
ഞെട്ടിക്കാൻ ഒരുങ്ങി സെപ്റ്റംബർ: വിപണിയിലെത്തുന്നത് പുത്തൻ ബൈക്കുകളും സ്‌കൂട്ടറുകളും

സെപ്റ്റംബർ മാസം മുതൽ ഇരുചക്ര വാഹന വിപണിയിൽ പുത്തൻ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും മോഡലുകളാണ് വില്പനയ്ക്ക് വരുന്നത്. ഓണം - ഉത്സവ സീസണിനു വേണ്ടി ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി ശരിക്കും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. കാറുകൾക്കൊപ്പം ടൂവീലർ വിഭാഗത്തിലും, പ്രത്യേകിച്ച് ഇലക്ട്രിക് മോഡലുകൾക്ക് വൻ ജനപ്രീതിയാണ് നേടുന്നത്. നാളെ സെപ്റ്റംബർ മാസത്തിന് തുടക്കം കുറിക്കുകയാണ്, ഉത്സവ സീസണിന്റെയും തുടക്കമായതോടെ നിരവധി ബൈക്കുകളും സ്‌കൂട്ടറുകളും വാങ്ങാനും ഉപഭോക്താക്കളും തയാറെടുക്കുന്നുണ്ട്. പ്രമുഖ ബ്രാൻഡുകളെല്ലാം പുതിയ മോഡലുകളുടെ വരവോടെ വിപണിയിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ടൂവീലറുകളെക്കുറിച്ച് അറിയാം.
ടിവിഎസ് എൻടോർക് 160
ടിവിഎസിന്റെ ജനപ്രിയ സ്‌കൂട്ടർ ശ്രേണിയാണ് എൻടോർക്ക്. ഇപ്പോഴിതാ പുതിയ പതിപ്പ്, എൻടോർക് 160, സെപ്റ്റംബർ 4-ന് വിപണിയിൽ എത്തും. 160 സിസി വിഭാഗത്തിലേക്കുള്ള ടിവിഎസിന്റെ ആദ്യ ചുവടുവയ്പ് കൂടിയായിരിക്കും ഈ മോഡൽ. യുവാക്കളെ പ്രധാനമായും ആകർഷിക്കുന്ന സ്‌പോർട്ടി ഡിസൈനിന് പേര് കേട്ട എൻടോർക് 125-ന്റെ കൂടുതൽ കരുത്തും, ശക്തവുമായ പതിപ്പായാണ് എൻടോർക് 160 എത്തുന്നത്. ക്വാഡ്-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ടിവിഎസിന്റെ സിഗ്നേച്ചർ ടി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും ടീസറിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സ്‌കൂട്ടർ വിപണിയിൽ പുത്തൻ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
സുസുക്കി ഇ-ആക്‌സസ്
ഇലക്ട്രിക് ടൂ-വീലർ വിപണിയിൽ കനത്ത മത്സരമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ പുതിയ മോഡൽ അവതരിപ്പിച്ച് വിപണി വിഹിതം വർധിപ്പിക്കാനാണ് സുസുക്കിയുടെ ലക്ഷ്യം. അതിനായി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മത്സരം മുറുകുമ്പോൾ തന്നെ ജാപ്പനീസ് ഇരുചക്ര വാഹന ഭീമനായ സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ സുസുക്കി ഇ-ആക്സസ് (Suzuki e-Access) അവതരിപ്പിക്കുന്നത് വെറുതെ ഒന്നും കണ്ടിട്ടാവില്ല. ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ ഈ മോഡൽ പ്രദർശിപ്പിച്ചിരുന്നു. അതികം വൈകാതെ അടുത്ത മാസം തന്നെ വിപണിയിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉത്സവ സീസൺ പ്രയോജനപ്പെടുത്തി വൻ വിൽപ്പന ലക്ഷ്യമിട്ടാണ് സുസുക്കിയുടെ ഈ നീക്കം. ഇ-ആക്‌സസ് സെപ്റ്റംബറിൽ വിപണിയിൽ എത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ മാസത്തിൽ പ്രതീക്ഷിച്ചിരുന്ന ഈ ലോഞ്ച് അല്പം വൈകിയെങ്കിലും, ജാപ്പനീസ് നിർമാതാക്കൾ ഇപ്പോൾ തയാറെടുപ്പിലാണ്.
സുസുക്കിയുടെ ഇ-ടെക്നോളജി അടിസ്ഥാനമാക്കി കൊണ്ട് 3.07kWh ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് ഇ-ആക്സസിന് നൽകിയിരിക്കുന്നത്. LFP സെല്ലുകൾ ഉപയോഗിക്കുന്ന ആദ്യ ഇരുചക്ര വാഹന നിർമാതാക്കളാണ് സുസുക്കി. ഒറ്റ ചാർജിൽ 95 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് IDC കണക്കുകൾ.

