HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

  
September 15 2025 | 07:09 AM

sfi-blocked-rahul-mamkootathil-s-vehicle after-assembly-session

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ വഴിയില്‍ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സംഭവം നടക്കുമ്പോള്‍ പൊലിസ് സ്ഥലത്തുണ്ടായിരുന്നില്ല.  ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. പിന്നീട് പൊലിസ് എത്തി പ്രവര്‍ത്തകരെ നീക്കി. 

ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാന്‍ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. ജനാധിപത്യ സമരങ്ങള്‍ക്ക് എതിരല്ലെന്നും മാധ്യമങ്ങളെ കാണുമെന്നും രാഹുല്‍ പ്രതികരിച്ചു. 

ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇന്ന് സഭയില്‍ എത്തിയത്. കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ മേമം ഷെജീറും സുഹൃത്തുക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. 

രാഹുല്‍ സഭയിലെത്തുന്നതിന് തടസമില്ലെന്ന് കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ എത്തുന്നതിനെപറ്റി തനിക്കറിയില്ല. എത്തിയാല്‍ പ്രത്യേക ബ്ലോക്ക് നല്‍കി, പ്രതിപക്ഷനിരയില്‍ അവസാന അംഗത്തിനപ്പുറം സീറ്റ് ക്രമീകരിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

രാഹുല്‍ സഭയിലെത്തിയാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ സെക്രട്ടേറിയറ്റിലു പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്. രാജി ആവശ്യപ്പെടാതെ കോണ്‍ഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണെന്ന ആരോപണം ഭരണപക്ഷം കടുപ്പിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ 14ാമത് സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. പൊലിസിന്റെ കസ്റ്റഡി മര്‍ദനമടക്കം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുക. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയടക്കം നിരവധി വിഷയങ്ങള്‍ ഭരണപക്ഷവും ഉയര്‍ത്തിക്കാട്ടും. ഇതോടെ സഭ പ്രക്ഷുബ്ധമാകും.

ഇത്തവണ മൂന്നുഘട്ടങ്ങളിലായാണ് സഭ സമ്മേളിക്കുക. ഇന്ന് മുതല്‍ 19 വരെ ഒന്നാംഘട്ടവും 29, 30 തീയതികളില്‍ രണ്ടാംഘട്ടവും ഒക്ടോബര്‍ 6 മുതല്‍ 10 വരെ മൂന്നാംഘട്ടവും നടക്കും. സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈംഗികാരോപണ പരാതികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭരണപക്ഷം പ്രതിഷേധമുയര്‍ത്തും.അത് മുന്നില്‍ക്കണ്ട് കഴിഞ്ഞദിവസം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കറെ ഔദ്യോഗികമായി അറിയിച്ചിരുന്നു.

പൊലിസ് പീഡനമാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പീച്ചി, കുന്നംകുളം കസ്റ്റഡി പീഡന കേസുള്‍പ്പെടെ പൊലിസിന്റെ ക്രൂരത ഉയര്‍ത്തിക്കാട്ടുകയും മുഖ്യമന്ത്രിയുടെ നിശബ്ദതയെയും നിഷ്‌ക്രിയത്വത്തെയും പ്രതിപക്ഷം വിമര്‍ശിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ കടം 4.8 ലക്ഷം കോടിയിലെത്തുകയും ഓഗസ്റ്റില്‍ പണപ്പെരുപ്പ നിരക്ക് 9.04 ശതമാനത്തിലെത്തുകയും ചെയ്തതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പ്രതിപക്ഷം ചോദ്യംചെയ്യും. വര്‍ധിച്ച ധനക്കമ്മിയും വായ്പയെടുക്കലിനെ വളരെയധികം ആശ്രയിക്കുന്നതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളും പ്രധാന വിഷയമായിരിക്കും. അപകടകരമായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്ന കരട് ബില്ലിന് മന്ത്രിസഭ പൊടുന്നനെ അംഗീകാരം നല്‍കിയത് ഇത് മുന്നില്‍ക്കണ്ടാണ്. എന്നാല്‍, കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അനുമതിയുമില്ലാതെ സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നിരിക്കേ, കണ്ണില്‍പ്പൊടിയിടാനുള്ള അടവാണെന്ന് പ്രതിപക്ഷം സഭയില്‍ തെളിയിക്കും.

വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട വിഷയവും പ്രതിപക്ഷം ഉയര്‍ത്തും. കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കേ, ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല നീക്കം കള്ളവോട്ടുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ആരോപണമുന്നയിച്ചിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമ പദ്ധതിയും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും. 2026 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫിന്റെ 'പ്രീണന രാഷ്ട്രീയ' മായി ഇതിനെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ

Cricket
  •  2 hours ago
No Image

15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ

National
  •  2 hours ago
No Image

കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി

Kerala
  •  2 hours ago
No Image

ഒരു സ്‌പോൺസറുടെയും ആവശ്യമില്ലാതെ യുഎഇയിൽ 120 ദിവസം താമസിച്ച് തൊഴിൽ അന്വേഷിക്കാം! എങ്ങനെയെന്നല്ലേ? ഉടൻ തന്നെ ജോബ് സീക്കർ വിസക്ക് അപേക്ഷിക്കു

uae
  •  2 hours ago
No Image

ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി

Cricket
  •  2 hours ago
No Image

സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം

Business
  •  3 hours ago
No Image

അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്

Cricket
  •  3 hours ago
No Image

കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

Kuwait
  •  3 hours ago
No Image

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ  

National
  •  3 hours ago
No Image

രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)

Economy
  •  3 hours ago