന്റെ അഹങ്കാരം. നിന്നെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് കേട്ട് അഭിമാനപുളകിതയാവണമെന്ന് ഞാന്‍ ആശിക്കുന്നു. പൊന്നുമോനേ ..നിന്റെ പ്രാര്‍ഥനകളില്‍ നീ ഓര്‍ക്കുക. നിന്റെ പ്രാര്‍ഥനകളില്‍...സിനേഹപൂര്‍വ്വം നിന്റെ ഉമ്മ മറിയം' 

mariyam2.jpg

ഹൃദയത്തില്‍ അത്രമേല്‍ ഭാരം പേറി വരാനിരിക്കുന്നൊരു വിധിയുടെ സുനിശ്ചിതത്വത്തില്‍ അവര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചതിങ്ങനെ. അസോസിയേറ്റഡ് പ്രസിന്റേയും ദ ഇന്‍ഡിപ്പെന്‍ഡന്റ് അറബിക്കിന്റെയും പ്രതിനിധിയായിരുന്നു മറിയം അബു ദഖ. 
ആ മോര്‍ച്ചറിക്കു മുന്നില്‍ അനേകായിരം മയ്യിത്തുകളുടെ തണുപ്പറിഞ്ഞിരിക്കുമ്പോള്‍ അവരും അവരുടെ മരണത്തെ മുന്നില്‍ കണ്ടിട്ടുണ്ടാവണം. അല്ലെങ്കിലും ഗസ്സയിലെ ഓരോ മനുഷ്യനും ഒരു മരണത്തിന്റെ ആകാശത്തിന് കീഴെയാണല്ലോ തങ്ങളുടെ രാപ്പകലുകള്‍ കഴിച്ചുകൂട്ടുന്നത്. 

ഭര്‍ത്താവിനൊപ്പം യു.എ.ഇയിലാണ് മറിയത്തിന്റെ മകനുള്ളത്. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ മകനെ സുരക്ഷിതനാക്കാന്‍ അവന്റെ ഉപ്പയുടെ സമീപത്തേക്ക് പറഞ്ഞയക്കുകയായിരുന്നു അവര്‍. മകനെ കാണാത്തതില്‍ അവര്‍ക്ക് വലിയ വിഷമമായിരുന്നുവെന്ന് അവരുടെ സഹപ്രവര്‍ത്തക പറയുന്നു. മകന്‍ വിളിക്കുമ്പോഴെല്ലാം അവന്‍ കരയുന്നുണ്ടാവും. യുദ്ധം ഉടന്‍ അവസാനിക്കും. നാം ഒന്നിച്ച് സന്തോഷത്തോടെ കഴിയുന്ന നാളുകള്‍ അതിവിദൂരമല്ല എന്നാണ് അവര്‍ അപ്പോഴെല്ലാം മകനെ ആശ്വസിപ്പിച്ചിരുന്നത്. 

mariyam3.jpg

മറിയം അബു ദഖയുടെ കത്ത് വായിച്ച് അള്‍ജീരിയയുടെ യുഎന്‍ അംബാസഡര്‍ അമര്‍ ബെന്‍ഡ്ജാമ കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിരുന്നു.  ഏതൊരു ഔദ്യോഗിക പ്രസ്താവനയേക്കാളും കൂടുതല്‍ സത്യവും കഠിനവുമാണ് അബു ദഖയുടെ കത്തിലെ വാക്കുകളെന്ന് പറഞ്ഞാണ് അദ്ദേഹം ആ കത്ത് വായിച്ചത്. അമര്‍ ബെന്‍ഡ്ജാമ പറഞ്ഞു.

ഗസ്സയിലെ വാര്‍ത്തകള്‍ നിശബ്ദമാക്കാനും നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയും ക്ഷാമവും മറച്ചുവെക്കാനും മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

'245 പത്രപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആഗസ്റ്റ് അവസാനത്തില്‍ ഇസ്‌റാഈല്‍ സൈന്യം മനഃപൂര്‍വ്വം ആറ് പേരെ കൂടി കൊലപ്പെടുത്തി. അവര്‍ വാക്കുകള്‍ മാത്രമാണ് വഹിക്കുന്നത്, പ്രതിച്ഛായ മാത്രമാണ്, അവരുടെ ശബ്ദമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ല'  അദ്ദേഹം പറഞ്ഞു. ഈ കുറ്റകൃത്യത്തിന് ശേഷം സുരക്ഷാ കൗണ്‍സില്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കഴിഞ്ഞ ദിവസം നസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകരടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. അല്‍ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അല്‍ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇന്‍ഡിപ്പെന്‍ഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എന്‍ബിസി നെറ്റ് വര്‍ക്കിന്റെ ജേര്‍ണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  2 hours ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  2 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  3 hours ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  4 hours ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  4 hours ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  4 hours ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  4 hours ago