4.1 kW പെർമനന്റ് മാഗ്നറ്റ് മോട്ടോർ ഉപയോഗിച്ച്, മണിക്കൂറിൽ 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. 5.5 bhp കരുത്തും 15 Nm ടോർക്കും ബെൽറ്റ് ഫൈനൽ ഡ്രൈവ് വഴി ലഭിക്കും. പോർട്ടബിൾ ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ച് 0-80% ചാർജിന് 4 മണിക്കൂർ 30 മിനിറ്റും, 100% ചാർജിന് 6 മണിക്കൂർ 42 മിനിറ്റും വേണ്ടിവരും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 80% ചാർജിന് 1 മണിക്കൂർ 12 മിനിറ്റും, 100% ചാർജിന് 2 മണിക്കൂർ 12 മിനിറ്റും മതിയാകും.
ഏഥർ റിസ്ത, ഓല S1, ഹോണ്ട ആക്ടിവ ഇ, ടിവിഎസ് ഐക്യുബ്, ബജാജ് ചേതക്, ടിവിഎസ് ഓർബിറ്റർ തുടങ്ങിയവയുമായി ഇ-ആക്സസ് മത്സരിക്കേണ്ടിവരും. വില 1 ലക്ഷം രൂപയോട് അടുത്തായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
VLF മോബ്‌സ്റ്റർ
മോട്ടോഹൗസിന്റെ VLF മോബ്‌സ്റ്റർ സ്‌കൂട്ടർ സെപ്റ്റംബർ 25-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ആഗോള വിപണികളിൽ ഇതിനകം ലഭ്യമായ ഈ ICE (ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ) സ്‌കൂട്ടർ, ഇന്ത്യയിൽ മോട്ടോഹൗസിന്റെ ആദ്യ മോഡലായാണ് എത്തുന്നത്.

125 സിസി (11.9 bhp, 11.7 Nm ടോർക്ക്) ഒപ്പം 180 സിസി (17.7 bhp, 15.7 Nm ടോർക്ക്) എഞ്ചിനുകളോടെയാണ് വിദേശത്ത് ഈ സ്‌കൂട്ടർ ലഭ്യമാകുന്നത്. എന്നാൽ ഇന്ത്യ-സ്‌പെക്ക് പവർട്രെയിനിന്റെ വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. 5 ഇഞ്ച് ഫുൾ-കളർ TFT ഡിസ്‌പ്ലേ, USB ചാർജിംഗ് പോർട്ട് തുടങ്ങിയ ഫീച്ചറുകൾ ഈ മോഡലിനെ വേറിട്ടതാക്കുമെന്നാണ് പ്രതീക്ഷ.

ഹാർലി-ഡേവിഡ്‌സൺ 440
ഹീറോ-ഹാർലി പങ്കാളിത്തത്തിന്റെ 440 സിസി പ്ലാറ്റ്‌ഫോമിൽ നിന്നുള്ള മറ്റൊരു മോഡൽ സെപ്റ്റംബറിൽ വിപണിയിൽ എത്തും. X440, മാവ്‌റിക് 440 എന്നിവയ്ക്ക് ശേഷം ഈ ശ്രേണിയിലെ മൂന്നാമത്തെ ബൈക്കായിരിക്കും ഇത്. മെക്കാനിക്കൽ അടിത്തറ X440-നോട് സാമ്യം പുലർത്തുമെങ്കിലും, വിശദാംശങ്ങൾ ഇപ്പോഴും പരിമിതമാണ്. ഹാർലി-ഡേവിഡ്‌സൺ ആരാധകർക്ക് ഈ പുതിയ മോഡൽ ആവേശം പകരും.

ഉത്സവ സീസണിന്റെ ആരംഭത്തിൽ തന്നെ ഈ പുത്തൻ ടൂവീലറുകൾ വിപണിയിൽ കളംനിറയ്ക്കാൻ ഒരുങ്ങുകയാണ്. പഴയ വാഹനം കൈമാറി പുതിയത് വാങ്ങാൻ പ്ലാൻ ഉള്ളവർക്ക് സെപ്റ്റംബർ മാസം മികച്ച അവസരമാണ്.പല കമ്പനികളും നിരവധി ഓഫറുകളും കിഴിവുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
September 2025 brings a wave of new bikes and scooters to India’s two-wheeler market. With the festive season kicking off, brands like TVS, Suzuki, VLF, and Harley-Davidson are launching exciting models, including the TVS NTorq 160, Suzuki e-Access, VLF Mobster, and a new Harley-Davidson 440, promising style, power, and innovation for enthusiasts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 5 hours ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 6 hours ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ
International
• 6 hours ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 7 hours ago
'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 7 hours ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 7 hours ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 8 hours ago
'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 8 hours ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 8 hours ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 9 hours ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 9 hours ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 9 hours ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 9 hours ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 10 hours ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 10 hours ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 11 hours ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 11 hours ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 11 hours ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 10 hours ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 10 hours ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 10 hours ago