
എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar

വളരെക്കാലമായി പശ്ചിമേഷ്യയിലും പുറത്തും പല സന്ദര്‍ഭങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള ചുമതല ഏറ്റെടുത്ത് നിര്‍വ്വഹിച്ചിട്ടുള്ള രാജ്യമാണ് ഖത്തര്‍. ബദ്ധവൈരികളായ അമേരിക്കയും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് വളരെ നല്ല ബന്ധം പുലര്‍ത്തുന്നു എന്നതാണ് അതിന് ഒരു കാരണം. അതിനാല്‍ തന്നെ ലോകരാജ്യങ്ങള്‍ക്ക് സര്‍വ്വസമ്മതന്‍ എന്ന ലേബല്‍ ഖത്തറിനുണ്ട്. നിലവില്‍ ഗസ്സക്കെതിരായ ഇസ്‌റാഈല്‍ വംശഹത്യ അവവസാനിപ്പിക്കുന്നത് സംബന്ധച്ച് ചര്‍ച്ചകളിലും ഖത്തര്‍ തന്നെയാണ് കേന്ദ്രമായി വര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ദോഹയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയതോടെ ഇത് അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. ഖത്തറിലെ ഹമാസ് നേതാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് പറയുന്നത്.
ഇതോടെ എന്തുകൊണ്ടാണ് ഹമാസ് നേതാക്കള്‍ ഖത്തറില്‍ താമസിക്കുന്നത് ഫലസ്തീന്‍ പ്രസ്ഥാനമായ ഹമാസുമായി ഖത്തറിന്റെ ബന്ധം എന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് അല്‍ ജസീറയുടെ റിപ്പോര്‍ട്ട് വായിക്കുക.
എപ്പോഴാണ് ഹമാസ് അവരുടെ രാഷ്ട്രീയ കാര്യ ഓഫിസ് ഖത്തറില്‍ തുറക്കുന്നത്?
2011-ല്‍ സിറിയയില്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷം ഖാലിദ് മിഷ്അല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിറിയ വിടുന്നുണ്ട്. അതിന് ശേഷം 2012ലാണ് ഖത്തറില്‍ ഹമാസ് രാഷ്ട്രീയ ഓഫിസ് തുറക്കുന്നത്. അമേരിക്കയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഹമാസ് നേതൃത്വത്തിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം ഉണ്ടായതെന്ന് ഖത്തര്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. വാഷിങ്്ടണ്‍ ഓഫിസ് 'ഹമാസുമായി പരോക്ഷമായ ആശയവിനിമയ മാര്‍ഗങ്ങള്‍ സ്ഥാപിക്കാന്‍' ആഗ്രഹിക്കുന്നുവെന്ന് 2023-ല്‍ ദി വാള്‍ സ്ട്രീറ്റ് ജേണലിന് (WSJ) നല്‍കിയ അഭിമുഖത്തില്‍ യുഎസിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് മിഷ്അല്‍ ബിന്‍ ഹമദ് അല്‍ താനി പറയുന്നുണ്ട്.
ഖത്തറിലുള്ള ഹമാസ് നേതാക്കള്‍
ഖത്തറില്‍ ഓഫിസ് തുറന്നതിന് പിന്നാലെ നിരവധി ഹമാസ് നേതാക്കള്‍ ഇവിടേക്ക് തങ്ങളുടെ താമസം മാറ്റുന്നു. നേരത്തെ സൂചിപ്പിച്ച ഷെയ്ഖ് മിഷ്അല്‍ 2012-ലാണ് ഖത്തറിലേക്ക് താമസം മാറുന്നത്. ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ മുന്‍ തലവനായ അദ്ദേഹം 1997-ല്‍ ജോര്‍ദാനില്‍ നടന്ന ഇസ്‌റാഈലി വധശ്രമത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മിഷ്അലിന്റെ പിന്‍ഗാമിയും ഫലസ്തീന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇസ്മായില്‍ ഹനിയയും 2017 മുതല്‍ ഖത്തറിലായിരുന്നു താമസം. 2024 ജൂലൈയില്‍ ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനില്‍ വെച്ചാണ് ഇസ്‌റാഈല്‍ ഹനിയയെ വധിക്കുന്നത്. ഹമാസ് നേതൃത്വ കൗണ്‍സില്‍ അംഗം ഖലീല്‍ അല്‍-ഹയ്യ, മൂസ അബു മര്‍സൂഖ് എന്നിവരാണ് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റ് നേതാക്കള്‍.
