HOME
DETAILS

സ്വര്‍ണം വാങ്ങുമ്പോള്‍ ആഭരണഭംഗി മാത്രം നോക്കിയാല്‍ പോരാ; പണിക്കൂലി എന്ന കെണിയെക്കുറിച്ചും അറിയണം; നിക്ഷേപിക്കുന്നവര്‍ക്കും ഉണ്ട് ടിപ്‌സുകള്‍

  
Web Desk
September 07 2025 | 07:09 AM


 

സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്ത് തേരോട്ടം നടത്തുകയാണ്. സ്വര്‍ണത്തെ മികച്ച നിക്ഷേപമായി കാണുന്നവരുടെ എണ്ണവും ഉയര്‍ന്നുവരുകയാണ്. വിലയില്‍ സ്ഥിരതയില്ലാത്തത് ഉപഭോക്താക്കളെ നന്നായി ബാധിക്കുന്നുണ്ടെങ്കിലും വിപണയില്‍ അതൊന്നും പ്രകടമല്ല.

ഈ കുതിപ്പുകാരണം സ്വര്‍ണം വാങ്ങുന്നതിന്റെ അളവൊന്നു കുറഞ്ഞിട്ടുണ്ട്. ആദ്യം പവനെന്നും ഗ്രാമെന്നും പറഞ്ഞു വാങ്ങിയിരുന്ന സ്വര്‍ണം ഇപ്പോള്‍ തുക പറഞ്ഞാണ് വാങ്ങുന്നത്. ആദ്യം ഒരു പവന്‍, രണ്ടു പവന്‍, അഞ്ച് പവന്‍ എന്നൊക്കെയായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ സ്വര്‍ണമെന്നും 10 ലക്ഷം രൂപയുടെ സ്വര്‍ണമെന്നുമൊക്കെയാണ് പറയുന്നത്.


ആഭരണപ്രേമികളില്‍ മുന്നില്‍ കേരളം

വില കത്തിക്കയറി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ സാധാരണക്കാര്‍ക്ക് ഇത് തിരിച്ചടിയാകുന്നുണ്ട്. ഇന്ത്യയില്‍ സ്വര്‍ണമുപയോഗിക്കുന്നതില്‍ ഏറ്റവും മുന്നില്‍തന്നെയാണ് കേരളം. ഒരു ദിവസം കേരളത്തില്‍ ശരാശരി വിറ്റഴിയുന്നത് 250 കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ്.

ആഭരണത്തിനു പുറമേ വിശ്വസനീയ സമ്പാദ്യമായും മലയാളികള്‍ സ്വര്‍ണത്തെ കാണുന്നുണ്ട്. ഇന്ന് സ്വര്‍ണവില നോക്കുന്നതും ആളുകള്‍ക്ക് ട്രന്‍ഡായിരിക്കുന്നു. വാങ്ങാന്‍ താല്‍പര്യമുള്ളവരും അല്ലാത്തവരുമൊക്കെ ഇന്നത്തെ വില എത്രയായി എന്നു നോക്കുന്നു. ഇന്ന് (സെപ്റ്റംബര്‍ 6) ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560 രൂപയാണ്. ദിവസവും കൂടിവരുന്നു എന്നതാണ് കുറച്ചു ദിവസങ്ങളായി കാണുന്ന മാറ്റം. 

ആഭരണം വാങ്ങുന്നവര്‍ വില കൂടിയാലും അലങ്കാരത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ശ്രദ്ധിക്കേണ്ടത് വാങ്ങുമ്പോഴുള്ള മൂല്യമല്ല നിങ്ങള്‍ക്കു വില്‍ക്കുമ്പോള്‍ കിട്ടുന്നത് എന്നതാണ്. പലിശനിരക്കും രാജ്യാന്തര സംഘര്‍ഷങ്ങളും താരിഫ് പോരും വ്യാപാരകമ്മിയും ഡോളര്‍ രൂപ കറന്‍സി മൂല്യവും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും ഈ ആശങ്കകള്‍ വിപണിയെ ബാധിച്ചാലും സ്വര്‍ണ വില കൂടിക്കൊണ്ടേയിരിക്കുന്നു. 

gold.jpg

 

വിലയറിഞ്ഞ് സ്വര്‍ണം വാങ്ങണം

സ്വര്‍ണം വാങ്ങാന്‍ പോകുമ്പോള്‍ അതിന്റെ ആകെ വില എത്രയാണെന്നു മാത്രം നോക്കിയാണ് നമ്മള്‍ പോകുന്നത്. 
എന്നാല്‍ ഒരു സ്വര്‍ണാഭരണത്തിന്റെ വില എന്നു പറയുന്നത്, അന്നേ ദിവസത്തെ സ്വര്‍ണത്തിന്റെ വിപണി വില, പണിക്കൂലി, ടാക്‌സ് എന്നിവ ഉള്‍പ്പെടുന്നതാണ്.

