HOME
DETAILS

പവന്‍ വില 80,000 തൊടാന്‍ ഇനി 440 മാത്രം; സ്വര്‍ണത്തോട് ഇനി അടുക്കാനാവില്ല 

  
Web Desk
September 06 2025 | 06:09 AM

gold price continues to soar in kerala one sovereign up by 640 today

സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. കുറച്ചു ദിവസങ്ങളായി ദിനംപ്രതി റെക്കോര്‍ഡിടുകയാണ് സ്വര്‍ണ വില. പവന്‍ സ്വര്‍ണത്തിന്റെ വില തന്നെ ലക്ഷത്തിലേക്കെത്തുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ഈ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് നേരിയതെങ്കിലും ഒരു കുറവുണ്ടായത്. ഇന്ന് 640 രൂപയാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് വര്‍ധിച്ചിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നത് തന്നെയാണ് കേരളത്തിലും വില വര്‍ധിക്കാനുള്ള പ്രധാന കാരണം. ഒരു ഔണ്‍സ് സ്വര്‍ണത്തിന് വില 3586 ഡോളറാണ് ഇന്ന്. ആദ്യമാണ് ഇത്രയും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം എത്തുന്നത്.  വില 4000 ഡോളറിലേക്ക് എത്താനുള്ള സാധ്യതയും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പവന് 90,000 വരെ വില ഉയരാന്‍ ഇത് ഇടയാക്കുമെന്നും നിരീക്ഷകര്‍ പറയുന്നു. ഡോളര്‍ സൂചിക ഇടിഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.  ട്രംപിന്റെ താരിഫ് യുദ്ധമാണ് ഇതിന്റെയെല്ലാം കാരണമെന്നും നിരീക്ഷകര്‍ പറയുന്നു. 

ഇന്നത്തെ വില ഇങ്ങനെ
ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 79560 രൂപയാണ്. അതായത് പവന് 80000 രൂപയിലെത്താന്‍ വെറും 440 രൂപ കൂടി മതി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9945 രൂപയാണ് ഇന്നത്തെ വില. 

ഇന്ന് 18 കാരറ്റ് ഒരു ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8165 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6355 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4100 രൂപയുമായി. വെള്ളിയുടെ ഗ്രാം വില 133 എന്ന നിരക്കില്‍ തുടരുകയാണ്. 

ആഭരണം വാങ്ങാന്‍ ചെലവ് കൂടും 
22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 86000 രൂപ വരെ ചെലവ് വന്നേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. മിനിമം ഡിസൈനില്‍ വരുന്ന ചെലവാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ പണിക്കൂലി വര്‍ധിക്കുകയും ചെലവ് വീണ്ടും ഉയരുകയും ചെയ്യും. 


വിവിധ കാരറ്റുകള്‍ക്ക് വില ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 87 രൂപ കൂടി 10,849
പവന് 696 രൂപ കൂടി 86,792

22 കാരറ്റ്
ഗ്രാമിന് 80 രൂപ കൂടി 9,945
പവന് 640 രൂപ കൂടി 79,560

18 കാരറ്റ്
ഗ്രാമിന് 65 രൂപ കൂടി 8,137
പവന് 520 രൂപ കൂടി 65,096

gold prices in kerala continue their record-breaking rise, with the rate for 22-carat gold increasing by ₹640 per sovereign today. experts say gold may soon reach the ₹1 lakh mark per sovereign if the trend continues.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ മകന്റെ ഒരു രോമത്തിനെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ മിസ്റ്റര്‍ നെതന്യാഹൂ..ജീവിതത്തില്‍ സമാധാനം എന്തെന്ന് നിങ്ങള്‍ അറിയില്ല' ഗസ്സ സിറ്റി ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍

International
  •  15 hours ago
No Image

ശരിയായ രീതിയിൽ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ബഹ്റൈൻ

bahrain
  •  15 hours ago
No Image

അജ്മാനിൽ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അനുവദനീയമല്ലാത്ത പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കും; നടപടി അപകടസാധ്യതകൾ കുറയ്ക്കാൻ

uae
  •  16 hours ago
No Image

965 പേരുടെ താമസവിലാസങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്ത് കുവൈത്ത് പിഎസിഐ

Kuwait
  •  16 hours ago
No Image

ഈ വർഷത്തെ ബാലൺ ഡി ഓർ അവൻ നേടും: എംബാപ്പെ

Football
  •  16 hours ago
No Image

സെലിബ്രിറ്റികൾക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും പരസ്യം നൽകാൻ ലൈസൻസ് നിർബന്ധമാക്കി കുവൈത്ത്

Kuwait
  •  17 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, മരിച്ചത് വണ്ടൂര്‍ സ്വദേശി ശോഭന

Kerala
  •  17 hours ago
No Image

കോഴിക്കോട് കുന്ദമംഗലത്തും പൊലിസ് മര്‍ദ്ദനം; ലാത്തികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി, പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം

Kerala
  •  17 hours ago
No Image

ഒരു മാസത്തിനുള്ളില്‍ 50 ലക്ഷം യാത്രക്കാര്‍; ചരിത്രം സൃഷ്ടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 

qatar
  •  18 hours ago
No Image

സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ആകാശത്ത് ഇര്‍ഫാന്‍ പറന്നു; പൈലറ്റാകാന്‍ പിന്തുണയേകിയ വല്യുപ്പയുമായി

Kerala
  •  18 hours ago