HOME
DETAILS

ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

  
September 10 2025 | 12:09 PM

accident on sheikh zayed road dubai police issued a warning

ദുബൈ: റോഡിന്റെ ഹാർഡ് ഷോൾഡറിൽ അനാവശ്യമായി വാഹനം നിർത്തുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് ദുബൈ പൊലിസ്. ഈ വിഷയത്തിൽ പൊലിസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിലോ വാഹന തകരാറിലാകുന്ന സമയത്തോ മാത്രമേ ഹാർഡ് ഷോൾഡർ ഉപയോഗിക്കാവൂ എന്നും പൊലിസ് വ്യക്തമാക്കി. 

ഹാർഡ് ഷോൾഡറിൽ കാരണങ്ങളില്ലാതെ വാഹനം നിർത്തുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമാണ്. ഇത് മാരകമായ അപകടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും കാരണമാകും, അധികൃതർ വ്യക്തമാക്കി.

ഇന്ന് രാവിലെ ഷെയ്ഖ് സായിദ് റോഡിൽ, അറേബ്യൻ റാഞ്ചസ് പാലത്തിന് മുമ്പായി നടന്ന ​ഗുരുതരമായ അപകടത്തെ തുടർന്നാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ട്രക്കും മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മോട്ടോർസൈക്കിൾ യാത്രക്കാരൻ മരണപ്പെട്ടു. അനാവശ്യമായി ട്രക്ക് ഹാർഡ് ഷോൾഡറിൽ നിർത്തിയതും മോട്ടോർസൈക്കിൾ യാത്രക്കാരന്റെ അശ്രദ്ധയുമാണ് ഈ അപകടത്തിന് പ്രധാന കാരണം.

ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തുന്നത് ​ഗുരുതരമായ ട്രാഫിക് ലംഘനങ്ങളിലൊന്നാണ്. ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങളിലേക്കും മരണങ്ങളിലേക്കും നയിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് ഹാർഡ് ഷോൾഡർ ഉപയോഗിക്കേണ്ടത്, മറ്റ് ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കരുത് ട്രാഫിക് വകുപ്പിന്റെ ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി. 

Accident on Sheikh Zayed Road, Dubai Police issued a warning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

National
  •  11 hours ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  11 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി 

Kerala
  •  11 hours ago
No Image

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി

National
  •  12 hours ago
No Image

പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്‍റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം

crime
  •  12 hours ago
No Image

പൊതു സുരക്ഷയ്ക്ക് ഭീഷണി: പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ലൈംഗികാതിക്രമങ്ങൾ; നേപ്പാളിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു

National
  •  12 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 hours ago
No Image

എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar

International
  •  13 hours ago
No Image

ഓടുന്ന ഓട്ടോറിക്ഷയിൽ വെച്ച് യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ

National
  •  13 hours ago
No Image

മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം

National
  •  13 hours ago