ഇതില്‍ ടാക്‌സ് നിങ്ങള്‍ തിരഞ്ഞെടുത്ത സ്വര്‍ണാഭരണത്തിന്റെ ഭാരത്തിനനുസരിച്ച് വര്‍ധിക്കും. വിപണിവിലയും അന്നേ ദിവസത്തെ തന്നെയായിരിക്കും. എന്നാല്‍ പണിക്കൂലിയോ... ആ ആഭരണത്തിന്റെ നിര്‍മാണച്ചെലവായി കണക്കു കൂട്ടുന്നു. ഇവിടെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. 

കാണാനുളള ഭംഗിക്കപ്പുറം സ്വര്‍ണം ഒരു നിക്ഷേപം കൂടിയാണ്. ഇത് വാങ്ങുമ്പോഴുള്ള വിലയല്ല വില്‍ക്കുമ്പോള്‍ തിരിച്ചു കിട്ടുന്നത്. പണിക്കൂലി അവിടെ കണക്കാക്കുകയില്ല. പണിക്കൂലി നമ്മള്‍ ആഭരണം വാങ്ങുമ്പോള്‍ ചെലവാകുന്ന തുകയാണ് ഇത് പിന്നീട് തിരിച്ചു കിട്ടില്ല എന്ന്. 

അതുകൊണ്ട് വാങ്ങാന്‍ പോകുമ്പോള്‍ പണിക്കൂലിയായി മാത്രം എത്ര രൂപ വേണ്ടി വരും എന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. ഇതിനായി ഗൂഗിളില്‍ ഒരു ആപ്പുണ്ട്. goldzouq.com എന്ന് സെര്‍ച്ച് ചെയ്താല്‍ വെബ്‌സൈറ്റ് കിട്ടും. അതില്‍ നിങ്ങള്‍ക്ക് മെയ്കിങ് ചാര്‍ജസ് കൃത്യമായി അറിയാനാവും. 

സ്വര്‍ണം വാങ്ങാന്‍ പോകുമ്പോള്‍ സ്വര്‍ണവിലയും പണിക്കൂലി, പണിക്കുറവ്, ജിഎസ്ടി എന്നൊക്കെ പറഞ്ഞു കഴിയുമ്പോള്‍ കൈയിലെടുത്തുവച്ച സ്വര്‍ണം അവിടെ തന്നെ വയ്‌ക്കേണ്ട അവസ്ഥയാണ്. 10 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് പണിക്കൂലി എന്ന് പറഞ്ഞു വാങ്ങുന്നത്.


swarn.jpg



ഫാന്‍സി ആഭരണങ്ങളാണെങ്കില്‍ കൂലി ഇതിനിരട്ടിയാവും. ഡിസൈനുകള്‍ ഹെവിയാകുന്നതനുസരിച്ച് പണിക്കൂലിയും വര്‍ധിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഈ ആഭരണങ്ങള്‍ തിരിച്ചു കൊടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുകയുമില്ല, അതുകൊണ്ട് ആഭരണം വാങ്ങി സൂക്ഷിക്കുന്നത് നല്ല നിക്ഷേപമല്ല. 



പണിക്കൂലി എന്ന കെണി

സ്വര്‍ണം മലയാളിക്ക് ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നൊരു നിക്ഷേപമാണ്. പണിക്കൂലി പോല വ്യക്തതയില്ലാത്ത ഘടകങ്ങള്‍ നിയമപരമായി തുറന്നറിയിക്കണം. അല്ലെങ്കില്‍ ഇതൊരു ഉപഭോക്തൃ ചൂഷണമാണ്. സ്വര്‍ണത്തിന് 20% മുതല്‍ 30% വരെ പണിക്കൂലി അടിച്ചേല്‍പിക്കുന്നവരും ഉണ്ട്. 

പല ഷോറൂമുകളിലും ഓഫറുകള്‍ നല്‍കുമ്പോള്‍ ശരിയായ വിവരങ്ങള്‍ മറയ്ക്കുന്ന രീതി വ്യാപകമായി തന്നെ കാണാം. വില കുറയുന്ന പോലെ തോന്നിപ്പിച്ച് പണിക്കൂലിയില്‍ നിന്ന് നഷ്ടം നികത്തുന്നു. 

സ്വര്‍ണം മലയാളിയുടെ ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങളിലൊന്നു തന്നെയാണ്. എന്നാല്‍ പണിക്കൂലി എന്ന പേരില്‍ ചില ജ്വല്ലറിക്കാര്‍ കാണിക്കുന്ന പ്രവൃത്തി ഉപഭോക്താവിനെ തട്ടിപ്പിന് ഇരയാക്കുന്നുവെന്ന് ആക്ഷേപം ശക്തമാവുകയാണ്. 


കൊള്ളയാവുന്നത് എപ്പോള്‍

ചില ജ്വല്ലറികളില്‍ 20 ശതമാനം മുതല്‍ 30 % വരെ പണിക്കൂലി ഈടാക്കാറുണ്ട്. ആഭരണത്തിന്റെ തൂക്കം കൂടുതലായാല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. ചില ബ്രാന്‍ഡഡ് ഷോറൂമുകളില്‍ ഡിസൈന്‍ ചാര്‍ജ്, വെയ്സ്റ്റ് ചാര്‍ജ്, മെയ്കിങ് ചാര്‍ജ് എന്നിങ്ങനെ മൂന്നു പേരില്‍ കൂടി പണം ഈടാക്കാറുണ്ട്.  ഉപഭോക്താവിന് വ്യത്യാസം മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. 

