HOME
DETAILS

യുഎഇ ​ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോ​ഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി

  
September 23 2025 | 10:09 AM

uae golden visa a long-term residency permit for exceptional talents

ദുബൈ: യുഎഇ ഗോൾഡൻ വിസ ആരംഭിച്ചതു മുതൽ നിരവധി പേർക്കാണ് ഈ ദീർഘകാല റെസിഡൻസി പെർമിറ്റിന് അർഹത ലഭിച്ചത്. നിക്ഷേപകർ, ശാസ്ത്രജ്ഞർ, മികച്ച കായികതാരങ്ങൾ, ഉന്നത ഹൈസ്കൂൾ വിദ്യാർത്ഥികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

നിങ്ങൾക്ക് ഗോൾഡൻ വിസയുടെ ഏതെങ്കിലും വിഭാഗത്തിന് യോഗ്യതയുണ്ടോ എന്ന സംശയമുണ്ടെങ്കിൽ ഇത് രണ്ട് മിനിറ്റിനകം പരിഹരിക്കാവുന്നതാണ്. ഇതിനായി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ICP) രണ്ട് മിനിറ്റിനുള്ളിൽ യോഗ്യത പരിശോധിക്കാൻ സഹായിക്കുന്ന ഒരു ഔദ്യോഗിക ക്വിസ് അവതരിപ്പിച്ചിട്ടുണ്ട്.

യുഎഇ ഗോൾഡൻ വിസ

ഗോൾഡൻ വിസ ഒരു 10 വർഷത്തെ റെസിഡൻസി പെർമിറ്റാണ്. ഇതുപയോ​ഗിച്ച് വിദേശ പ്രൊഫഷണലുകൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കും. ഗോൾഡൻ വിസ ഉടമകൾക്ക് അവരുടെ കുടുംബാംഗങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും വിസ കാലായളവിലേക്ക് സ്പോൺസർ ചെയ്യാൻ സാധിക്കും. മാത്രമല്ല സ്പോൺസർ ചെയ്യാവുന്ന വ്യക്തികളുടെ എണ്ണത്തിന് പരിധിയില്ല.

ഗോൾഡൻ വിസ ക്വിസ്‍

ICP-യുടെ സ്മാർട്ട് സർവിസസ് വെബ്സൈറ്റായ smartservices.icp.gov.ae സന്ദർശിച്ച് ക്വിസ് ആക്സസ് ചെയ്യാവുന്നതാണ്. 

1) smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2) ഗോൾഡൻ വിസ സേവന വിഭാഗത്തിലേക്ക് പോയി ‘നിങ്ങളുടെ യോഗ്യത പരിശോധിക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3) തുടർന്ന്, ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്ന് ഉത്തരം നൽകേണ്ട ചില ചോദ്യങ്ങൾക്ക് മറുപടി നൽകുക.

ചോദ്യങ്ങൾ ഡോക്ടർമാർ, ശാസ്ത്രജ്ഞർ, മികച്ച ഹൈസ്കൂൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദധാരികൾ, പിഎച്ച്ഡി ഉടമകൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയ ഗോൾഡൻ വിസയുടെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾക്ക് ഏത് വിഭാഗത്തിന് കീഴിൽ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന് കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഈ ക്വിസിന്റെ ലക്ഷ്യം.

ഉദാഹരണമായി, നിങ്ങൾ ഒരു യൂണിവേഴ്സിറ്റി ബിരുദധാരിയാണെങ്കിൽ, ഉയർന്ന ഗ്രേഡ് പോയിന്റ് ശരാശരി (GPA) നേടിയിട്ടുണ്ടെങ്കിൽ, നിങ്ങളോട് ഇങ്ങനെ ചോദിച്ചാവുന്നതാണ്: "3.8 ൽ കുറയാത്ത GPA ഉള്ള രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി ബിരുദധാരികളിൽ ഒരാളാണോ നിങ്ങൾ?"

‘അതെ’ എന്ന് ഉത്തരമാണ് നിങ്ങൾ നൽകുന്നതെങ്കിൽ, യൂണിവേഴ്സിറ്റി ബിരുദധാരികൾക്കുള്ള ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.

ക്വിസിന് ശേഷം

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം, വെബ്സൈറ്റ് നിങ്ങൾക്ക് അപേക്ഷിക്കനാവുന്ന പ്രത്യേക വിഭാഗത്തിന് കീഴിലുള്ള ഓൺലൈൻ അപേക്ഷാ ഫോം ലേക്ക് നിങ്ങളെ കൊണ്ടുപോകും.

ഓരോ വിഭാഗത്തിനും അതിന്റേതായ രേഖകളും ആവശ്യകതകളും ഉണ്ട്. ആദ്യം, നിങ്ങൾ ഒരു നോമിനേഷന് അപേക്ഷിക്കേണം, ഇത് ICP അംഗീകരിച്ചാൽ, ഗോൾഡൻ റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കും.

ഉദാഹരണത്തിന്, നിങ്ങൾ മീഡിയ അല്ലെങ്കിൽ കലാ വിഭാഗത്തിന് കീഴിൽ അപേക്ഷിക്കുകയാണെങ്കിൽ, ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയിൽ നിന്നോ അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിൽ നിന്നോ ഒരു ശുപാർശ കത്ത് ആവശ്യമാണ്. 

അപേക്ഷിക്കുന്നതിന് മുമ്പ്

നിങ്ങളുടെ അപേക്ഷ ആരംഭിക്കുന്നതിന് മുമ്പ്, ദുബൈയിലെ ഒരു രജിസ്റ്റർ ചെയ്ത ടൈപ്പിംഗ് സെന്ററോ അമേർ സെന്ററോ സന്ദർശിക്കാൻ ശുപാർശ ചെയ്യുന്നു. നിങ്ങൾ അപേക്ഷിക്കുന്ന വിഭാഗത്തിന് ആവശ്യമായ എല്ലാ രേഖകളെ കുറിച്ചും പ്രക്രിയയെ കുറിച്ചും അവർ നിങ്ങളെ ബോധവത്കരിക്കും.

The UAE Golden Visa program has been a game-changer for the country, attracting top talent from around the world since its launch. This long-term residency permit offers numerous benefits, including 5-10 year residency, flexibility to work, and access to world-class services. Eligible categories include



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  7 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  7 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  7 hours ago
No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  8 hours ago
No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  8 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

oman
  •  9 hours ago
No Image

ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി

National
  •  9 hours ago
No Image

'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി

National
  •  10 hours ago
No Image

രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍

Kerala
  •  10 hours ago