HOME
DETAILS

അമീബിക് മസ്തിഷ്‌കജ്വരം; ആക്കുളം നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

  
September 14 2025 | 09:09 AM

news kerala-amoebic-encephalitis-at-akkulam-tourist-village

തിരുവനന്തപുരം: പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ആക്കുളം നീന്തല്‍ക്കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. 

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിങ് പൂളില്‍ കുളിച്ചതായി  അധികൃതരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവിടുത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു.

നീന്തല്‍ക്കുളത്തിലെ മുഴുവന്‍ വെള്ളവും തുറന്നുവിടണം. നീന്തല്‍ക്കുള ഭിത്തി ഉരച്ച് വൃത്തിയാക്കണം. വെള്ളം നിലനിര്‍ത്തുമ്പോള്‍ നിശ്ചിത അളവില്‍ ക്ലോറിന്‍ നിലനിര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ആഗസ്ത് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തില്‍ നാല് കുട്ടികള്‍ ഇറങ്ങിയത്. പിറ്റേന്ന് തന്നെ ഇതില്‍ ഒരു കുട്ടിക്ക് കടുത്ത തലവേദന ഉണ്ടായി. ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്വീരികരിച്ചത്. പിന്നാലെ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി ഐ.സി.യുവില്‍ തുടരുകയാണ്. മറ്റ് മൂന്നു കുട്ടികള്‍ക്കും ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

വെള്ളത്തിന്റെ സാമ്പിളുകള്‍ ഇന്നലെ തന്നെ ശേഖരിച്ചിട്ടുണ്ട്.  കുളത്തിലെ വെള്ളത്തിന്റെ പരിശോധനാഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

നഗരത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി പേര്‍ ഇവിടെ നീന്തലിനായി എത്തുന്ന സ്ഥലമാണ്. നീന്തല്‍ പരിശീലനത്തിനെത്തുന്ന കുട്ടികള്‍ ഏറെയുള്ളതിനാല്‍ രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ് .

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസത്തില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ  സ്വദേശികളായ മൂന്ന്  പേര്‍ക്ക്   അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു ഇവരില്‍ കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ പി.എസ്.അഖില്‍ മരിച്ചു.കണ്ണറവിള സ്വദേശികള്‍ക്കു സമീപത്തെ കാവിന്‍കുളത്തില്‍ നിന്നാണു രോഗം ബാധിച്ചതെന്നായിരുന്നു അന്ന് നിഗമനത്തിലെത്തിയത്. എന്നാല്‍ ഈ കുളത്തില്‍ നിന്നെടുത്ത സാംപിളില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

 അതോടൊപ്പം പേരൂര്‍ക്കട സ്വദേശിയും ഡ്രൈവറുമായ നിജിത്തിനും  രോഗം ബാധിച്ചത് എങ്ങനെയെന്നു കണ്ടെത്താനായില്ല. മുങ്ങിക്കുളിക്കുമ്പോള്‍ ചെവിയിലൂടെയോ മൂക്കിലൂടെയോ ബാക്ടീരിയ തലച്ചോറില്‍ എത്തുമെന്നാണ്  ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുളത്തിലോ നദിയിലോ കുളിക്കുന്ന ആളായിരുന്നില്ല നിജിത്. മസ്തിഷ്‌കജ്വരം തുടര്‍ക്കഥയാകുമ്പോള്‍ ഇതിന്റെ കാരണവും പ്രതിരോധവും സംബന്ധിച്ച് ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യവകുപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്‌ക് ; ബ്രിട്ടന്‍ താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന

International
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 hours ago
No Image

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍

National
  •  4 hours ago
No Image

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

Kerala
  •  4 hours ago
No Image

ഇന്ത്യൻ നിരയിൽ അവർ രണ്ട് പേരും പാകിസ്താനെ ബുദ്ധിമുട്ടിലാക്കും: മുൻ സൂപ്പർതാരം

Cricket
  •  4 hours ago
No Image

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

'ഭക്ഷണത്തിനായി പാത്രവും നീട്ടിനല്‍ക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' ഡോ. എം. ലീലാവതി 

Kerala
  •  4 hours ago
No Image

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി

Kerala
  •  5 hours ago
No Image

'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്;  ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും  

International
  •  5 hours ago
No Image

ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..?  പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 

Kerala
  •  5 hours ago