
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ജറുസലേം: ഖത്തറിനെതിരായ സയണിസ്റ്റ് ആക്രമണത്തിനിടയിലും അമേരിക്ക ഇസ്റാഈലിനൊപ്പം അചഞ്ചലമായി നിലകൊള്ളുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. തിങ്കളാഴ്ച ഇസ്റാഈൽ സന്ദർശന വേളയിൽ, ഹമാസിനെ ഇല്ലാതാക്കണം എന്ന് ആവശ്യപ്പെട്ട റൂബിയോ, ഗസ്സയിലെ ആക്രമണങ്ങളിൽ അമേരിക്കയുടെ ഉറച്ച നിലപാട് പ്രഖ്യാപിച്ചു.
“ഗസ്സയിലെ ജനങ്ങൾ മെച്ചപ്പെട്ട ഭാവി അർഹിക്കുന്നു, പക്ഷേ ഹമാസ് ഇല്ലാതാകാതെ അത് സാധ്യമല്ല,” ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കണ്ടെ റൂബിയോ പറഞ്ഞു.
റൂബിയോയുടെ സന്ദർശനത്തെ ‘അമേരിക്കയുടെ വ്യക്തമായ പിന്തുണ’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ‘ഇസ്റാഈലിന്റെ ഏറ്റവും വലിയ സുഹൃത്ത്’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ട്രംപിന്റെ ഭരണകാലത്താണ് യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയതും 2020-ലെ അബ്രഹാം ഉടമ്പടികളും ഇസ്റാഈൽ-യുഎസ് ബന്ധത്തിന്റെ ശക്തി കാണിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങളെ റൂബിയോ രൂക്ഷമായി വിമർശിച്ചു. “അവർ ഹമാസിന് ധൈര്യം നൽകുകയാണ്. ഇത്തരം നടപടികൾ പ്രതീകാത്മകം മാത്രമാണ്, യാഥാർത്ഥ്യത്തിൽ ഹമാസിന് കൂടുതൽ ശക്തി നൽകുകയാണ് അവർ,” മാർക്കോ റൂബിയോ പറഞ്ഞു. ഗസ്സ സിറ്റി കീഴടക്കാനും വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കാനുമുള്ള ഇസ്റാഈലിന്റെ പദ്ധതികളെക്കുറിച്ച് നെതന്യാഹുവുമായി ചർച്ച നടത്തുമെന്നും റൂബിയോ വ്യക്തമാക്കി.
തിങ്കളാഴ്ച ഗസ്സയിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബസാൽ അറിയിച്ചു. ഇതിനിടെ ഇസ്റാഈൽ അൽമവാസിയിലേക്ക് കൂടുതൽ താമസക്കാരെ തള്ളിവിടുന്നതായി ഹമാസ് ആരോപിച്ചു. അവിടെ ഭക്ഷണവും വെള്ളവും കുറവാണ്, രോഗങ്ങൾ പടരുന്നുവെന്നും ഹമാസ് വക്താക്കൾ പറഞ്ഞു.
ജറുസലേമിനെ ഇസ്റാഈലിന്റെ ‘നിത്യ തലസ്ഥാനം’ എന്നാണ് മാർക്കോ റൂബിയോ വിശേഷിപ്പിച്ചത്. ഞായറാഴ്ച വെസ്റ്റേൺ വാളിൽ നെതന്യാഹുവിനൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത റൂബിയോ, സിൽവാൻ ഫലസ്തീൻ അയൽപക്കത്തിന് താഴെയുള്ള വിവാദ തുരങ്കത്തിന്റെ ഉദ്ഘാടനത്തിലും പങ്കെടുക്കും. ഈ തുരങ്കം ഫലസ്തീൻ നിവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
US Secretary of State Marco Rubio reaffirmed unwavering support for Israel during a Jerusalem visit, despite controversy over an Israeli attack in Qatar. Rubio called for Hamas’s elimination and criticized Palestinian statehood moves, signaling strong US-Israel ties amid Gaza tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 2 hours ago
കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 2 hours ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 2 hours ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• 2 hours ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 3 hours ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 3 hours ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• 3 hours ago
'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി
National
• 4 hours ago
ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
crime
• 4 hours ago
സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി
uae
• 4 hours ago
പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Kerala
• 4 hours ago
പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Kerala
• 5 hours ago
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 5 hours ago
സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം
Saudi-arabia
• 5 hours ago
മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 7 hours ago
ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ
crime
• 7 hours ago
വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്
uae
• 7 hours ago
ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം
National
• 7 hours ago
ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം?, ഇന്ത്യയിൽ നിന്നോ ദുബൈയിൽ നിന്നോ?
uae
• 6 hours ago
അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്
International
• 6 hours ago
അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ
International
• 7 hours ago