HOME
DETAILS

ഹിന്ദുത്വ വാദികൾ തകർത്ത ബാബരി മസ്ജിദിന് പകരം പള്ളി നിർമിക്കാനുള്ള അപേക്ഷ തള്ളി

  
September 23 2025 | 18:09 PM

ayodhya mosque replacing the babri masjid plan was rejected

ലഖ്നോ: സം​ഘപരിവാർ സംഘടനകൾ തകർത്ത ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തിൽ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയിൽ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന് ഉത്തർ പ്രദേശ് സർക്കാറി​നു കീഴിലെ വിവിധ വകുപ്പുകളിൽ നിന്നും അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഉത്തർ പ്രദേശിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ഓം പ്രകാശ് സിങ് ഫയൽ ചെയ്ത വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. 

സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളി നിർമാണത്തിനായി ഉത്തർ പ്രദേശ് സർക്കാർ അയോധ്യ നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെ ധാന്നിപൂർ ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമി അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി അഉത്തർ പ്രദേശ് സുന്നി സെൻട്രൽ വഖ് ബോർഡ് സമർപ്പിച്ച പ്ലാൻ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളുകയായിരുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും എൻ.ഒ.സി ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി. 

പള്ളി നിർമാണചുമതലയുള്ള ട്രസ്റ്റ് 2021ജൂൺ 23നാണ് പ്ലാൻ സമർപ്പിച്ചത്. എന്നാൽ, പൊതുമരാമത്ത് വിഭാഗം, മലിനീകരണ നിയന്ത്രണ വിഭാഗം, സിവിൽ ഏവിയേഷൻ, ജലസേചനം, ​റവന്യൂ, മുനിസിപ്പൽ കോർപറേഷൻ, ഫയർ സർവീസ് തുടങ്ങിയ വകുപ്പുകൾ പ്രസ്തുത സ്ഥലത്തെ പള്ളി നിർമാണത്തിന് എൻ.ഒ.സി നൽകിയില്ല. ഇതേ തുടർന്ന് പ്ലാൻ തള്ളിയതായി അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി ആർ.ടി.ഐ മറുപടിയിൽ അറിയിച്ചു. അപേക്ഷക്കൊപ്പം പള്ളി നിർമാണ ട്രസ്റ്റ് എ.ഡി.എയിൽ നാല് ലക്ഷം രൂപ സെക്യുരിറ്റി ഡെപോസിറ്റ് ആയി നിക്ഷേപിച്ചിട്ടുണ്ട്. പ്ലാൻ നിരസിച്ചതായി ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി അതാർ ഹുസൈൻ പ്രതികരിച്ചു.

The plea to construct a mosque in place of the Babri Masjid, which was demolished by Hindutva activists, has been rejected.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ അമ്മയും മക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

അൽ ഐനിലെ ചില സ്കൂളുകൾക്ക് സമീപം പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ ഇങ്ങനെ

uae
  •  7 hours ago
No Image

കേരള സ്‌റ്റോറിയുടെ പിറവിക്ക് കാരണം വിഎസിന്റെ പ്രസ്താവന; കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകുമെന്ന് അദ്ദേഹം പറഞ്ഞു; അവാർഡിന് പിന്നാലെ സുദീപ്‌തോ സെന്‍

National
  •  7 hours ago
No Image

പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Saudi-arabia
  •  8 hours ago
No Image

ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്

International
  •  8 hours ago
No Image

ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും! 

uae
  •  8 hours ago
No Image

മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു

Kerala
  •  9 hours ago
No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  9 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  9 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  9 hours ago


No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  10 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  11 hours ago
No Image

പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

oman
  •  11 hours ago
No Image

ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി

National
  •  11 hours ago