HOME
DETAILS

സഊദിയിലെ അൽ ഖാസിം പ്രവിശ്യയിൽ വാഹനാപകടം; ആറ് പേർക്ക് ദാരുണാന്ത്യം

  
Web Desk
October 24, 2025 | 12:25 PM

six killed in al qassim road accident

ദുബൈ: ബുധനാഴ്ച പുലർച്ചെ (ഒക്‌ടോബർ 22, 2025) സഊദി അറേബ്യയിലെ അൽ ഖാസിം പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. അൽ നബ്ഹാനിയ സെന്ററിനടുത്ത് ദാലിയ റാഷിദ് റോഡിൽ വെച്ച് ഒരു സുഡാനീസ് കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കുടുംബാംഗങ്ങൾ ആറുപേരും മരണപ്പെട്ടു.

കുടുംബം സഞ്ചരിച്ചിരുന്ന കാർ ഒരു സഊദി വാഹനവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് വലിയ തീപിടിത്തമുണ്ടാവുകയും, കാർ പൂർണ്ണമായി കത്തി നശിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.   

അൽ അനൂദ് അബ്ദുള്ള അൽ തുരൈഫി എന്ന യുവതിയാണ് ഈ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരാൾ. പരുക്കേറ്റ ഇവരെ എയർലിഫ്റ്റ് ചെയ്ത് ബുറൈദയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അൽ നബ്ഹാനിയ ഹോസ്പിറ്റലിൽ നിന്ന് അൽ ബദായി ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.

അബ്ദുള്ള അൽ തുരൈഫി അബ്ദുള്ള ഹാമെദ് (പിതാവ്), സൗദ് അബ്ദുള്ള അൽ തുരൈഫി (മകൻ), വാദ് അബ്ദുള്ള അൽ തുരൈഫി (മകൾ), മുന അൽ തുരൈഫി അബ്ദുള്ള ഹാമെദ് (പിതാവിൻ്റെ സഹോദരി), മർവ ആദെൽ മുഹമ്മദ് അൽ സാവി (ഭാര്യ), ഹംദ് അൽ നീൽ ഇബ്രാഹിം ഹംദ് അൽ നീൽ അബ്ദുള്ള (പിതാവിൻ്റെ അനന്തരവൻ) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിന്റെ കാരണം കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A tragic road accident in Al Qassim province, Saudi Arabia, claimed the lives of six individuals from a Sudanese family on Wednesday, October 22, 2025. The accident occurred near the Al Nabhaniya center when the family's car collided with another vehicle and caught fire. The incident resulted in immediate fatalities, highlighting the importance of road safety measures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  3 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  3 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  3 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  3 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  3 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  3 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  3 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  3 days ago