HOME
DETAILS

മലപ്പുറത്ത് ബസിൽ വൃദ്ധന് ക്രൂര മർദനം; സഹയാത്രികനെതിരെ കേസ്, പൊലിസ് അന്വേഷണം ആരംഭിച്ചു

  
Web Desk
October 25, 2025 | 11:51 AM

brutal assault on elderly man in malappuram bus case registered against co-passenger police investigation begins

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വയോധികന് സഹയാത്രികന്റെ ക്രൂര മർദനം. താഴേക്കോട് സ്വദേശി ഹംസ (68) ആണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവ് പ്രകോപിതനായി ഹംസയെ മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. ബസിൽ വെച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതിനെത്തുടർന്ന് അൽപം മാറി നിൽക്കാൻ ഹംസ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് വയോധികനെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.

മർദനത്തിൽ ഹംസയുടെ മൂക്കിന്റെ എല്ല് പൊട്ടുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് വയോധികനെ പലതവണ മർദിക്കുന്നതും, പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിൽ ഹംസയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലിസ് കേസെടുത്തു. ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലിസ് അറിയിച്ചു. സ്കൂൾ വിട്ട സമയമായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ പിൻഡോറിനടുത്ത് വെച്ചാണ് യുവാവ് വയോധികനെ ആക്രമിച്ചത്.

 

 

A brutal assault was reported on a private bus in Malappuram, Kerala, where an elderly man, Hamsa (68), was severely beaten by a co-passenger. The attack, which left the victim with a broken nose and head injuries, reportedly occurred after Hamsa questioned the youth for stepping on his foot. Police have registered a case and launched an investigation based on the victim's complaint and circulating CCTV footage of the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  4 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  4 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  4 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  4 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  4 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  4 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  4 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  4 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  4 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  4 days ago