
യുഎസ്ടിഎമ്മിന് 150 കോടി പിഴ, നടപടി ഹിമന്തബിശ്വ ശര്‍മയുടെ പ്രതികാരനീക്കങ്ങള്ക്കിടെ; ബുള്‍ഡോസര്‍ രാജ് ഉണ്ടായേക്കും

ഗുവാഹതി: അസമിലെ ബി.ജെ.പി സര്‍ക്കാരിന്റെ പ്രതികാരനടപടിക്കിരയായിക്കൊണ്ടിരിക്കുന്ന വടക്കു കിഴക്കന്‍ മേഖലയിലെ ആദ്യ സ്വകാര്യ സര്‍വകലാശാലയായ മേഘാലയ സയന്‍സ് ആന്‍ഡ് ടെക്നോളജി(യു.എസ്.ടി.എം)ക്ക് 150.35 കോടി രൂപ പിഴയിട്ടു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ 25 ഹെക്ടര്‍ വനഭൂമിയിലാണ് യൂനിവേഴ്സിറ്റി നിര്‍മ്മിച്ചതെന്ന് ആരോപിച്ച് സുപ്രിംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി (സി.ഇ.സി)യുടെതാണ് നടപടി. യു.എസ്.ടി.എമ്മും ചുറ്റുമുള്ള കെട്ടിടങ്ങളും കൈവശപ്പെടുത്തിയ മുഴുവന്‍ പ്രദേശവും ഒരു വര്‍ഷത്തിനുള്ളില്‍ സാധാരണ വനത്തിലേക്ക് പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നും പിഴത്തുകയില്‍ നിന്നുള്ള ഫണ്ട് കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. ഇതോടെ കെട്ടിടം പൊളിച്ചുനീക്കുമെന്ന സൂചനയുയര്ന്നിട്ടുണ്ട്.
റിഭോയിലുടനീളം അനധികൃത ഖനനം നടക്കുന്നുവെന്ന് ആരോപിച്ച സമിതി, ഔദ്യോഗിക അവലോകനം നടത്തുന്നതുവരെ ജില്ലയിലെ എല്ലാ ഖനന, ക്വാറി, തകര്‍ക്കല്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും ശുപാര്‍ശ ചെയ്തു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന നിലവിലുള്ള 15.71 ഹെക്ടര്‍ ഭൂമിയില്‍ 13.62 ഹെക്ടറും വനഭൂമിയാണെന്നാണ് കേന്ദ്രം പറയുന്നത്.
പ്രളയജിഹാദ് നടത്തുകയാണെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്തുവന്നതിന് പിന്നാലെ, പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന പേരില്‍ സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറും വിദ്യാഭ്യാസ വിചക്ഷണനുമായ മഹ്ബൂബുല്‍ ഹഖിനെ കഴിഞ്ഞവര്‍ഷം അറസ്റ്റ്ചെയ്തിരുന്നു. ഹഖിന് പിന്നീട് ഗുവാഹതി ഹൈക്കോടതി ജാമ്യം നല്കുകയുണ്ടായി.
യു.എസ്.ടി.എമ്മിനെതിരെ പ്രളയ ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ആണ്ഹിമന്ത ബിശ്വ ശര്‍മ്മ ഉന്നയിച്ചിരുന്നത്. യു.എസ്.ടി.എം വ്യാജ ബിരുദങ്ങള്‍ വിതരണം ചെയ്യുകയാണെന്നും ഹഖ് വഞ്ചനാപരമായ നടപടിയിലൂടെഒ.ബി.സി സര്‍ട്ടിഫിക്കറ്റ് നേടിയെന്നും ശര്‍മ ആരോപിച്ചിരുന്നു. എന്നാല്‍, ഈ അവകാശവാദങ്ങളൊന്നും വിശ്വസനീയമായ തെളിവുകളോടെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇവ ഹഖ് തള്ളുകയും ചെയ്തിട്ടുണണ്ട്. പഠനനിലവാരം സംബന്ധിച്ച ആരോപണങ്ങള്‍ സര്‍വകലാശാല ശക്തമായി നിഷേധിച്ചിരുന്നു. നാക്കിന്റെ ആദ്യ 50 റാങ്കില്‍പെട്ട സ്ഥാപനം ആണിത്.
അസം സ്വദേശിയായ മഹ്ബൂല്‍ ഹഖ് സ്ഥാപിച്ച എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന് കീഴില്‍ 2008ലാണ് സര്‍വകലാശാല സ്ഥാപിച്ചത്. ഗുവാഹത്തിയുടെ പ്രവേശന കേന്ദ്രമായ ജോര്ബട്ടിനോട് ചേര്‍ന്നുള്ള മേഘാലയയിലെ റിഭോയ് ജില്ലയിലാണ് സര്‍വകലാശാലയുള്ളത്.
The Central Empowered Committee (CEC) of the Supreme Court submitted its report on alleged illegal mining and hill cutting in Ri Bhoi and East Khasi Hills districts of Meghalaya, recommending the restoration of the entire area occupied by the University of Science and Technology Meghalaya (USTM)—a minority institution targeted by Hindu nationalists and accused by Assam Chief Minister Himanta Biswa Sarma of “flood jihad”—along with a minimum fine of Rs 150 crore for violations of forest laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Saudi-arabia
• 6 hours ago
ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്
International
• 6 hours ago
ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും!
uae
• 6 hours ago
മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്ട്രേലിയ; കരാര്‍ ഒപ്പിട്ടു
Kerala
• 6 hours ago
20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• 7 hours ago
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും
International
• 7 hours ago
ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്
International
• 7 hours ago
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്
organization
• 8 hours ago
യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം
uae
• 8 hours ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• 8 hours ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• 9 hours ago
'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി
National
• 9 hours ago
രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍
Kerala
• 10 hours ago
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്
International
• 10 hours ago
മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 11 hours ago
'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന
crime
• 11 hours ago
2026-2027 അധ്യയന വർഷം; ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ഗ്രേഡ്ര് രജിസ്ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും
oman
• 11 hours ago
കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്
Kerala
• 12 hours ago
പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന് കവര്‍ന്ന് ഹൃദയാഘാതം
uae
• 10 hours ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 10 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 10 hours ago