എന്തുകൊണ്ട് ഹമാസിന് ആതിഥേയത്വം
പശ്ചിമേഷ്യ മേഖലയിലും അന്തര്‍ദേശീയമായും ഏറ്റവും പ്രധാനപ്പെട്ട മധ്യസ്ഥരില്‍ ഒരാളായാണ് ഇപ്പോഴും ഖത്തര്‍ കണക്കാക്കപ്പെടുന്നത്. 2007 മുതല്‍ ഇസ്‌റാഈല്‍ ഉപരോധിച്ചിരിക്കുന്ന ഗസ്സക്ക് വര്‍ഷങ്ങളായി സാമ്പത്തിക സഹായം നല്‍കിയിരുന്ന രാജ്യം കൂടിയാണ് ഖത്തര്‍. ഈ രണ്ട് ഘടകങ്ങളുടെയും ഫലമായാണ് ഹമാസിന് ഒരു രാഷ്ട്രീയ അടിത്തറ നല്‍കാന്‍ ഖത്തര്‍ തയ്യാറാവുന്നത്.
നിലവില്‍ ഇസ്‌റാഈല്‍- ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ കേന്ദ്രം കൂടിയാണ് ഹമാസിന്റെ ഓഫിസ്. ചുരുക്കത്തില്‍ ഇസ്‌റാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന് വേണ്ടിയാണ് മധ്യസ്ഥ രാജ്യമായ ഖത്തറില്‍ ഹമാസിന്റെ ഓഫിസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്
ലോകമെമ്പാടുമുള്ള രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഒരു മധ്യസ്ഥനും സുരക്ഷിതമായ അടിത്തറയുമായി ഖത്തറിനെ അംഗീകരിക്കുന്നുണ്ട്. അറബ് വസന്തത്തിന് ശേഷം നിരവധി അറബ് രാഷ്ട്രീയ നേതാക്കള്‍ ഖത്തറിലേക്ക് താമസം മാറിയിട്ടുണ്ട്.
ഹമാസിന് മാത്രമല്ല 2013 മുതല്‍ താലിബാന്റെ രാഷ്ട്രീയ കാര്യ ഓഫിസും ഇവിടെ വര്ത്തിക്കുന്നുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതിനായി യുഎസിന്റെ അഭ്യര്‍ത്ഥനപ്രകാരം തന്നെയാണ് താലിബാന്‍ രാഷ്ട്രീയ കാര്യാലയവും തുറക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ വാഷിങ്ടണിന്റെ ഏറ്റവും വലിയ സൈനിക താവളമായ അല്‍ ഉദൈദ് വ്യോമതാവളത്തിന്റെ രൂപത്തില്‍ യു.എസിനും ഖത്തര്‍ ആതിഥേയത്വമരുളുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 9 hours ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 9 hours ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 9 hours ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 10 hours ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 10 hours ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 10 hours ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 10 hours ago
ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു
Kuwait
• 10 hours ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
National
• 10 hours ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• 10 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• 11 hours ago
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി
National
• 11 hours ago
പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം
crime
• 12 hours ago
പൊതു സുരക്ഷയ്ക്ക് ഭീഷണി: പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ലൈംഗികാതിക്രമങ്ങൾ; നേപ്പാളിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു
National
• 12 hours ago
വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ
Football
• 15 hours ago
വേടന് അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
Kerala
• 16 hours ago
അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി
Football
• 16 hours ago
''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി
Kerala
• 16 hours ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 12 hours ago
ഓടുന്ന ഓട്ടോറിക്ഷയിൽ വെച്ച് യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ
National
• 13 hours ago
മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്ത്തകന് അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം
National
• 13 hours ago