ഇന്ത്യ അവനെ കളിപ്പിച്ചില്ലെങ്കിൽ ഞാൻ അത്ഭുതപ്പെടും: ആരോൺ ഫിഞ്ച്
ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയിൽ ഇന്ത്യൻ ഇടം കയ്യൻ പേസർ അർഷദീപ് സിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിലും അർഷദീപിന് പകരം ഹർഷിദ് റാണയായിരുന്നു ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയത്. ഇപ്പോൾ അർഷദീപിനെ പ്ലെയിങ് ഉൾപ്പെടുത്താതെ ഇന്ത്യൻ ടീമിന്റെ തീരുമാനത്തിനെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ച്. അർഷദീപ് സിങ് അടുത്ത ടി-20യിൽ ഉണ്ടായിരിക്കണമെന്നാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്.
അർഷ്ദീപ് സിങ് ടീമിൽ ഉണ്ടായിരിക്കണം. അടുത്ത മത്സരത്തിൽ അവൻ ടീമിൽ തിരിച്ചെത്തിയില്ലെങ്കിൽ ഞാൻ വളരെയധികം അത്ഭുതപ്പെടും. അടുത്ത ലോകകപ്പ് ഇന്ത്യയുടെ മനസ്സിൽ ഉണ്ടാവും. ഈ പരമ്പര അടുത്ത ലോകകപ്പ് വിജയിക്കാനുള്ള ശരിയായ കോമ്പിനേഷനുകൾ കണ്ടെത്തുന്നതിന്റെ ഭാഗമാണ്'' ആരോൺ ഫിഞ്ച് പറഞ്ഞു.
ഇന്റർനാഷണൽ ടി-20യിൽ 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ തരാം കൂടിയാണ് അർഷദീപ് സിങ്. 2022ൽ ഇന്ത്യക്കായി ടി-20യിൽ അരങ്ങേറ്റം കുറിച്ച താരം വെറും മൂന്ന് വർഷങ്ങൾ കൊണ്ടാണ് ഈ നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്. പഞ്ചാബ് കിങ്‌സ് താരത്തിന് ഈ നേട്ടത്തിലെത്താൻ എട്ട് മാസം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് അർഷദീപ് 99 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നത്.
അതേസമയം പരമ്പരയിൽ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 1-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഓസീസ് നാല് വിക്കറ്റുകൾക്കും വിജയിച്ചു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയൻ പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യയുടെ മുൻനിര തകർന്നടിയുകയായിരുന്നു. 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ, തുടക്കത്തിലെ ട്രാവിസ് ഹെഡിന്റെയും,മിച്ചൽ മാർഷിൻ്റെയും വെടിക്കെട്ട് ബാറ്റിങ്ങിൻ്റെ പിൻബലത്തിൽ 13.2 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരിക്കുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെയാണ് നടക്കുന്നത്.
Indian left-arm pacer Arshdeep Singh was not given a chance in the India-Australia T20 series. Now, former Australian player Aaron Finch has spoken out against the Indian team's decision not to include Arshdeep in the playing XI.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."