HOME
DETAILS

ജ്വല്ലറി ജീവനക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു; കേസ്

  
September 28 2025 | 17:09 PM

robbers stolen 1650 grams of gold  worth around 15 crore rupees from a jewelry employee in mangaluru

മംഗളൂരു: ജ്വല്ലറി ജീവനക്കാരനില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്ന പ്രതികള്‍ക്കായി തിരച്ചില്‍. മംഗളൂരു ഹമ്പന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരനായ മുസ്തഫയുടെ പക്കല്‍ നിന്നാണ് 1650 ഗ്രാം സ്വര്‍ണമാണ് അജ്ഞാത സംഘം കവര്‍ന്നത്. വിപണിയില്‍ ഏകദേശം ഒന്നരക്കോടി രൂപയാണ് ഇതിന്റെ മൂല്യം. 

കാര്‍ സ്ട്രീറ്റിലെ കടയിലേക്ക് ശുദ്ധീകരണത്തിനായി സ്വര്‍ണ്ണക്കട്ടി കൊണ്ടുപോവുകയായിരുന്നു മുസ്തഫ. തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലായിരുന്നു സ്വര്‍ണം വച്ചത്. കാര്‍ സ്ട്രീറ്റിലെ വെങ്കടരമണ ക്ഷേത്രത്തിന് സമീപം മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയും, ആക്രമിക്കുകയും ചെയ്തു. 

മുസ്തഫയുടെ ഫോണ്‍ തട്ടിയെടുത്ത സംഘം, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോയി. ശേഷം സ്‌കൂട്ടറില്‍ നിന്ന് സ്വര്‍ണ്ണം കാറിലേക്ക് മാറ്റിയെന്നാണ് മൊഴി. കവര്‍ച്ചക്ക് ശേഷം മുസ്തഫയെ അക്രമികള്‍ വഴിയരികില്‍ ഉപേക്ഷിച്ചു. 

വഴിയാത്രക്കാരന്റെ ഫോണ്‍ കടംവാങ്ങി സുഹൃത്തിനെ ബന്ധപ്പെട്ട് ജ്വല്ലറി മാനേജരെ വിവരമറിയിച്ചു. മാനേജരും മറ്റുള്ളവരും സ്ഥലത്തെത്തി മുസ് തഫയുടെ സുരക്ഷ ഉറപ്പാക്കി. സംഭവത്തില്‍ മംഗളുരു നോര്‍ത്ത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

gang has stolen 1650 grams of gold, worth around 1.5 crore rupees, from Mustafa, a jewelry employee in Hampankatta, Mangaluru.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളം എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം' ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  11 hours ago
No Image

'അത്ര നിഷ്‌കളങ്കമായി കാണാനാകില്ല'; എസ്.ഐ.ആറിനെതിരെ നിയമസഭയില്‍ പ്രമേയം, ഏക കണ്ഠമായി പാസാക്കി

Kerala
  •  11 hours ago
No Image

അനുമതിയില്ലാതെ യുവതിയെ വീഡിയോയിൽ പകർത്തി; യുവാവിന് 30000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  11 hours ago
No Image

 ഡല്‍ഹി മെട്രോയില്‍ രണ്ടു സ്ത്രീകള്‍ അടിയോടടി -വൈറലായി വിഡിയോ

Kerala
  •  11 hours ago
No Image

ഡിജിറ്റൽ ഇൻവോയ്‌സുകൾ ഉപയോഗിക്കുന്നതിന് ബിസിനസുകൾക്ക് പുതിയ നിയമങ്ങൾ; അറിയിപ്പുമായി യുഎഇ ധനകാര്യ മന്ത്രാലയം

uae
  •  11 hours ago
No Image

'ഗസ്സ വെടിനിര്‍ത്തല്‍; എങ്ങുമെത്തിയില്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു' ഉടന്‍ നടപ്പിലാകുമെന്ന ട്രംപിന്റെ സൂചനക്ക് പിന്നാലെ പ്രതികരണവുമായി നെതന്യാഹു

International
  •  12 hours ago
No Image

എഐ, എന്റർടൈൻമെന്റ് തുടങ്ങി വിവിധ മേഖലളിലെ വിദ​ഗ്ദർക്കിത് സുവർണാവസരം; നാല് പുതിയ സന്ദർശന വിസാ വിഭാഗങ്ങൾ അവതരിപ്പിച്ച് യുഎഇ

uae
  •  12 hours ago
No Image

ഒമാനില്‍ രണ്ട് മലയാളികള്‍ ചികിത്സയ്ക്കിടെ മരിച്ചു

oman
  •  12 hours ago
No Image

'ജമ്മു കശ്മീര്‍, ലഡാക്ക് വിഷയങ്ങളില്‍ കേന്ദ്രം വഞ്ചന കാണിച്ചു' രൂക്ഷവിമര്‍ശനവുമായി ഉമര്‍ അബ്ദുല്ല

National
  •  12 hours ago
No Image

കണ്ണൂരില്‍ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: ഒരാള്‍ കൂടി പിടിയില്‍

Kerala
  •  13 hours ago