HOME
DETAILS

പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധിപ്പിക്കരുത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

  
Web Desk
October 17 2025 | 06:10 AM

High Court Lifts Toll Ban at Paliekkara With Conditions

തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ടോള്‍ പിരിക്കാനുള്ള സ്റ്റേ കോടതി പിന്‍വലിച്ചു. ഉപാധികളോടെ ടോള്‍ പിരിക്കാം.  യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോള്‍ നിരക്ക് ഈടാക്കാന്‍ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

അതേസമയം, കേസ് കോടതി തീര്‍പ്പാക്കിയിട്ടില്ല. ഹരജി രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. 

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇത് ഓഗസ്റ്റ് 18ലെ ഉത്തരവുവഴി സുപ്രിംകോടതി ശരിവച്ചു. തുടര്‍ന്നുള്ള ഉത്തരവുകളിലൂടെ വിലക്ക് വീണ്ടും നീട്ടുകയായിരുന്നു. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ തടഞ്ഞിരുന്നത്. 

ആമ്പല്ലൂര്‍, മുരുങ്ങൂര്‍ മേഖലയില്‍ ഗതാഗതക്കുരുക്ക് തുടരുന്നുവെന്ന് അവസാനം ഹരജി പരിഗണിച്ചപ്പോള്‍ കലക്ടര്‍ അറിയിച്ചിരുന്നു. തിരക്കുള്ള സമയങ്ങളില്‍ മാത്രമാണ് കുരുക്കെന്നും ടോള്‍ വിലക്ക് നീക്കണമെന്നും കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. 

താല്‍കാലിക പരിഹാരമെന്ന നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് കലക്ടറോട് ചോദിച്ച കോടതി ഇന്നു തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം നിലവില്‍ സുഗമമാണെന്ന് ജില്ലാ കളക്ടര്‍ ഇന്ന് അറിയിച്ചതോടെയാണ് ടോള്‍പിരിവ് നിര്‍ത്തിവെച്ചത് പുനരാരംഭിക്കാന്‍ കോടതി അനുമതി നല്‍കിയത്. കേസ് തീര്‍പ്പാക്കുന്നതും സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യമായ സമയങ്ങളില്‍ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. 

 

 

English summary: The Kerala High Court has issued a crucial interim order in the Paliekkara toll collection case. The court has lifted the stay on toll collection but has imposed strict conditions:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെലിവറി ജീവനക്കാരനെ ഇടിക്കാൻ ശ്രമം; അശ്രദ്ധമായി വാഹനമോടിച്ചയാളുടെ കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  2 hours ago
No Image

കൊളസ്ട്രോളിനുള്ള ഈ മരുന്നുകൾ സുരക്ഷിതം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ സഊദി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  4 hours ago
No Image

ബാഗിന്റെ വള്ളി ഡോറില്‍ കുടുങ്ങി; കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റർ ഇന്ത്യൻ മുൻ നായകനെന്ന് ട്രാവിസ് ഹെഡ്

Cricket
  •  4 hours ago
No Image

'സ്‌കൂള്‍ നിയമം പാലിച്ച് വന്നാല്‍ വിദ്യാര്‍ഥിയെ പൂര്‍ണ മനസ്സോടെ സ്വീകരിക്കുമെന്ന്  പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ 

Kerala
  •  5 hours ago
No Image

ജീവൻ പോകുമ്പോഴും അവൻ വിളിച്ചത് രാഹുൽ ഗാന്ധിയുടെ പേര്; യുപിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ദലിത് യുവാവിന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി 

National
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  5 hours ago
No Image

മെട്രോ ഫുഡ് അവാർഡ് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം ഹാപ്പി ജാം ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എം ഖാലിദിന് 

Business
  •  5 hours ago
No Image

അവർ തന്നെ വമ്പന്മാർ; ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 ഫുട്ബോൾ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ്

Football
  •  5 hours ago
No Image

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന്റെ യാത്രാ വിലക്ക് നീക്കി യുഎസ് ജഡ്ജിയുടെ ഉത്തരവ്

International
  •  5 hours ago