ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചു ഏകദിന താരങ്ങൾ താരങ്ങൾ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. വിരാട്, കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, കപിൽ ദേവ്, എംഎസ് ധോണി, രോഹിത് ശർമ്മഎന്നിവരെയാണ് രവി ശാസ്ത്രി മികച്ച താരങ്ങളായി തെരഞ്ഞെടുത്തത്. ഫോക്സ് ക്രിക്കറ്റിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''ഞാൻ കോഹ്‌ലി, ടെണ്ടുൽക്കർ, കപിൽ ദേവ്, എംഎസ് ധോണി, രോഹിത് ശർമ്മ എന്നിവരുടെ പേര് പറയും. ഈ താരങ്ങൾ അവരുടെ കരിയറിലെ അവസാന ഘട്ടത്തിലേക്ക് എത്തിയവരാണ്. അവർ ഒരു ദശാബ്ദത്തിലേറെ ക്രിക്കറ്റ് കളിച്ചു. ചില താരങ്ങൾ ഒന്നര ദശാംബ്ദത്തിലേറെയും. മികച്ച താരങ്ങളെ തെരഞ്ഞെടുക്കുക പ്രയാസമാണ്. ഇന്ത്യക്ക് ധാരാളം ക്രിക്കറ്റ് താരങ്ങളുണ്ട്. എന്നാൽ എനിക്ക് ഈ താരങ്ങളാണ് വേറിട്ട് നിൽക്കുന്നത്'' രവി ശാസ്ത്രി പറഞ്ഞു.
അതേസമയം നിലവിൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന, ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ട് വിക്കറ്റിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര സ്വന്തമാക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു.
പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. സിഡ്നിയാണ് വേദി. ഇത് കഴിഞ്ഞാൽ അഞ്ചു ടി-20 മത്സരങ്ങളും ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബർ 29നാണ് പരമ്പരക്ക് തുടക്കമാവുന്നത്.
ഇന്ത്യ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിംഗു സിംഗ്, വാഷിംഗ്ടൺ സുന്ദർ.
Former India captain Ravi Shastri has revealed who the five best ODI players in the history of Indian cricket are. Ravi Shastri has selected Virat, Kohli, Sachin Tendulkar, Kapil Dev, MS Dhoni and Rohit Sharma as the best players.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."