
ഇന്ത്യൻ നിരയിൽ അവർ രണ്ട് പേരും പാകിസ്താനെ ബുദ്ധിമുട്ടിലാക്കും: മുൻ സൂപ്പർതാരം

ഏഷ്യ കപ്പിൽ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം ഇന്നാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ നേടിയ വമ്പൻ വിജയത്തിന്റെ കരുത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഒമാനെ വീഴ്ത്തിയാണ് പാകിസ്താൻ എത്തുന്നത്.
ഇപ്പോൾ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ബൗളിംഗ് നിരയിൽ നിർണായകമായ പ്രകടനം നടത്താൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സ്പിന്നർമാരായ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരുടെ പ്രകടനങ്ങൾ മത്സരത്തിൽ നിർണായകമാവുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. ഇഎസ്പിഎൻ ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ താരം ഇക്കാര്യം പറഞ്ഞത്.
''ഇന്ത്യയുടെ സ്പിന്നർമാരായ കുൽദീപ് യാദവിനും വരുൺ ചക്രവർത്തിക്കും മത്സരം നിയന്ത്രിക്കാനും വിക്കറ്റുകൾ നേടാനും സാധിക്കുമെന്ന് ഞാൻ കരുതുന്നു. പാക്കിസ്ഥാൻ ലെഗ് സ്പിന്നർമാർക്കെതിരെ നന്നായി ഇതുവരെ കളിച്ചിട്ടില്ല. ഇടം കയ്യൻ, വലംകൈയ്യൻ ലെഗ് സ്പിന്നർ ആരായാലും അവർ ബുദ്ധിമുട്ടും. ഇവരുടെ എട്ട് ഓവറുകൾ ഈ മത്സരത്തിന്റെ റിസൽട്ട് തീരുമാനിക്കും"' ആകാശ് ചോപ്ര പറഞ്ഞു.
ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കുൽദീപ് യാദവ് ആയിരുന്നു. മത്സരത്തിൽ എതിരാളികളെ വെറും 57 റൺസിനാണ് ഇന്ത്യ എറിഞ്ഞു വീഴ്ത്തിയത്. 2.1 ഓവറിൽ ഏഴ് റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് യുഎഇയെ എറിഞിട്ടത്. ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്റർനാഷണൽ ടി-20യിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ചരിത്രപരമായ വലിയ മുൻതൂക്കമാണ് ഇന്ത്യക്കുള്ളത്. ഇരു ടീമുകളും 13 തവണയാണ് കുട്ടി ക്രിക്കറ്റിൽ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഒമ്പത് തവണയും വിജയം ഇന്ത്യയ്ക്കൊപ്പം ആയിരുന്നു. മൂന്നു മത്സരങ്ങളിൽ മാത്രമാണ് പാകിസ്താൻ വിജയിച്ചത്. ടി-20 ഫോർമാറ്റിൽ നടന്ന ഏഷ്യാകപ്പിൽ മൂന്നു മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ എത്തിയപ്പോൾ രണ്ടു തവണയും ഇന്ത്യക്കൊപ്പം ആയിരുന്നു വിജയം.
Aakash Chopra says the performances of spinners Varun Chakravarthy and Kuldeep Yadav will be crucial in the India-Pakistan match in the Asia Cup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം
Kerala
• 2 hours ago
'ഭക്ഷണത്തിനായി പാത്രവും നീട്ടിനല്‍ക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' ഡോ. എം. ലീലാവതി
Kerala
• 2 hours ago
പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി
Kerala
• 2 hours ago
'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്; ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും
International
• 3 hours ago
ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..? പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
Kerala
• 3 hours ago
അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്
Cricket
• 3 hours ago
കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍
Kerala
• 4 hours ago
തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്
Cricket
• 4 hours ago
പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും
National
• 4 hours ago
'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം
International
• 5 hours ago
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• 5 hours ago
ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
Kerala
• 5 hours ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• 6 hours ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• 6 hours ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• 8 hours ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 15 hours ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്റ്
International
• 15 hours ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
International
• 16 hours ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• 6 hours ago
തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• 7 hours ago
ബഹ്റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• 8 hours ago