 

dru.jpg


സ്വര്‍ണം വാങ്ങുമ്പോള്‍

* ജ്വല്ലറികള്‍ തമ്മില്‍ താരതമ്യം ചെയ്യുക
* വെയ്റ്റ്‌ലസ് ഡിസൈന്‍ അല്ലെങ്കില്‍ സിംപിള്‍ ജ്വല്ലറി തിരഞ്ഞെടുക്കുക. 
* പണിക്കൂലി നേരിട്ട് ചര്‍ച്ച ചെയ്യുക
* ഓഫറുകളും ഡിസ്‌കൗണ്ടുകളും മനസിലാക്കുക. 
* ബില്‍ വിശദീകരണം ആവശ്യപ്പെടുക (ഗ്രാം റെയ്റ്റ്, വെയ്‌സ്റ്റേജ്, ടാക്‌സ്, മെയ്കിങ്)

 


സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ ചൂഷണമോ ?

വ്യാപാരികള്‍ അല്ലെങ്കില്‍ ജ്വല്ലറിക്കാര്‍ വെറും 3% മാത്രം പണിക്കൂലി എന്നു പബ്ലിസിറ്റി കൊടുത്ത് അത് കണ്ടിട്ട് സ്വര്‍ണം വാങ്ങാന്‍ പോയാല്‍ മണ്ടന്‍മാരാവുന്നത് നമ്മള്‍ തന്നെയല്ലേ...  പണിക്കൂലി, പണിക്കുറവ്, ജിഎസ്ടി എന്നൊക്കെ പറഞ്ഞ് പണിക്കൂലി ഇരട്ടി വാങ്ങുന്നവരുണ്ട്.

പണിക്കൂലി എന്താണ്? എന്തൊക്കെ ഇതില്‍ ഉള്‍പ്പെടും? 

സാധാരണ 5% മുതല്‍ 10% വരെ ആണ് പണിക്കൂലി. ഉപഭോക്താക്കളുടെ വിശ്വസ്തതയുടെ പേരില്‍ ചില ജ്വല്ലറികള്‍ അമിത ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. 

ഉദാഹരണത്തിന് ഒരാള്‍ പത്ത് പവന്റെ മാല വാങ്ങിയപ്പോള്‍ അതിന്റെ പണിക്കൂലി ഈടാക്കിയിരിക്കുന്നത് 22%. എന്നാല്‍ അടുത്ത ദിവസം വേറൊരിടത്തു പോയി ചോദിച്ചപ്പോള്‍ പണിക്കൂലി 8% മാത്രം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക. 
ഇന്‍വെസ്റ്റ് ചെയ്യുന്ന ആളുകള്‍ക്ക് ഏറ്റവും നല്ലത് ചെറിയ പണിക്കൂലിയില്‍ ഒന്നോ രണ്ടോ മൂന്നോ ശതമാനം പണിക്കൂലി എന്ന് പറയുന്നവ വാങ്ങി വീട്ടില്‍ കൊണ്ടുവയ്ക്കുന്നതാണ്.

നിയമം

BIS hallmark ഉള്ള സ്വര്‍ണം വാങ്ങുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്.

പണിക്കൂലി, waste charge, tax എന്നിവ പ്രത്യേകം ബില്ലില്‍ വ്യക്തമാക്കണം  ഇല്ലാത്തപക്ഷം അതൊരു നിയമലംഘനമാണ്.

Consumer Protection Act, 2019 പ്രകാരം തെറ്റിദ്ധാരണയുണ്ടാക്കുന്ന വില പ്രസിദ്ധീകരണം ശിക്ഷാര്‍ഹമാണ്.

'വിശദമായ വിവരങ്ങളില്ലാതെ ഈടാക്കുന്ന പണിക്കൂലി ഉപഭോക്താവിന്റെ അവകാശം നിഷേധിക്കുന്നതും, നിയമപരമായി ചോദ്യം ചെയ്യാവുന്നതുമാണ്.'

 

 

Gold prices in India have hit record highs, and Kerala — known for its gold obsession — continues to lead in gold consumption despite the price surge. As the cost of gold increases, consumer buying patterns are changing. Earlier, people would buy by weight (1, 2, or 5 sovereigns), but now purchases are made based on a fixed amount of money (e.g., ₹1 lakh worth of gold). Despite the rising prices, gold remains a trusted investment for Malayalis. On average, Kerala sees over ₹250 crore worth of gold sales daily. Even people not planning to buy gold keep track of its price trends. On September 6, for example, the price of one sovereign (8g) stood at ₹79,560 — reflecting the consistent upward movement over recent days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  17 hours ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  17 hours ago
No Image

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

International
  •  17 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  18 hours ago
No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  19 hours ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  19 hours ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  19 hours ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  20 hours ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  21 hours ago