HOME
DETAILS

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

  
Web Desk
August 29 2025 | 11:08 AM

reliance and metas strategic ai partnership initial investment of 855 crore

കൊച്ചി: ഇന്ത്യൻ വിപണിക്കും തെരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികൾക്കും വേണ്ടി ഓപ്പൺ-സോഴ്സ് എഐ മോഡലായ ലാമ അടിസ്ഥാനമാക്കിയുള്ള എന്റർപ്രൈസ് എഐ സൊല്യൂഷനുകൾ വികസിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനായി ടെക് ഭീമൻ മെറ്റയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. കരാറിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 855 കോടി രൂപ (100 മില്യൺ ഡോളർ) നിക്ഷേപിക്കും. ഇതിൽ 70 ശതമാനം റിലയൻസും 30 ശതമാനം മെറ്റയുമാണ് വഹിക്കുക.

മെറ്റയുടെ ഓപ്പൺ-സോഴ്സ് എഐ മോഡലായ ലാമയാണ് ഈ സഹകരണത്തിന്റെ അടിസ്ഥാനം. എന്റർപ്രൈസ് എഐ പ്ലാറ്റ്ഫോമുകളും പ്രീ-കോൺഫിഗർഡ് എഐ സൊല്യൂഷനുകളും ഈ പങ്കാളിത്തം ലഭ്യമാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള കരുത്തരായ മെറ്റയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ മുൻനിരയിലുള്ള റിലയൻസും ചേർന്നുള്ള ഈ സഹകരണം ഇന്ത്യയുടെ എഐ മേഖലയിൽ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ.

2025-08-2916:08:89.suprabhaatham-news.png
 
 

റിലയൻസിന്റെ ശക്തമായ ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി മെറ്റയുടെ ലാമ മോഡലുകളെ സംയോജിപ്പിക്കുന്നതിലൂടെ, ഉയർന്ന പ്രകടനമുള്ള എഐ മോഡലുകൾ കുറഞ്ഞ ചെലവിൽ വിപണിയിലെത്തിക്കാൻ ഈ പങ്കാളിത്തത്തിന് കഴിയുമെന്നാണ് നോക്കി കാണുന്നത്.

“ഇന്ത്യൻ ഡെവലപ്പർമാർക്കും സംരംഭങ്ങൾക്കും ഓപ്പൺ-സോഴ്സ് എഐയുടെ കരുത്ത് പകർന്ന് നൽകാൻ തയാറാണെന്നും, ഇതിനായി റിലയൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് പറഞ്ഞു.
ഈ സംയുക്ത സംരംഭം വഴി മെറ്റയുടെ ലാമ മോഡലുകളെ യഥാർഥ ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും മാർക്ക് സക്കർബർഗ് പറഞ്ഞു.

റിലയൻസ് ഇന്റലിജൻസ് എന്ന പേര് നൽകിയ പുതിയ ഉപകമ്പനി വഴിയാണ് ഈ സഹകരണം നടപ്പാക്കുന്നത്. റിലയൻസിന്റെ ഈ വർഷത്തെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മുകേഷ് അംബാനി ഈ കമ്പനിയുടെ പ്രഖ്യാപനം നടത്തി. “ഇന്ത്യയുടെ ഡിജിറ്റൽ ഭാവിക്കായുള്ള സുപ്രധാന നീക്കമാണ് റിലയൻസ് ഇന്റലിജൻസ്, എന്നും അദ്ദേഹം വ്യക്തമാക്കി.

മെറ്റയ്ക്ക് പുറമെ, ഗൂഗിളുമായും റിലയൻസ് ഇന്റലിജൻസ് തന്ത്രപരമായ പങ്കാളിത്തത്തിലേർപ്പെടും. അടുത്ത തലമുറ എഐ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുക ഉൾപ്പെടെയുള്ള വൻ ലക്ഷ്യങ്ങളാണ് ഈ പുതിയ കമ്പനി മുന്നോട്ട് വെക്കുന്നത്.

 

Reliance Industries and Meta have announced a strategic partnership to develop enterprise AI solutions based on Meta's open-source Llama model, targeting Indian and select global markets. The initial investment is ₹855 crore ($100 million), with Reliance holding a 70% stake and Meta 30%. The collaboration aims to deliver AI platforms and solutions, leveraging Reliance’s digital infrastructure and Meta’s AI expertise. mark zuckerberg. mukesh ambani



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ

Football
  •  26 minutes ago
No Image

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ

uae
  •  an hour ago
No Image

പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്

Cricket
  •  an hour ago
No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  an hour ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  2 hours ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  2 hours ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  2 hours ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  2 hours ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  2 hours ago