
എല്ലാ ഹൈബ്രിഡും ഉയർന്ന മൈലേജ് തരുമോ, എത്ര തരം ഹൈബ്രിഡുകളുണ്ട്, ഏത് ഹൈബ്രിഡ് വാഹനമാണ് നല്ലത്; വരൂ ഹൈബ്രിഡുകളെ കുറിച്ച് മനസ്സിലാക്കാം

എല്ലാ ഹൈബ്രിഡ് കാറുകളുടെ ചരിത്രത്തെ പറ്റി പറയുമ്പോൾ വിസ്മരിക്കാനാകാത്ത സംഭവമാണ് 1886 കാൾ ബെൻസ് ആദ്യമായി വാഹനം അവതരിപ്പിച്ചത്. അതിന് മുമ്പും ആവി എൻജിനുകളും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും കാൾ ബെൻസിൻ്റെ കാർ ശ്രദ്ധ നേടാൻ കാരണം അതൊരു ഫ്യുവൽ പവർഡ് കാർ ആയിരുന്നു എന്നതായിരുന്നു.
വാഹനങ്ങൾ ഉണ്ടായത് മുതൽ വാഹനങ്ങൾക്ക് ഓടാൻ ആവിശ്യമായ ഫ്യുവൽ ഒരു പ്രധാന ഘടകമായി എന്ന് പറയാം. പെട്രോളിലും ഡീസലിലും തുടങ്ങി ഹൈബ്രിഡിലും ഇപ്പോൾ ഇലക്ട്രിക് മാത്രമായും വാഹനങ്ങൾ നിരത്തിലുണ്ട്. ഏറ്റവും അവസാനം ഇലക്ട്രിക് വന്നുവെങ്കിലും അതിന് മുന്നേ വന്ന ഹൈബ്രിഡ് സങ്കേതിക വിദ്യ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു എൻജിൻ ടൈപ്പാണ്. സാധാരണ എൻജിനുകളോടോപ്പം ഒരു ഇലക്ട്രിക് പവറും കൂടി വെറുന്നതാണ് ഹൈബ്രിഡ് എന്നുള്ളത്. ഇലക്ട്രിക് കാറുകൾ പോലെ വിരസമല്ല എന്നുള്ളതും കൂടുതൽ മൈലേജും ഈ വാഹനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഇന്ന് വിപണിയിലുള്ള ഹൈബ്രിഡ് മോഡലുകൾക്ക് ധാരാളം ആവിശ്യക്കാരുണ്ട്. എന്നാൽ വിപണിയിലുള്ള എല്ലാ ഹൈബ്രിഡ് മോഡലുകളും ഒരു പോലെയല്ല പ്രവർത്തിക്കുന്നത്. ഇന്ന് ഏതൊക്കെ തരം ഹൈബ്രിഡുകൾ ഉണ്ട് എന്നതും അവയുടെ സവിശേഷതകൾ എന്തെക്കെയെന്നും നമുക്ക് നോക്കാം.
എത്ര തരം ഹൈബ്രിഡുകൾ
മൈൽഡ് ഹൈബ്രിഡ്
വാഹനത്തിന് ചെറിയ രീതിയിൽ ഇലക്ട്രിക് മോട്ടർ സപ്പോർട്ട് കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. വാഹനത്തിൻ്റെ ഓൺ - ഓഫ് സമയത്തും ചെറിയ രീതിയിൽ വാഹനം ചലിക്കേണ്ടി വരുമ്പോഴും വാഹനം ഇലക്ട്രിക് പവർ ഉപയോഗപ്പെടുത്തുന്നു. ഇതു കാരണംചെറിയ രീതിയിലുള്ള മൈലേജ് വർധനവ് ലഭിക്കും. സെൽഫ് ചാർജിംഗ് സംവിധനം ഉള്ള ഈ വാഹനങ്ങൾ ചാർജ് ചെയ്യേണ്ട ആവിശ്യം ഇല്ല.
സ്മാർട്ട് ഹൈബ്രിഡ്
മൈൽഡ് ഹൈബ്രിഡുമായി വലിയ വ്യത്യാസം ഇവക്കില്ല. മൈൽഡ് ഹൈബ്രിഡിൻ്റെ ഒരു ഉയർന്ന മോഡലാണിത്. മൈൽഡ് ഹൈബ്രിഡ് വാഹനത്തിൻ്റെ സുഗമമായ ഓൺ - ഓഫ് എന്നിവക്ക് രൂപകല്പന ചെയ്തതാണങ്കിൽ സ്മാർട്ട് ഹൈബ്രിഡ് ഓൺ - ഓഫ് സമയത്ത് സഹായകമാകുന്ന ഇൻ്റെഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (isg) ഈ വാഹനങ്ങളിൽ നൽകുന്നുണ്ട് , ചെറിയ ആക്സലറേഷനും അതോടപ്പം തന്നെ ആക്സലറേഷൻ്റെ സമയത്ത് കൂടുതൽ പവർ ഇലക്ട്രിക് മോട്ടറിൽ നിന്ന് വാഹനത്തിന് നൽകാനും സ്മാർട്ട് ഹൈബ്രിഡ് പര്യാപ്തമാണ്. മൈൽഡ് ഹൈബ്രിഡ് വാഹനങ്ങളിൽ നിന്ന് സ്മാർട്ട് ഹൈബ്രിഡിനെ വ്യത്യസ്തമാകുന്നതും ഈ സവിശേഷതയാണ്. മാരുതി സുസുക്കി ലൈനപ്പിലെ നിരവധി വാഹനങ്ങൾ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി പിന്തുടരുന്നുണ്ട്. ഈ വാഹനങ്ങൾ സെൽഫ് ചാർജിങ് ആയതിനാൽ തന്നെ പുറമെ നിന്നുള്ള ചാർജിങ് അവിശ്യമില്ല.
