HOME
DETAILS

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

  
ബഷീർ മാടാല
September 16 2025 | 02:09 AM

Manipur violence continues Kuki leaders houses set on fire

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെ കുക്കി മേഖലയിൽ തുടരുന്ന സംഘർഷത്തിന് അയവില്ല. പ്രധാനമന്ത്രിയെ വരവേൽക്കാൻ ചുരാചന്ദ്പൂരിൽ ഉയർത്തിയ ചിത്രങ്ങൾ നശിപ്പിച്ച ഏതാനും പേരെ പൊലിസ് പിടികൂടിയ സംഭവത്തെ തുടർന്നാണ് ഇപ്പോഴത്തെ സംഘർഷം.

പിടികൂടിയ യുവാക്കളെ ഇനിയും വിട്ടുകിട്ടാത്തതിനെ തുടർന്ന് റോഡ് ഉപരോധം ഉൾപ്പടെ തുടരുകയാണ്. മോദിയുടെ സന്ദർശനത്തെ തുടർന്ന് ഉപരോധം ഉപേക്ഷിച്ച ദേശീയപാത 2ൽ കുക്കികൾ വീണ്ടും ഉപരോധം പ്രഖ്യാപിച്ചു. 
കുക്കി നാഷനൽ ഓർഗനൈസേഷൻ ലീഡർ കാൽവിൻ ഐക്കൻതാംഗിന്റെ വീട് കഴിഞ്ഞ ദിവസം രാത്രി ഒരുകൂട്ടം അക്രമികൾ അഗ്‌നിക്കിരയാക്കി. മറ്റൊരു കുക്കി നേതാവായ ജീൻസ്‌വാൻ സോംഗിന്റെ വീടും തീയിട്ടു നശിപ്പിച്ചു. ചുരാചന്ദ്പൂരിൽ വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ ഗോത്ര വിഭാഗക്കാരായ കുക്കി, സോമി വിഭാഗക്കാർ ചില കരാറുകളെച്ചൊല്ലി പരസ്പരം ഏറ്റുമുട്ടി. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട കുക്കി എം.എൽ.എമാർ സംസ്ഥാനത്ത് പുതിയ സർക്കാർ ഉണ്ടാക്കാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. മെയ്തികളുമായി ഒരിക്കലും ഒന്നിച്ച് പോകാൻ കഴിയില്ലെന്ന് അവർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രഹസനമായിരുന്നെന്നും ചെലവഴിച്ച തുകയുണ്ടായിരുന്നെങ്കിൽ സ്ത്രീകളുടെ ദുരിതം മാറ്റാൻ ഉപകാരപ്പെടുമായിരുന്നുവെന്നും മെയ്രാ പെയ്ബീസിന്റെ നേതൃത്വത്തിലുള്ള സ്ത്രീ കൂട്ടായ്മ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  3 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  10 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  11 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  11 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  11 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  12 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  12 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  12 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  12 hours ago