HOME
DETAILS

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

  
December 18, 2025 | 12:15 PM

uae food delivery services suspended due to heavy rains

ദുബൈ: യുഎഇയിലെ കനത്ത മഴയെത്തുടർന്ന് ദുബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഡെലിവറി സേവനങ്ങൾ തടസ്സപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ടും മോശം കാലാവസ്ഥയും കാരണം ഡെലിവറി റൈഡർമാരുടെ സുരക്ഷ കണക്കിലെടുത്താണ് കമ്പനികൾ ഈ തീരുമാനമെടുത്തത്.

ഭക്ഷണ വിതരണം വൈകും

തലാബത്ത് (Talabat), ഡെലിവറൂ (Deliveroo), കരീം (Careem) തുടങ്ങിയ പ്രമുഖ ആപ്പുകൾ തങ്ങളുടെ സേവനങ്ങൾ താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്.

പലയിടങ്ങളിലും ആപ്പുകൾ തുറക്കുമ്പോൾ സർവിസ് ലഭ്യമല്ലെന്നോ, ഡെലിവറി വൈകും എന്നോ ഉള്ള അറിയിപ്പുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

സുരക്ഷയ്ക്ക് മുൻഗണന

മഴയത്ത് ബൈക്ക് ഓടിക്കുന്നത് അപകടമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷക്കാണ് തങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് കമ്പനികൾ അറിയിച്ചു.

റോഡിലെ സാഹചര്യം തത്സമയം നിരീക്ഷിക്കുന്നുണ്ടെന്നും, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സർവിസ് പൂർണ്ണമായും നിർത്തിവെക്കുമെന്നും തലാബത്ത് അധികൃതർ വ്യക്തമാക്കി.

കാലാവസ്ഥാ മുന്നറിയിപ്പ്

ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. വരും മണിക്കൂറുകളിൽ ദുബൈ, അബൂദബി മേഖലകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മാത്രമല്ല, മഴക്കെടുതി അവസാനിക്കുന്നത് വരെ ഭക്ഷണ വിതരണത്തിന് തടസ്സമുണ്ടാകുമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്.

Food delivery companies in the UAE, including Talabat and Deliveroo, have suspended or delayed services due to heavy rains and adverse weather conditions, prioritizing the safety of their riders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  4 hours ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  5 hours ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  5 hours ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  6 hours ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  6 hours ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  6 hours ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  7 hours ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  7 hours ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  7 hours ago