HOME
DETAILS

'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന

  
September 23 2025 | 11:09 AM

tribal girls missing during trial 163 people vanish in 15 years alleges scheduled caste group cbi probe demanded

കാസർകോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളുടെ തിരോധാന കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള പട്ടികജാതി ജനസമാജവും പെൺകുട്ടികളുടെ കുടുംബങ്ങളും രംഗത്തെത്തി. ബലാത്സംഗ കേസുകളിൽ വിചാരണക്കിടെ പെൺകുട്ടികൾ കാണാതാകുന്നത് ഗൗരവമായി കാണണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. കാസർകോട് ജില്ലയിൽ കഴിഞ്ഞ 15 വർഷത്തിനിടെ 163 പേരെ കാണാതായതായി കേരള പട്ടികജാതി ജനസമാജം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽകുമാർ ആരോപിച്ചു.

2005-ലെ ഓടയംചാൽ കേസ്

2005-ൽ ഓടയംചാലിൽ പ്രായപൂർത്തിയാകാത്ത ഒരു ആദിവാസി പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവമാണ് കേസിനാസ്പദം. രാജപുരം പൊലfസ് മൂന്ന് പ്രതികൾക്കെതിരെ കേസെടുക്കുകയും അവരെ റിമാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ, വിചാരണക്കിടെ പെൺകുട്ടി കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് തള്ളപ്പെട്ടു, ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്ന് സുനിൽകുമാർ ആരോപിച്ചു.

പെൺകുട്ടിക്ക് ചെറുപ്രായത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്ന കുട്ടി ജോർജ് എന്ന വ്യക്തിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സമയത്താണ് ബലാത്സംഗത്തിന് ഇരയായത്. 2012-ൽ വിചാരണക്കിടെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. അമ്പലത്തറ പൊലിസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 61/12 (2012) കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും, 15 വർഷമായിട്ടും പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല.

മറ്റ് കേസുകൾ

ക്രൈം നമ്പർ 44/11 (2010)

2010-ൽ കാഞ്ഞങ്ങാട് ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിൽ പഠിക്കാനെത്തിയ ഒരു ആദിവാസി പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസാണിത്. മൃതദേഹവും തെളിവുകളും നശിപ്പിക്കപ്പെട്ടു. 2025 മേയ് 16-നാണ് പ്രധാന പ്രതിയായ കരാറുകാരൻ ബിജു പൗലോസ് അറസ്റ്റിലായത്. ബിജുവിന് ഉന്നതരുടെ പിന്തുണ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും കുടുംബവും ആദിവാസി സംഘടനയും ആരോപിക്കുന്നു.

ക്രൈം നമ്പർ 61/12 (2012)

2005-ലെ ഓടയംചാൽ കൂട്ടബലാത്സംഗ കേസിൽ, വിചാരണക്കിടെ ഇരയായ പെൺകുട്ടിയെ കാണാതായി. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി കുടുംബവും സംഘടനയും ആരോപിക്കുന്നു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കാൻ പൊലിസിന് കഴിയാത്തതിനാൽ പ്രതികളെ വിട്ടയച്ചു.

സിബിഐ അന്വേഷണം ആവശ്യം

വിചാരണക്കിടെ ഇരകൾ കാണാതാകുന്നത് ആവർത്തിക്കപ്പെടുന്നതിനാൽ, കേസുകൾ സിബിഐക്ക് വിടണമെന്ന് കേരള പട്ടികജാതി ജനസമാജം ആവശ്യപ്പെട്ടു. സംസ്ഥാന പൊലിസിന്റെ അന്വേഷണം പരാജയപ്പെട്ടതായും, ഉന്നതരുടെ ഇടപെടലുകൾ കേസുകളെ ദുർബലപ്പെടുത്തിയതായും സംഘടന ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഐനിലെ ചില സ്കൂളുകൾക്ക് സമീപം പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ ഇങ്ങനെ

uae
  •  5 hours ago
No Image

കേരള സ്‌റ്റോറിയുടെ പിറവിക്ക് കാരണം വിഎസിന്റെ പ്രസ്താവന; കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകുമെന്ന് അദ്ദേഹം പറഞ്ഞു; അവാർഡിന് പിന്നാലെ സുദീപ്‌തോ സെന്‍

National
  •  5 hours ago
No Image

പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Saudi-arabia
  •  6 hours ago
No Image

ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്

International
  •  6 hours ago
No Image

ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും! 

uae
  •  6 hours ago
No Image

മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു

Kerala
  •  7 hours ago
No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  7 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  7 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  7 hours ago
No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  8 hours ago


No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

oman
  •  9 hours ago
No Image

ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി

National
  •  9 hours ago
No Image

'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി

National
  •  9 hours ago