സ്ട്രോങ്ങ് ഹൈബ്രിഡ്
ഹൈബ്രിഡ് വാഹനങ്ങളിൽ മൈലേജിൻ്റെ രാജാവായി അറിയപ്പെടുന്നത് സ്ട്രോങ്ങ് ഹൈബ്രിഡാണ്. ഫുൾ ഹൈബ്രിഡ് എന്നും ഈ സിസ്റ്റത്തെ വിളിക്കാറുണ്ട്. ഇതിൽ വലിയ തരത്തിലുള്ള ഇലക്ട്രിക് ബാറ്ററി ആണ് ഉപയോഗിക്കുക. മറ്റ് ഹൈബ്രിഡുകളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രിക് മോട്ടറിൽ മാത്രം വാഹനം ചലിപ്പിക്കാൻ സാധിക്കും എന്നതാണ് ഇതിൻ്റെ പ്രതേകത . ട്രാഫിക് പോലത്തെ സഹാചര്യങ്ങളിൽ ചെറിയ സ്പീഡിൽ പോകുമ്പോൾ പൂർണമായും ഇലക്ട്രിക് പവറിൽ ആയിരിക്കും വാഹനം ചലിക്കുക. ബ്രേക്കിംഗ് , വാഹനം കയറ്റമിറങ്ങുക തുടങ്ങിയ സമയത്തുണ്ടാകുന്ന കൈനെറ്റിക് എനർജിയെ ഇലക്ട്രിക് പവറിലേക്ക് മാറ്റിയാണ് ബാറ്ററി ചാർജിങ് സാധ്യമാകുന്നത്.
ഉയർന്ന മൈലേജാണ് സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഒരു സാധാരണ മാരുതി ഗ്രാൻ്റ് വിറ്റാര 21.11 കീ മീ മൈലേജാണ് നൽകുന്നതങ്കിൽ ഇതേ സ്ഥാനത്ത് സ്ട്രോങ്ങ് ഹൈബ്രിഡ് ഗ്രാൻ്റ് വിറ്റാരക്ക് ലഭിക്കുന്നത് 27 കീ.മീ മൈലേജാണ്. മാരുതി ഗ്രാൻ്റ് വിറ്റാര, ടൊയോട്ട ക്യാമറി , ടൊയോട്ട ഹൈക്രോസ് എന്നിവയാണ് ഇന്ത്യൻ മാർക്കറ്റിലെ പ്രധാന സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലുകൾ.
പ്ലഗ് ഇൻ ഹൈബ്രിഡ്
ഇത് ഹൈബ്രിഡ് ടെക്നോളജിയുടെ കൂടിയ വേർഷനാണ്. ഒരു വലിയ ഇലക്ട്രിക് ബാറ്ററി സധാരണ എൻജിനോടപ്പം ഇത്തരം വാഹനങ്ങളിൽ ഉണ്ടാകും. കൂടുതൽ ദൂരം ഇലക്ട്രിക് മാത്രമായി സഞ്ചരിക്കാനും ഇത്തരം വാഹനങ്ങൾക്കാവും. പേര് സൂചിപ്പിക്കും പോലെ ഈ ബാറ്ററി ചാർജ് ചെയ്യേണ്ടതുണ്ട്. ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യും പോലെ ഈ വാഹനം ചാർജ് ചെയ്യാം. ഉയർന്ന ഇന്ധനക്ഷമതയാണ് ഇത്തരം വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
സീരിസ് ഹൈബ്രിഡ്
ഇവിടെ വാഹനം യഥാർതത്തിൽ ഒരു ഇലക്ട്രിക് വാഹനമാണ് . എന്നാൽ ഈ വാഹനത്തിൽ എൻജിൻ ഉണ്ട്. എൻജിൻ്റെ ജോലി ഇലക്ട്രിക് ബാറ്ററിക്ക് വേണ്ടി പവർ ജനറേറ്റ് ചെയ്യുക എന്നുള്ളതാണ്. ഇന്ത്യൻ മാർക്കറ്റിൽ നിലവിൽ സീരീസ് ഹൈബ്രിഡ് മോഡലുകൾ ഇല്ല. വരും കാലങ്ങളിൽ സീരീസ് ഹൈബ്രിഡ് മോഡലുകൾ ഇന്ത്യയിൽ ഇറക്കാൻ മാരുതി അടക്കമുള്ള ബ്രാൻ്റുകളുടെ പരിഗണനയിലുണ്ട്.
Not all hybrids guarantee high mileage, but most offer better fuel efficiency than gas vehicles, ranging from 30-60 mpg depending on type and conditions. There are four main hybrid types: mild (MHEV), full (HEV), plug-in (PHEV), and range extender (EREV). The best hybrid depends on your needs—Toyota Prius (57 mpg) excels for city commutes, Hyundai Tucson Hybrid (38 mpg) for SUVs, and Toyota Prius Plug-in (44-mile EV range) for plug-in versatility. Hybrids save fuel and emissions, with choices for every budget and lifestyle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 39 minutes ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• an hour ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500
Kerala
• an hour ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• an hour ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• an hour ago
ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
qatar
• an hour ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 2 hours ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 2 hours ago
യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 10 hours ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 10 hours ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 11 hours ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 11 hours ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 11 hours ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 12 hours ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 14 hours ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 14 hours ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 14 hours ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 14 hours ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 12 hours ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 13 hours ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 13 hours ago