HOME
DETAILS

ജീവപര്യന്തം തടവ്,  ഒരു കോടിരൂപ പിഴ...; രാജസ്ഥാന്‍ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും 

  
Web Desk
September 12 2025 | 06:09 AM

life imprisonment and 1 crore fine under rajasthan anti-conversion law

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ പാസാക്കിയ വിവാദ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ നിയമത്തിനെക്കാള്‍ കടുത്ത വകുപ്പുകളും വിവാദ വ്യവസ്ഥകളും. ജീവപര്യന്തം തടവും ഒരു കോടിരൂപ പിഴയും സ്വത്തുക്കള്‍ കണ്ടുകെട്ടലും
ടെയുള്ള കഠിന ശിക്ഷകളാണ് നിയമത്തിലുള്ളത്. പൂര്‍വിക മതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയില്‍ നിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്. കോടതി നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമേ, കുറ്റവാളികള്‍ക്ക് ചുമത്തുന്ന പിഴ ഇരകള്‍ക്ക് നല്‍കുകയും ചെയ്യും. 

ഈ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച സമാനമായ ബില്‍ പിന്‍വലിച്ചതിന് ശേഷം കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ എതിര്‍പ്പിനിടെ പാസാക്കുകയായിരുന്നു. ബില്ല് സാമുദായിക ഐക്യം തകര്‍ക്കുമെന്നും സംഘര്‍ഷത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു. 

പുതിയ ബില്ലിലെ ശിക്ഷകള്‍ 
*മതപരിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെ തടവും കുറഞ്ഞത് അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കും. 

* പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെയോ ഭിന്നശേഷിക്കാരെയോ സ്ത്രീയെയോ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയോ മതം മാറ്റിയാല്‍ ശിക്ഷ 10 മുതല്‍ 20 വര്‍ഷവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ആയിരിക്കും. 

*കൂട്ട മതപരിവര്‍ത്തനത്തിന് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയും കുറഞ്ഞത് 25 ലക്ഷം രൂപ പിഴയും ലഭിക്കും. 

*മതപരിവര്‍ത്തനത്തിനായി വിദേശ അല്ലെങ്കില്‍ നിയമവിരുദ്ധ സ്ഥാപനത്തില്‍ നിന്ന് പണം സ്വീകരിച്ചാല്‍ പത്ത് മുതല്‍ 20 വര്‍ഷം തടവും 20 ലക്ഷം രൂപ പിഴയും ലഭിക്കും.

*ഭയപ്പെടുത്തല്‍, ബലപ്രയോഗം, ആക്രമണം, വിവാഹ വാഗ്ദാനം, മനുഷ്യക്കടത്ത്, ഗൂഢാലോചന എന്നിവ പോലുള്ള കേസുകളില്‍ കുറഞ്ഞത് 20 വര്‍ഷം തടവും ജീവപര്യന്തം തടവും 30 ലക്ഷം രൂപ പിഴയും നിര്‍ദേശിക്കുന്നു. പിഴത്തുക ഇരകള്‍ക്ക് ലഭിക്കും. കോടതിക്ക് 10 ലക്ഷം രൂപ വരെ അധിക നഷ്ടപരിഹാരവും വിധിക്കാം.

*ആവര്‍ത്തിച്ചുള്ള കുറ്റവാളികള്‍ക്ക് 20 വര്‍ഷം മുതല്‍ ജീവപര്യന്തം തടവും 50 ലക്ഷം രൂപ പിഴയും നിര്‍ദേശിക്കുന്നു.
മതപരിവര്‍ത്തനത്തിന് ഉപയോഗിച്ചതെന്ന് ആരോപിക്കുന്ന സ്വത്ത് (അത് പ്രതിയുടെയോ മറ്റാരുടെതോ ആയാലും) പിടിച്ചെടുക്കുകയോ പൊളിക്കുകയോ ചെയ്യാം.

*മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ലൈസന്‍സ് റദ്ദാക്കും. സ്വത്ത് കണ്ടുകെട്ടി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഒരു കോടി രൂപ പിഴ ഈടാക്കും.

സ്വമേധയാ ഉള്ള മതപരിവര്‍ത്തനം 
ആദ്യം നിര്‍ദിഷ്ട ഫോമില്‍ വിശദാംശങ്ങള്‍ പൂരിപ്പിച്ച് 90 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷിക്കുക. ലംഘനങ്ങള്‍ക്ക് ഏഴ് മുതല്‍ 10 വര്‍ഷം തടവും കുറഞ്ഞത് മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കും. തുടര്‍ന്ന് മതപരിവര്‍ത്തന ചടങ്ങ് നടത്തുന്ന വ്യക്തി മജിസ്ട്രേറ്റ്/  എ.ഡി.എം റാങ്കില്‍ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥന് നിര്‍ദിഷ്ട ഫോമില്‍ രണ്ട് മാസത്തെ മുന്‍കൂര്‍ അറിയിപ്പ് നല്‍കണം. മതപരിവര്‍ത്തന നിര്‍ദേശം മജിസ്ട്രേറ്റ്, തഹസില്‍ദാര്‍, പഞ്ചായത്ത്  ഓഫിസുകളിലെ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. എതിര്‍പ്പ് ഉയര്‍ന്നാല്‍, ലോക്കല്‍ പൊലിസ്, റവന്യൂ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് മുതലായവ മുഖേന അന്വേഷണം നടത്തും.

പ്രധാന മാറ്റങ്ങള്‍ 

*മതപരിവര്‍ത്തനത്തിനുള്ള പ്രലോഭനം എന്നതിന് കീഴില്‍ വിവാഹം കാരണമായി ചേര്‍ത്തു.
*ഒരാള്‍ അവരുടെ പഴയമതത്തിലേക്ക് വിവാഹത്തിനായി മാറുന്നതില്‍ കുഴപ്പമില്ല
*ഓണ്‍ലൈന്‍ വഴിയുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. (ഇത് ഓണ്‍ലൈന്‍ മതപ്രബോധനങ്ങള്‍ക്കെതിരായ നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്)
*മതപരിവര്‍ത്തന പരാതി 'ഇരകളുടെ' ബന്ധുക്കള്‍ക്ക് മാത്രമല്ല ആര്‍ക്കും നല്‍കാം. 

 

the rajasthan government introduces harsh penalties including life imprisonment and a ₹1 crore fine under its new anti-conversion law. the law includes stringent sections and controversial clauses, raising public and legal concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  7 hours ago