
സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് 'പൂഴ്ത്തി'; സുരക്ഷയുടെ പേരുപറഞ്ഞ് ദൃശ്യങ്ങൾ നൽകാതെ ഒത്തുകളി

കോഴിക്കോട്: പരാതി നൽകാനെത്തിയ സഹോദരങ്ങളെ പൊലിസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടും സി.സി.ടി.വി ദൃശ്യങ്ങൾ നൽകിയില്ല. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിനാണ് കോഴിക്കോട് പന്നിയങ്കര പൊലിസ് സ്റ്റേഷനിൽ വേങ്ങേരി കാട്ടിൽപറമ്പത്ത് കെ.പി സെയ്ദ് മുഹമ്മദ് മുസ്തഫയ്ക്കും സഹോദരൻ കെ.പി മുഹമ്മദ് മുനീഫയ്ക്കും മർദനമേറ്റത്.
സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചെങ്കിലും വിവിധ കേസുകളുടെയും പരാതികളുടെയും ഉത്ഭവവും നൽകിയ ആളുകളുടെ വിവരങ്ങളും പുറത്താകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി നൽകിയില്ല. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങളും മറ്റും പുറത്താകാൻ സാധ്യതയുണ്ടെന്നും ദൃശ്യങ്ങൾ നിയമപ്രകാരം അനുവദിക്കാൻ നിർവാഹമില്ലെന്നുമാണ് വിവരാവകാശ അപേക്ഷയിൽ മറുപടിയായി ലഭിച്ചത്.
അതേസമയം, ആറുപേർ ചേർന്ന് സ്റ്റേഷനുള്ളിൽ വച്ച് ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരേ മാത്രം നടപടി സ്വീകരിച്ച് അന്വേഷണം അവസാനിപ്പിച്ചു. മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയെങ്കിലും പൊലിസുകാർക്കെതിരേ മറ്റു നടപടികളൊന്നുമുണ്ടായില്ല.
കാറിൽ സഞ്ചരിക്കവെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അപകടത്തെ സംബന്ധിച്ചാണ് പരാതി നൽകാൻ സഹോദരങ്ങൾ പന്നിയങ്കര സ്റ്റേഷനിലെത്തിയത്. പരാതി രേഖാമൂലം നൽകിയെങ്കിലും രസീതി നൽകിയില്ല. പരാതി സ്വീകരിച്ച ഉദ്യോഗസ്ഥൻ വാഹനം പരിശോധിച്ചശേഷം സ്‌കൂട്ടർ ഓടിച്ചയാളുടെ ഭാഗം ചേർന്ന് സംസാരിക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന് പറഞ്ഞ് പരസ്യമായി ആക്ഷേപിക്കുകയും ചെയ്തു.
ഇതോടെ മൊബൈൽ ഫോണിൽ വിഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി സെല്ലിന് മുന്നിൽ രണ്ടുവശങ്ങളിലായി നിർത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ സുഭാഷ് ചന്ദ്രൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറോളം പൊലിസുകാർ മർദിക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് എസ്.ഐ സുഭാഷ്, സീനിയർ സിവിൽ പൊലിസ് ഓഫിസറും ജി.ഡി ചാർജുമായ പത്മരാജൻ എന്നിവരെ ഡി.എച്ച്.ക്യുവിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar
International
• 10 hours ago
ഓടുന്ന ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ
National
• 10 hours ago
മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം
National
• 11 hours ago
'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍ശനവുമായി ധ്രുവ് റാഠി
International
• 13 hours ago
വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ
Football
• 13 hours ago
വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
Kerala
• 13 hours ago
അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി
Football
• 13 hours ago
''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി
Kerala
• 14 hours ago
തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത
International
• 14 hours ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ്
Cricket
• 14 hours ago
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു
International
• 14 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം
Kerala
• 15 hours ago
അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി
Cricket
• 16 hours ago
ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?
International
• 16 hours ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 18 hours ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 18 hours ago
ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
qatar
• 18 hours ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 19 hours ago
20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 17 hours ago
അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 18 hours ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 18 hours ago