HOME
DETAILS

ഇസ്‌റാഈലിന്റേത് വംശഹത്യതന്നെ; സംവാദത്തിലും നിലപാട് ആവര്‍ത്തിച്ച് മംദാനി

  
Web Desk
October 17, 2025 | 5:36 AM

israels actions amount to genocide reiterates mamdani in public discussion

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സംവാദത്തിനിടേയും ഫലസ്തീന്‍ വിഷയത്തിലെ തന്റെ നിലപാട് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി. ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയത് വംശഹത്യ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സയണിസ്റ്റ് രാജ്യത്തിന്റെ പ്രവൃത്തികള്‍ ഞെട്ടലുളവാക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. 

അതിനിടെ, ഗസ്സ യുദ്ധത്തില്‍ യു.എസ് ഇസ്‌റാഈലിന് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചയാളാണ് മംദാനിയെന്നുമുള്ള വിമര്‍ശനവുമായി  മറ്റൊരു മേയര്‍ സ്ഥാനാര്‍ഥി കുമോ രംഗത്തെത്തി. അതിനാല്‍ അയാള്‍ ഡെമോക്രാറ്റല്ലെന്നും കുമോ ചൂണ്ടിക്കാട്ടി. ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരായി നടത്തുന്ന വംശഹത്യയില്‍ തനിക്ക് കടുത്ത ഞെട്ടലുണ്ടെന്നായിരുന്നു ഇതിന് അദ്ദേഹം നല്‍കിയ മറുപടി.  

ഹമാസ് ആയുധം താഴെവെക്കുമെന്നാണ് പ്രതീക്ഷയെന്നും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇരുവിഭാഗവും ആയുധം താഴെവെക്കണം. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തുമെന്നും മംദാനി പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നെതന്യാഹുവിന്റെ നിയമവിദഗ്ധര്‍ക്കൊപ്പം ചേര്‍ന്ന കുമോയുടെ നടപടിയേയും മംദാനി വിമര്‍ശിച്ചു.

മേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് സൊഹ്‌റാന്‍ മംദാനി പ്രസ്താവന നടത്തിയിരുന്നു.  നഗരത്തില്‍ പ്രവേശിച്ചാന്‍ ന്യൂയോര്‍ പൊലിസ് വകുപ്പ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും. ഇതാണ് താന്‍ പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യമെന്നും ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു.എസ് ഇതുവരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ അംഗീകരിച്ചിട്ടില്ലെങ്കിലും താന്‍ അതിന്റെ ഉത്തരവുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്.  അന്താരാഷ്ട്ര നിയമത്തോടൊപ്പം ഒരു നഗരം നില്‍ക്കുകയെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ മേയറായാലും മംദാനിക്ക് അത്ര പെട്ടെന്ന് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത് ഫെഡറല്‍ നിയമങ്ങളുടെ ലംഘനമാവുമെന്നും അവര്‍ വിശദീകരിക്കുന്നു.

noted scholar mahmood mamdani has once again stated that israel’s actions in gaza constitute genocide. he reiterated his position during a recent public discussion, drawing international attention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  8 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  9 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  9 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  9 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  10 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  10 hours ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  10 hours ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  10 hours ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  10 hours ago